സമ്പത്ത് കുമിഞ്ഞുകൂടാൻ വച്ച പ്രതിമ രോ​ഗികളുടെ മരണത്തിലേക്ക് നയിച്ചോ? വിവാദം

By Web TeamFirst Published Feb 5, 2024, 9:33 AM IST
Highlights

ഒരുപാട് സമ്പത്ത് കൊണ്ടുത്തരും എന്ന് വിശ്വസിക്കുന്ന പിക്സിയുവിന്റെ പ്രതിമ ഇന്ന് ചൈനയിലെ മിക്ക വീടുകളുടെയും റെസ്റ്റോറന്റുകളുടെയും വ്യാപാരസ്ഥാപനങ്ങളുടേയും എല്ലാം മുന്നിലായി കാണാം.

ചൈനയിലെ ഐതീഹ്യ കഥകളിലെ ഒരു പ്രധാന കഥാപാത്രമാണ് പിക്സിയു. പിക്സിയുവിന്റെ പ്രതിമ വീ‌ട്ടിലോ വ്യാപാര സ്ഥാപനങ്ങളിലോ ഒക്കെ വച്ചാൽ സമ്പത്ത് കുമിഞ്ഞു കൂടും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. പിക്സിയുവിന് വലിയ വായയാണ്. അതുവഴി സ്വർണ്ണവും വെള്ളിയും എപ്പോഴും കഴിച്ചുകൊണ്ടിരിക്കും എന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ, ഭാ​ഗ്യം കൊണ്ടുവരും എന്ന് വിശ്വസിച്ചിട്ടും ഈ പ്രതിമ കാരണം വിവാദത്തിലായ ഒരു ആശുപത്രിയുമുണ്ട് ചൈനയിൽ. ‌

സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ യുഷൗ സെക്കന്റ് പീപ്പിൾസ് ഹോസ്പിറ്റൽ ആണത്. ഇവിടെ രോ​ഗികളെ പ്രവേശിപ്പിക്കുന്ന വിഭാ​ഗത്തിന്റെ മുന്നിൽ തന്നെ രണ്ട് പിക്സിയു പ്രതിമകൾ വച്ചിട്ടുണ്ട്. എന്നാൽ, ഇത് വലിയ വിവാദത്തിനാണ് വഴി തെളിച്ചത്. രോ​ഗികൾക്ക് അസുഖം കൂടാനും അവർ മരിക്കാനും ഇത് കാരണമായിത്തീരും എന്നായിരുന്നു ആളുകളുടെ വിശ്വാസം. 

'20 വർഷത്തിലേറെയായി പിക്സിയുവിന്റെ രണ്ട് പ്രതിമകൾ അവിടെയുണ്ട്. എന്നാൽ, ഇത്ര വർഷക്കാലമായിട്ടും ആരും അതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, ഇപ്പോഴാണ് ഇതിനെതിരെ വിമർശനം വരുന്നത്' എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഏതായാലും, ആളുകളുടെ വിമർശനത്തെ തുടർന്ന് ആ പ്രതിമകൾ ഇപ്പോൾ ആശുപത്രിയിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. 

Latest Videos

ഒരുപാട് സമ്പത്ത് കൊണ്ടുത്തരും എന്ന് വിശ്വസിക്കുന്ന പിക്സിയുവിന്റെ പ്രതിമ ഇന്ന് ചൈനയിലെ മിക്ക വീടുകളുടെയും റെസ്റ്റോറന്റുകളുടെയും വ്യാപാരസ്ഥാപനങ്ങളുടേയും എല്ലാം മുന്നിലായി കാണാം. പുറത്തുള്ള സമ്പത്തുകളെ ആകർഷിച്ച് അത് തന്റെ വലിയ വായ കൊണ്ട് വിഴുങ്ങും എന്നാണ് ആളുകളുടെ വിശ്വാസം. പിക്സിയുവിന് മലദ്വാരമില്ല. അതിനാൽ തന്നെ ഈ സമ്പത്ത് പുറത്തോട്ട് പോവില്ല എന്നും ആളുകൾ വിശ്വസിക്കുന്നു. 

വായിക്കാം: 221 വർഷങ്ങള്‍ക്കുശേഷം, കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്, അപൂര്‍വ പ്രതിഭാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!