ചോക്ലേറ്റിനോട് അടങ്ങാത്ത കൊതി, വിൽപത്രത്തിൽ പ്രത്യേകപരാമർശം, ശവപ്പെട്ടി സ്നിക്കേഴ്സ് തീമിൽ

പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിൻറെ അന്ത്യവിശ്രമത്തിനായി ഒരുക്കിയത്. അതിന്റെ ഒരു ഭാഗത്ത് അയാം നട്ട്സ് എന്നും അവർ എഴുതിയിരുന്നു.

Paul Broome man loves chocolates buried in snickers themed coffin

സ്നിക്കേഴ്സ് തീമുള്ള ഒരു ശവപ്പെട്ടിയിൽ തന്നെ സംസ്കരിക്കണമെന്ന ബ്രിട്ടീഷ് പൗരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കുടുംബാംഗങ്ങൾ. കെയർ അസിസ്റ്റന്റായ പോൾ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് കുടുംബാംഗങ്ങൾ സാധിച്ചു നൽകിയത്. 

വർഷങ്ങളായി സ്നിക്കേഴ്സ് ചോക്ലേറ്റ് ബാറിനോട് സാമ്യമുള്ള ഒരു ശവപ്പെട്ടിയിൽ തൻ്റെ മരണശേഷം തന്നെ സംസ്കരിക്കണമെന്ന് ഇദ്ദേഹം തമാശയായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുമായിരുന്നു. ആദ്യമൊക്കെ എല്ലാവരും അത് തമാശയായാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം അത് തന്റെ വിൽപത്രത്തിൽ ഒരു ഔദ്യോഗിക അഭ്യർത്ഥനയായി നൽകിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി. ഇതേ തുടർന്നാണ് പോൾ ബ്രൂമിൻ്റെ അന്ത്യാഭിലാഷം എന്ന രീതിയിലാണ് ആ ആഗ്രഹം നടപ്പിലാക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്.

Latest Videos

പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിൻറെ അന്ത്യവിശ്രമത്തിനായി ഒരുക്കിയത്. അതിന്റെ ഒരു ഭാഗത്ത് അയാം നട്ട്സ് എന്നും അവർ എഴുതിയിരുന്നു.

ജീവിതത്തിൽ ഏറെ നർമ്മബോധമുള്ള വ്യക്തിയായിരുന്നു പോൾ എന്നും മരണത്തിലും അദ്ദേഹം തന്റെ അതുല്യ വ്യക്തിത്വം പ്രകടിപ്പിച്ചു എന്നുമാണ് പോളിന്റെ കുടുംബാംഗങ്ങൾ പറഞ്ഞത്. മറ്റുള്ളവർക്ക് ഭ്രാന്തമായി തോന്നാമെങ്കിലും പോളിനോടുള്ള തങ്ങളുടെ സ്നേഹത്തെ പ്രതി അദ്ദേഹത്തിൻറെ ഈ ഭ്രാന്തമായ ആഗ്രഹം തങ്ങൾക്ക് തള്ളിക്കളയാൻ ആകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സൗത്ത് ലണ്ടനിൽ നിന്നുള്ള ബ്രൂം ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായിരുന്നതിനാൽ, ശവപ്പെട്ടിയിൽ ക്രിസ്റ്റൽ പാലസ് എഫ്‌സിയുടെ ലോഗോയും ഉൾപ്പെടുത്തിയിരുന്നു. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഏറെ വികാരനിർഭരമായാണ് പോളിന്റെ ബന്ധുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന് വിട നൽകിയത്. 

ബ്രിട്ടനിൽ സമീപകാലത്തായി മരണപ്പെടുന്നവരുടെ അന്ത്യാ അഭിലാഷങ്ങൾക്ക് അനുസരിച്ച് പാരമ്പര്യേതര ശവസംസ്കാര ചടങ്ങുകൾ നടത്തപ്പെടുന്നത് വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!