തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇന്‍ഷൂറൻസ് വിപുലീകരിക്കും

പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താന്‍ സാധിക്കുക.

Indian Consulate in Dubai to extend insurance for repatriation of indian  worker's dead body

ദുബായ്: യുഎഇയിൽ സ്വഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തുടങ്ങിയ ഇൻഷുറൻസ് പദ്ധതി വിപുലീകരിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഈ വർഷം ദുബായ് നാഷണൽ ഇൻഷൂറൻസും,  നെക്സസ് ഇൻഷൂറൻസ് ബ്രോക്കേഴ്സും കൂടി പങ്കാളികളാകും.  

പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താന്‍ സാധിക്കുക. 69 വയസുവരെ പ്രായമുള്ളവർക്ക് ഇതില്‍ അംഗങ്ങളാകാം. വർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ, സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷൂറൻസ് കമ്പനി നൽകുകയും ചെയ്യും. കഴിഞ്ഞവർഷമാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.

Latest Videos

Read More:ബസില്‍ മോഷണം; ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ബാഗ് നഷ്ടപ്പെട്ടു Page views: Not yet updated

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!