'അറിവിന് അതിര്‍ത്തികളില്ല' എന്ന കുറിപ്പോടെ ശേഖര്‍ ദത്ത് എന്ന യുപിഎസ്‍സി അധ്യാപകനാണ് എക്സ് ഹാന്‍റിലില്‍ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്.
പാകിസ്ഥാനില്‍ നിന്നുള്ള ഒരു വിദ്യാർത്ഥി 'തന്‍റെ വിദ്യാഭ്യാസകാര്യത്തിന് സാറിന്‍റെ കുറിപ്പുകൾ ഏറെ സഹായകമായിരുന്നു' എന്ന് ഇന്ത്യന്‍ യുപിഎസ്സി ഉപദേഷ്ടാവിന് അയച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പാക് വിദ്യാര്‍ത്ഥിയുടെ കുറിപ്പ് പങ്കിട്ടുകൊണ്ട് ഇന്ത്യന്‍ യുപിഎസ്സി പരീക്ഷകൾക്ക് ക്ലാസുകളെടുക്കുന്ന ശേഖർ ദത്താണ് തന്‍റെ എക്സ് ഹാന്‍റിലില്‍ കുറിപ്പെഴുതിയത്. 'അറിവിന് അതിരുകളില്ലെന്ന്' കുറിച്ച് കൊണ്ടാണ് അദ്ദേഹം വിദ്യാര്‍ത്ഥിയുടെ കുറിപ്പ് പങ്കുവച്ചത്.
ചണ്ഡിഗഡ് ആസ്ഥാനമായുള്ള യുപിഎസ്സി അധ്യാപകനായ ശേഖർ ദത്ത് യുപിഎസ്സി പരീക്ഷകൾക്കായി വിദ്യാര്‍ത്ഥികൾക്ക് യൂട്യൂബില്‍ ക്ലാസുകളുടെ വീഡിയോകൾ പങ്കുവയ്ക്കുന്നു. ഒപ്പം ഓൺലൈൻ പഠന പ്ലാറ്റ്ഫോമായ സ്ലീപ്പിലും അദ്ദേഹം ക്ലാസുകൾ എടുക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ക്ലാസുകളും എക്സിലെ കുറിപ്പുകളും തന്നെ ഏറെ സഹായിച്ചെന്നാണ് വിദ്യാര്‍ത്ഥി സന്ദേശത്തിലെഴുതിയത്. താന്‍ പാകിസ്ഥാനില്‍ നിള്ള സോഷ്യോളജി വിദ്യാര്‍ത്ഥിയാണെന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നു. ഒപ്പം, ശേഖർ ദത്ത് യുപിഎസ്സി ഉപദേഷ്ടാവാണെന്ന് തനിക്ക് അറിയാമെന്നും യുവാവ് സന്ദേശത്തിലെഴുതി.
വഴിയൊന്ന് മാറി, മുത്തശ്ശി കയറിപ്പോയത് എയർപോർട്ടിലെ 'ലഗേജ് കൺവെയർ ബെൽറ്റി'ലൂടെ; വീഡിയോ വൈറല്‍
Knowledge knows no boundaries 🙏 pic.twitter.com/unGcgCtjIq
— Shekhar Dutt (@DuttShekhar)പ്രാങ്ക് വിവാഹം യഥാര്‍ത്ഥ വിവാഹമാണെന്ന് അറിഞ്ഞത് പിന്നീട്, കോടതിയെ സമീപിച്ച് യുവതി
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പാകിസ്ഥാനിലെ സെൻട്രൽ സുപ്പീരിയർ സർവീസസ് (സിഎസ്എസ്) പരീക്ഷയ്ക്ക് ശേഖർ ദത്തിന്‍റെ ആശംസകൾ ലഭിക്കാൻ വേണ്ടിയാണ് താന്‍ ഈ സന്ദേശം അയക്കുന്നതെന്നും യുവാവ് എഴുതി. സിഎസ്എസ് പരീക്ഷയ്ക്കായുള്ള രണ്ടാം ശ്രമത്തിലാണ് താനെന്നും പക്ഷേ, ഭാവിയെ കുറിച്ച് വലിയ ആശങ്കയിലാണെന്നും യുവാവ് എഴുതി. അതേസമയം ശേഖർ ദത്തിന്‍റെ ക്ലാസുകളും ട്വിറ്റര്‍ കുറിപ്പുകളും തന്നെ ഏറെ സഹായിച്ചെന്നും മുന്നോട്ട് നയിച്ചെന്നും യുവാവ് കൂട്ടിചേര്‍ത്തു.' ഞാൻ നിങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു. നന്ദി,' സന്ദേശത്തിന്‍റെ ഏറ്റവും ഒടുവിലായി അവന്‍ എഴുതി. ശേഖര്‍ ദത്തിന്‍റ ട്വീറ്റ് ഇതിനകം പതിനയ്യായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ അദ്ദേഹത്തെ അഭിനന്ദിക്കാനായെത്തി. 'നിങ്ങൾ ശരിക്കും ഒരു നല്ല അധ്യാപകനാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'എല്ലാ അതിരുകളും മനുഷ്യനിർമ്മിതമാണ്.' എന്ന് മറ്റൊരാൾ തത്വജ്ഞാനിയായി. 'അയൽ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികൾ പോലും നന്ദി പറഞ്ഞ് കൊണ്ട് സന്ദേശം അയക്കണമെങ്കില്‍ നിങ്ങൾ ഒരു മികച്ച അധ്യാപകനാണ്' എന്നായിരുന്നു മറ്റൊരു കുറിപ്പ്.