മൂന്ന് മാസം മുമ്പ് മരിച്ച യജമാനനെ കാത്ത് കടയ്ക്ക് മുന്നില്‍ നിന്നും മാറാതെ ഒരു തെരുവ് നായ; കുറിപ്പ് വൈറല്‍

By Web Desk  |  First Published Jan 15, 2025, 10:56 PM IST

 മൂന്ന് മാസം മുമ്പ് മരിച്ച യാചകനായ തന്‍റെ ഉടമയെ കാത്ത് നായ ഇപ്പോഴും കടയ്ക്ക് മുന്നില്‍ ഇരിപ്പാണ്. 
                           

viral post stray dog in front of the shop waiting for its master who died three months ago


നായ പ്രേമികളെ സംബന്ധിച്ച് തായ്‌ലൻഡിലെ കൊറാറ്റിലെ, മൂ ഡേങ് എന്ന തെരുവ് നായ വിശ്വസ്തതയുടെയും ഭക്തിയുടെയും പ്രതീകമാണിന്ന്. ജപ്പാനിലെ ഇതിഹാസമായ ഹച്ചിക്കോ എന്ന നായയുമായാണ് മൂ ഡേങിനെ താരതമ്യം ചെയ്യുന്നത്. ഇന്ന് മൂ ഡേങ് അറിയപ്പെടുന്നത് 'ഹാച്ചി ഓഫ് കൊറാട്ട്' എന്നാണ്. അതിന് കാരണമുണ്ട്. മാസങ്ങൾക്ക് മുമ്പ് മരിച്ച തന്‍റെ ഉടമയെ കാത്ത്, കൊറാട്ട് നഗരത്തിലെ 7 -ഇലവൻ കടയ്ക്ക് പുറത്ത് മൂ ഡേങ് ഇരിപ്പുറപ്പിച്ചിട്ട് മാസങ്ങളായി എന്നത് തന്നെ. 

'മാരി-മോ ഫോട്ടോഗ്രാഫി'  എന്ന ഫേസ് ബുക്ക് പേജില്‍ പങ്കുവച്ച ചിത്രങ്ങളും ഫോട്ടോകളും 'കൊറാട്ട്: ദി സിറ്റി യു ക്യാൻ ബിൽഡ്' എന്ന ഫേസ്ബുക്ക് പേജ് വീണ്ടും പങ്കുവച്ചതോടെ മൂ ഡേങ്ങിന്‍റെ കഥ വൈറലായി. കഴിഞ്ഞ ജനുവരി 13 -ന്, നാട്ടുകാർ നൽകിയ ചുവന്ന പുതപ്പിൽ പൊതിഞ്ഞ്, കൺവീനിയൻസ് സ്റ്റോറിന് മുന്നിൽ വിശ്രമിക്കുന്ന മൂ ഡേങ്ങിന്‍റെ ചിത്രങ്ങൾ മാരി-മോ ഫോട്ടോഗ്രാഫി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. 

Latest Videos

'നിങ്ങളുടെ ദയയ്‌ക്ക് എല്ലാ ഉപഭോക്താക്കൾക്കും നന്ദി, പക്ഷേ മൂ ഡേങിന് കരളും പാലും കഴിക്കാൻ കഴിയില്ല. ദയവ് ചെയ്ത് കുറച്ച് നാൾ കൂടി അവനെ ജീവിക്കാൻ സഹായിക്കൂ' കടയുടമ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എഴുതി.  ജനുവരി 14 -ന് പങ്കിട്ട കൊറാട്ട് പേജിലെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറലായി. ഒറ്റ ദിവസം കൊണ്ട് 23,000 ലൈക്കുകളും 1,200 കമന്‍റുകളും 4,800-ലധികം ഷെയറുകളും ചിത്രങ്ങള്‍ നേടി.

ഓട്ടോക്കാശ് ചോദിച്ചു, വിദ്യാർത്ഥികളാണ് കാശ് ഇല്ലെന്ന് യുവതികൾ, പിന്നാലെ ഓട്ടോക്കാരന് തല്ല്; വീഡിയോ വൈറല്‍

അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് കാശ് വലിച്ചെറിഞ്ഞ് നാട്ടുകാർ, വീഡിയോ വൈറൽ

മാനസിക വിഭ്രാന്തി ഉണ്ടെന്ന് കരുതപ്പെടുന്ന ഭവനരഹിതനായ മൂ ഡേങിന്‍റെ ഉടമ പലപ്പോഴും ഭക്ഷണത്തിനും പണത്തിനും വേണ്ടി യാചിച്ചു കൊണ്ട് നഗരത്തിലൂടെ നടക്കാറുണ്ടായിരുന്നു. നഖോൺ റാച്ചസിമ പ്രവിശ്യയിലെ പുരാതനമായ മോ മാർക്കറ്റിന് മുന്നിലെ 7 -ഇലവന്‍ കടയ്ക്ക് പുറത്താണ് മൂ ഡേങും അവന്‍റെ ഉടമയും രാത്രി കിടന്നിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂ ഡേങിന്‍റെ ഉടമ ഗുരുതരമായ രോഗം പിടിപെട്ട് മരിച്ചു. എന്നാല്‍, തന്‍റെ യജമാനനെ കാത്ത് മൂ ഡേങ് 7-ഇലവണിന് മുന്നില്‍ നിന്ന് മാറാന്‍ കൂട്ടാക്കിയില്ല. 

കഠിനമായ തണുപ്പുള്ള രാത്രികളില്‍ അവന് ഭക്ഷണവും പുതപ്പും കടയുടമയും ജീവനക്കാരുമാണ് നല്‍കിയത്. മൂ ഡേങിന്‍റെ കഥ ഫോസ്ബുക്കില്‍ വൈറലായതോടെ അവനെ ഏറ്റെടുക്കാന്‍ നിരവധി പേര്‍ രംഗത്തെത്തി. ജപ്പാനിലെ ഹച്ചിക്കോ നായ വിശ്വസ്ഥതയുടെ പ്രതീകമായി ലോകമെങ്ങും വാഴ്ത്തപ്പെടുന്നു. 1925 -ൽ ഹച്ചിക്കോയുടെ ഉടമയായ പ്രൊഫസർ ഹിഡെസാബുറോ യുനോ മരിച്ചു. എന്നാല്‍, ഹച്ചിക്കോ തന്‍റെ മരണം വരെ എല്ലാ ദിവസവും ടോക്കിയോയിലെ ഷിബുയ സ്റ്റേഷനിൽ തന്‍റെ യജമാനന് വേണ്ടി കാത്തു നിന്നു. ഇന്ന് ഷിബുയ സ്റ്റേഷന് പുറത്ത് ഹച്ചിക്കോയോടുള്ള ആദര സൂചകമായി അവന്‍റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 

കാനഡയിൽ പഠിക്കാൻ 14 ലക്ഷത്തിന്‍റെ ജോലി ഉപേക്ഷിച്ചു, അവിടെ വെയ്റ്റർ ജോലി; ഇന്ത്യൻ വംശജന്‍റെ വീഡിയോ വൈറൽ

vuukle one pixel image
click me!
vuukle one pixel image vuukle one pixel image