ചിത്രങ്ങളിൽ ഓണസദ്യ വിളമ്പിയിരിക്കുന്നത് കാണാം. ഇലകളിൽ ഉപ്പേരിയും വിവിധ കറികളും പഴവും ഒക്കെ കാണാം. എന്നാൽ, ചോറ് കാണാനില്ല. പകരം ചപ്പാത്തിയാണ് കാണുന്നത്.
ഞായറാഴ്ച തിരുവോണമാണ്. ആളുകളെല്ലാം ഓണത്തിന്റെ തിരക്കിലാണ്. ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഓണസദ്യ. നല്ല ഇലയിട്ട് വിളമ്പുന്നത് ചോറും കറികളും തന്നെയാണ്. ഏറിയും കുറഞ്ഞുമിരിക്കും കറികളെങ്കിലും ചോറുണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ, ഓണസദ്യയിൽ ചോറില്ലാതെ പകരം ചപ്പാത്തിയായാൽ എന്ത് ചെയ്യും? ഇഷ്ടപ്പെടില്ല അല്ലേ?
അങ്ങനെ ഒരു ഓഫീസിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിളമ്പിയത് ചോറിന് പകരം ചപ്പാത്തിയാണ്. ഇലക്‌ട്രിക് ടു വീലർ വാഹന നിർമാതാക്കളായ ഏതർ എനർജിയാണ് തങ്ങളുടെ ജീവനക്കാർക്കായി ഓഫീസിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അതിലാണ് ചോറിന് പകരം ചപ്പാത്തി വിളമ്പിയ ഇലകൾ കാണുന്നത്. ഇതോടെ, വലിയ ചർച്ചയ്ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
undefined
കമ്പനിയുടെ സഹ സ്ഥാപകനായ തരുൺ മെഹ്തയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ ഓണസദ്യ വിളമ്പിയിരിക്കുന്നത് കാണാം. ഇലകളിൽ ഉപ്പേരിയും വിവിധ കറികളും പഴവും ഒക്കെ കാണാം. എന്നാൽ, ചോറ് കാണാനില്ല. പകരം ചപ്പാത്തിയാണ് കാണുന്നത്. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ചോറില്ലാത്ത ഓണസദ്യ തന്നെയാണ് ചിത്രങ്ങൾ വൈറലാവാൻ കാരണമായിത്തീർന്നതും.
Onam at Ather office today!
Onashamsakal! pic.twitter.com/xelzpAl63Q
നിരവധിപ്പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയത്. 'ഇതിനെ ഓണസദ്യയായി അംഗീകരിക്കാൻ തനിക്ക് കഴിയില്ല' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയത് 'ഇതാണോ നോർത്ത് ഇന്ത്യൻ ഓണസദ്യ' എന്നാണ്. 'ചോറില്ലാതെ എന്ത് സദ്യ' എന്നായിരുന്നു ഒരു മലയാളി പോസ്റ്റിന് നൽകിയ കമന്റ്. എന്തായാലും, ചോറില്ലാത്ത ഓണസദ്യ മലയാളികൾ സദ്യയായിട്ട് അംഗീകരിച്ചിട്ടില്ല എന്നാണ് കമന്റുകളിൽ നിന്നും മനസിലാവുന്നത്.