സ്കൂളുകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം കുറഞ്ഞതിനാലാണ് അടിസ്ഥാന വിദ്യാഭ്യാസം നൽകിയതിന് ശേഷം തന്‍റെ മകന് ഇത്തരത്തിൽ ഒരു പരിശീലനം നൽകാൻ ആ അമ്മ തീരുമാനിച്ചത്.
പഠിച്ചു വളരുക എന്ന ആഗ്രഹത്തോടെയാണ് മാതാപിതാക്കൾ മക്കളെ സ്കൂളിൽ വിടുന്നത്. എന്നാൽ, സ്കൂളിൽ പോയാൽ മകന്‍ മടിയനാകുമെന്ന് ഭയന്ന ഒരമ്മ, സ്കൂളിൽ പഠിപ്പിക്കാത്ത ഒരു പാഠം പഠിക്കാന്‍ തന്‍റെ മകനെ പറഞ്ഞ് വിട്ടത് ഇന്ന് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയാകുകയാണ്. പണത്തിന്‍റെ മൂല്യവും കഠിനാധ്വാനവും പഠിപ്പിക്കാനാണ് അമ്മ മകനെ സ്കൂളില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് അവര്‍ അവനെ ഒരു പലഹാര കടയിൽ ജോലിക്ക് നിർത്തി. അമ്മയുടെ കണക്ക് കൂട്ടൽ തെറ്റിയില്ല. ആ പാഠം മകൻ നന്നായി പഠിച്ചു, മാത്രമല്ല ഇന്ന് വെറും 10 ദിവസം കൊണ്ട് 10,000 യുവാൻ (ഒരു ലക്ഷം രൂപ) മകന്‍ സമ്പാദിക്കുന്നു.
കിഴക്കൻ ചൈനയിലെ ഡെങ് എന്ന അമ്മയാണ് തന്‍റെ 17 വയസ്സുള്ള മകനെ ജീവിതം പഠിപ്പിക്കാനായി പലഹാര കടയിൽ ജോലിക്ക് വിട്ടതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തുന്നു. സ്കൂളുകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം കുറഞ്ഞതിനാലാണ് അടിസ്ഥാന വിദ്യാഭ്യാസം നൽകിയതിന് ശേഷം തന്‍റെ മകന് ഇത്തരത്തിൽ ഒരു പരിശീലനം നൽകാൻ ആ അമ്മ തീരുമാനിച്ചത്. ഇനി തന്‍റെ മകൻ ഡെങ്, പഠിക്കേണ്ടത് കഠിനാധ്വാനത്തിന്‍റെ വില ആണെന്നാണ് ഈ അമ്മയുടെ പക്ഷം.
undefined
പലഹാരമുണ്ടാക്കുന്നത് മുതല്‍ അത് കസ്റ്റമർക്ക് എങ്ങനെ വില്‍ക്കാം എന്നതടക്കമുള്ള പാഠങ്ങള്‍ അവന്‍ പഠിച്ചു. പിന്നാലെ സ്വന്തമായി സഞ്ചരിക്കുന്ന ഒരു പലഹാര കട അങ്ങ് തുടങ്ങി. ഇന്ന് കഠിനാധ്വാനത്തിലൂടെ പത്ത് ദിവസം കൊണ്ട് അവന്‍ സംമ്പാദിക്കുന്നത് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ. മൂന്ന് വർഷത്തിലേറെയായി സെജിയാങ് പ്രവിശ്യയിലെ ജിയാക്‌സിംഗിലെ ഒരു സ്ട്രീറ്റ് സ്റ്റാളിലാണ് ഡെങിന്‍റെ ജോലി. ഡെങ്. വെല്ലുവിളി നിറഞ്ഞ തൊഴിൽ അന്തരീക്ഷങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ തന്‍റെ മകന്‍റെ വിദ്യാഭ്യാസം കൂടുതൽ ഗൗരവമായി എടുക്കാൻ അവനെ പ്രേരിപ്പിക്കുമെന്നാണ് താന്‍റെ വിശ്വസമെന്നും ആ അമ്മ കൂട്ടിചേര്‍ക്കുന്നു. പണം സമ്പാദിക്കാൻ എളുപ്പമല്ലെന്നും ജീവിതത്തിന്‍റെ വെല്ലുവിളികളെ ഒറ്റയ്ക്ക് തന്നെ നേരിടേണ്ടി വരുമെന്നും തന്‍റെ ഈ പ്രവർത്തിയിലൂടെ മകൻ പഠിക്കുമെന്നാണ് ഈ അമ്മ പറയുന്നത്.