സ്ത്രീ യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായാൽ റെയിൽവേ അധികൃതരുടെ സഹായം ലഭിക്കുന്നതിന് 139 എന്ന നമ്പറിൽ വിളിക്കാൻ മടിക്കരുത് എന്നും അധികൃതർ പറയുന്നു.
ട്രെയിനിൽ സ്ത്രീകൾക്കായി നിശ്ചയിച്ച കംപാർട്ടുമെൻ്റുകളിൽ യാത്ര ചെയ്തതിന് ഒക്ടോബറിൽ കിഴക്കൻ റെയിൽവേ സോണിൽ ആർപിഎഫ് അറസ്റ്റ് ചെയ്തത് 1,400 ൽ അധികം പുരുഷയാത്രക്കാരെ. ഒരുദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലേഡീസ് കംപാർട്ട്‌മെൻ്റുകളിലോ, ലേഡീസ് സ്‌പെഷ്യൽ ട്രെയിനുകളിലോ യാത്ര ചെയ്യരുതെന്ന് പുരുഷയാത്രക്കാരോട് അഭ്യർത്ഥിക്കുന്നുവെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കി. സ്ത്രീ യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായാൽ റെയിൽവേ അധികൃതരുടെ സഹായം ലഭിക്കുന്നതിന് 139 എന്ന നമ്പറിൽ വിളിക്കാൻ മടിക്കരുത് എന്നും അധികൃതർ പറയുന്നു.
ഇആർ സോണിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് 1,200 ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,400 -ലധികം പുരുഷ യാത്രക്കാരെ സ്ത്രീകൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള ട്രെയിൻ കമ്പാർട്ടുമെൻ്റുകളിൽ യാത്ര ചെയ്തതിന് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ഒരു റെയിൽവെ ഉദ്യോഗസ്ഥൻ പറയുന്നു. ഇവർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞൂ എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കിഴക്കൻ റെയിൽവേ സോണിലെ നാല് പ്രധാന ഡിവിഷനുകളിലായി നടത്തിയ സമഗ്രമായ ഓപ്പറേഷൻ്റെ ഭാഗമായിരുന്നു ഈ അറസ്റ്റുകൾ. സിയാൽദാ ഡിവിഷനിലായിരുന്നു ഏറ്റവും കൂടുതൽ കേസുകൾ, 574 പുരുഷ യാത്രക്കാരെയാണ് പിടികൂടിയത്. തുടർന്ന് അസൻസോളിൽ 392, ഹൗറയിൽ 262, മാൾഡയിൽ 176 എന്നിങ്ങനെയും പുരുഷയാത്രക്കാരെ അറസ്റ്റ് ചെയ്തു.
undefined
സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കുന്നതിനും മറ്റ് അപകങ്ങൾ ഉണ്ടാവുന്നില്ല എന്ന് ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് എന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.