സഹപ്രവർത്തകരുടെ കളിയാക്കൽ സഹിക്കാനാവാതെ ഡിഎൻഎ ടെസ്റ്റ്, ഫലം കണ്ട യുവതി ഞെട്ടിപ്പോയി

By Web Team  |  First Published Nov 4, 2024, 2:19 PM IST

'ഞാൻ എല്ലായ്പ്പോഴും സിൻസിയാങ്ങിലാണ് താമസിച്ചിരുന്നത്. പക്ഷേ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, എൻ്റെ സഹപ്രവർത്തകർ ഞാൻ അവരെ പോലെയല്ല എന്ന് പറയാൻ തുടങ്ങി.'


തികച്ചും അസാധാരണമായ സാഹചര്യത്തിൽ ഡിഎൻഎ ടെസ്റ്റിന് വിധേയമായ ചൈനീസ് യുവതിയെ ഞെട്ടിച്ച് അതിന്റെ ഫലം. ഹെനാൻ പ്രവിശ്യയിലെ സിൻസിയാങിൽ നിന്നുള്ള യുവതിയാണ് തന്റെ അനുഭവം സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റിനോട് വിവരിച്ചത്. 

യുവതിയെ നിരന്തരം സഹപ്രവർത്തകർ കളിയാക്കാറുണ്ടായിരുന്നു. അവളെ കണ്ടാൽ അവളുടെ നാട്ടുകാരിൽ ഒരാളെപ്പോലെ ഇല്ലായിരുന്നു എന്നതാണ് പരിഹസിക്കാനുള്ള കാരണമായി തീർന്നത്. പിന്നാലെ അവൾ തന്റെ മാതാപിതാക്കളോട് തന്നെ ഇക്കാര്യം ചോദിച്ചു. തന്നെ കാണാൻ എന്തുകൊണ്ടാണ് അവിടുത്തുകാരെ പോലെ ഇല്ലാത്തത് എന്നായിരുന്നു ചോദ്യം. എന്നാൽ, വ്യക്തമായ ഒരുത്തരം കിട്ടിയില്ല. 

Latest Videos

undefined

"ഞാൻ എല്ലായ്പ്പോഴും സിൻസിയാങ്ങിലാണ് താമസിച്ചിരുന്നത്. പക്ഷേ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, എൻ്റെ സഹപ്രവർത്തകർ ഞാൻ അവരെ പോലെയല്ല എന്ന് പറയാൻ തുടങ്ങി. 'നിങ്ങൾ ഞങ്ങളെപ്പോലെയല്ല. നിങ്ങൾക്ക് ഞങ്ങളേക്കാൾ വിശാലമായ മൂക്കും കട്ടിയുള്ള ചുണ്ടുകളും വലുതും ആഴമുള്ളതുമായ കണ്ണുകളുമുണ്ട്. ഹെനാനിൽ നിന്നുള്ള ഒരാളെപ്പോലെയല്ല നിങ്ങളെ കാണാൻ' എന്നായിരുന്നു അവർ പറഞ്ഞിരുന്നത്" എന്നാണ് ഡോങ് എന്ന സ്ത്രീ പറഞ്ഞത്. 

പിന്നാലെ, താൻ എവിടെ നിന്ന് വന്ന ആളായിരിക്കും എന്ന് എല്ലായ്പ്പോഴും താൻ ചിന്തിക്കാൻ തുടങ്ങി എന്നും ഡോങ് പറയുന്നു. പിന്നാലെയാണ് അവൾ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നത്. അവളെ ഞെട്ടിച്ചുകൊണ്ട് താൻ അതുവരെ തന്റെ മാതാപിതാക്കളായി കരുതിയിരുന്നവർ തന്റെ യഥാർത്ഥ മാതാപിതാക്കളല്ല എന്ന സത്യമാണ് ഡിഎൻഎ ഫലം വന്നതോടെ അവൾ തിരിച്ചറിഞ്ഞത്. 

മാത്രമല്ല, ചൈനയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുവാങ്‌സി പ്രവിശ്യയിൽ നിന്നുള്ള ആളാണ് അവളെന്നും ടെസ്റ്റിൽ കണ്ടെത്തി. 

ഡോങ്ങിന്റെ കഥ പുറത്തുവന്നതോടെ ഒരുപാട് ചർച്ചകളാണ് ഇതേ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ നടന്നത്. മാത്രമല്ല, ​ഗുവാങ്സിയിൽ നിന്നും ക്യു എന്നൊരു സ്ത്രീ ഡോങ്ങിനെ ബന്ധപ്പെട്ടു. തങ്ങളെ കാണാൻ ഒരുപോലെ ഉണ്ട് എന്നും തന്റെ നഷ്ടപ്പെട്ടുപോയ മകളാണോ ഡോങ് എന്ന് സംശയമുണ്ട് എന്നും പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. എന്നാൽ, ഇരുവരും മകളും അമ്മയുമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

എന്നിരുന്നാലും, സഹപ്രവർത്തകരുടെ കളിയാക്കൽ സഹിക്കാനാവാതെയാണ് ടെസ്റ്റ് നടത്തിയതെങ്കിലും ആ ടെസ്റ്റിന്റെ റിസൾട്ട് തന്ന ഞെട്ടലിലാണ് ഡോങ്. 

(ചിത്രം പ്രതീകാത്മകം)

ലഞ്ചെടുക്കാൻ മറന്നത് നന്നായി, തൊഴിലാളിക്ക് 25 കോടി ലോട്ടറിയടിച്ചത് അപ്രതീക്ഷിതമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!