ഷൂസ്റ്ററിൻ്റെ ശബ്ദത്തിൽ മാതാപിതാക്കൾക്ക് അയച്ച ഫോൺ സന്ദേശത്തിൽ തട്ടിപ്പുകാർ പറഞ്ഞത് താന്‍ ഒരു വാഹനാപകടക്കേസിൽ കുടുങ്ങി എന്നും ജയിലിൽ നിന്ന് ജാമ്യം ലഭിക്കാൻ പണം ആവശ്യമാണെന്നും ആയിരുന്നു.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മകൻറെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ച് മാതാപിതാക്കളിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമം. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള ജയ് ഷൂസ്റ്റർ എന്ന വ്യക്തിയാണ് തട്ടിപ്പുകാർ തൻറെ മാതാപിതാക്കളെ കെണിയിൽ പെടുത്താൻ ശ്രമം നടത്തിയതായി ആരോപിച്ചത്.
ജയ് ഷൂസ്റ്ററിൻ്റെ ശബ്ദം ക്ലോൺ ചെയ്ത് തട്ടിപ്പുകാർ അദ്ദേഹത്തിൻറെ മാതാപിതാക്കളിൽ നിന്നും 30,000 ഡോളർ (25 ലക്ഷത്തിലധികം രൂപ) തട്ടിയെടുക്കാൻ ആണ് ശ്രമം നടത്തിയത്. ഷൂസ്റ്ററിൻ്റെ ശബ്ദത്തിൽ മാതാപിതാക്കൾക്ക് അയച്ച ഫോൺ സന്ദേശത്തിൽ തട്ടിപ്പുകാർ പറഞ്ഞത് താന്‍ ഒരു വാഹനാപകടക്കേസിൽ കുടുങ്ങി എന്നും ജയിലിൽ നിന്ന് ജാമ്യം ലഭിക്കാൻ പണം ആവശ്യമാണെന്നും ആയിരുന്നു. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ആദ്യം അമ്പരന്നെങ്കിലും പിന്നീട് തട്ടിപ്പ് തിരിച്ചറിയുകയായിരുന്നു.
undefined
ഫ്ലോറിഡ സ്റ്റേറ്റ് ഹൗസിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് ജയ് ഷൂസ്റ്റർ. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രാദേശിക ടിവിയിൽ പ്രത്യക്ഷപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു വ്യാജ ഫോൺകോൾ തന്റെ മാതാപിതാക്കൾക്ക് ലഭിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നത്.
തട്ടിപ്പിന്റെ വിവരങ്ങളും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇദ്ദേഹം പങ്കുവെച്ചത്. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള തൻറെ ശബ്ദശകലം കിട്ടിയാൽ പോലും അതിവിദഗ്ധമായി എഐ ക്ലോണിങ്ങിലൂടെ ശബ്ദത്തെ പുനർനിർമ്മിക്കാൻ കഴിയുമെന്ന് ഈ സംഭവം തെളിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഇത്തരം തട്ടിപ്പുകളെ കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും മികച്ച AI നിയന്ത്രണങ്ങൾ മുന്നോട്ട് കൊണ്ടുവരേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോയ്‌സ്-ക്ലോണിംഗ് സാങ്കേതികവിദ്യയുടെ വളരെ സങ്കടകരമായ ഒരു പാർശ്വഫലമാണിതെന്നും അദ്ദേഹം തൻറെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം