12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി

By Web Team  |  First Published Aug 31, 2024, 2:33 PM IST

ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്ന ജപ്പാൻ ഷോർട്ട് സ്ലീപ്പേഴ്‌സ് ട്രെയിനിംഗ് അസോസിയേഷന്‍റെ സ്ഥാപകന്‍ കൂടിയാണ് ഡെയ്‌സുകെ ഹോറി. 



യുസ്സ് ഇരട്ടിയാക്കാൻ കഴിഞ്ഞ 12 വർഷക്കാലമായി ജപ്പാൻ സ്വദേശിയായ ഒരു മനുഷ്യൻ ഉറങ്ങുന്നത് ദിവസത്തിൽ വെറും 30 മിനിറ്റ് മാത്രം. പടിഞ്ഞാറൻ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിൽ നിന്നുള്ള  ഡെയ്‌സുകെ ഹോറി എന്ന 40 കാരനാണ് ഇത്തരത്തിൽ ഞെട്ടിപ്പിക്കുന്നതും വേറിട്ടതുമായ ഒരു ശീലം പിന്തുടരുന്നത്. വളരെ കുറച്ച് സമയം മാത്രമാണ് ഉറങ്ങുന്നതെങ്കിലും തനിക്ക് ഒരിക്കലും ക്ഷീണം അനുഭവപ്പെടാറില്ലെന്നാണ് ഹോറി അവകാശപ്പെടുന്നത്. കുറഞ്ഞ ഉറക്കത്തിൽ സാധാരണഗതിയിൽ പ്രവർത്തിക്കാൻ തന്‍റെ ശരീരത്തെയും തലച്ചോറിനെയും താൻ ശീലിപ്പിച്ചു കഴിഞ്ഞു എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. 

സംഗീതം, പെയിന്‍റിംഗ്, മെക്കാനിക്കൽ ഡിസൈൻ എന്നീ മേഖലകളിൽ ഏറെ താൽപര്യം പ്രകടിപ്പിക്കുന്ന ഒരു സംരംഭകന്‍ കൂടിയാണ് ഹോറി. ഓരോ ദിവസവും കൂടുതൽ സജീവമായി, സമയം ലാഭിക്കുന്നതിന്‍റെ ഭാഗമായാണ് ഉറങ്ങുന്ന സമയം കുറച്ചു കൊണ്ടുവന്നത്. ഒടുവിൽ, ആകെ ഉറങ്ങുന്ന സമയത്തെ 30 മുതൽ 45 മിനിറ്റ് വരെയായി കുറയ്ക്കാൻ തനിക്ക് കഴിഞ്ഞതായും ഹോറി അവകാശപ്പെടുന്നു. ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്ന ജപ്പാൻ ഷോർട്ട് സ്ലീപ്പേഴ്‌സ് ട്രെയിനിംഗ് അസോസിയേഷന്‍റെ സ്ഥാപകന്‍ കൂടിയാണ് ഡെയ്‌സുകെ ഹോറി. 

Latest Videos

undefined

34 മത്തെ വയസിൽ 3 വീടും ഒരു ക്യാറ്റ് കഫേയും; 'മിച്ചം പിടിച്ച്' പണം സമ്പാദിച്ച സാകിയുടെ ജീവിതം ഞെട്ടിക്കും

2016 -ലാണ് ഇത്തരത്തിൽ ഒരു സംരംഭത്തിന് ഹോറി തുടക്കം കുറിച്ചത്. ഈ സംരംഭത്തിലൂടെ താൻ രണ്ടായിരത്തിലധികം വ്യക്തികളെ അവരുടെ ആരോഗ്യത്തിന് യാതൊരു കോട്ടവും ഏൽക്കാത്ത രീതിയിൽ ഉറക്കത്തിന്‍റെ ദൈർഘ്യം കുറക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഹോറി പറയുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരുപോലെ വർദ്ധിക്കുമെന്നാണ് ഹോറിയുടെ വാദം. കൂടാതെ ചർമം എപ്പോഴും ചെറുപ്പമായിരിക്കാനും ഈ പരിശീലനം സഹായിക്കുമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ഒപ്പം, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നിങ്ങൾ സ്പോർട്സ് ചെയ്യുകയോ കാപ്പി കുടിക്കുകയോ ചെയ്യുന്നിടത്തോളം, നിങ്ങൾക്ക് മയക്കം ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.  

പോലീസ് സ്റ്റേഷനില്‍ റീൽസ് ഷൂട്ടിനിടെ സീനിയര്‍ ഓഫീസർ പിടികൂടി; പിന്നാലെ ട്വിസ്റ്റ്, വീഡിയോ വൈറല്‍

ഹോറിയുടെ വാദങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നു. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യന്താപേക്ഷിതമാണെന്നും ഇദ്ദേഹം അവകാശപ്പെടുന്ന രീതിയിൽ ഉറക്കത്തിന്‍റെ ദൈർഘ്യം കുറച്ചാൽ അത് കാര്യമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വലിയ ദൂഷ്യവശങ്ങൾ ഉണ്ടാകുമെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയർന്ന പൊതു അഭിപ്രായം. ഉറക്കത്തിന്‍റെ ദൈർഘ്യം കുറയ്ക്കുന്നത് എല്ലാവർക്കും ഗുണപ്രദമാക്കില്ലെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടുന്നു. 

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ കാറിന്‍റെ മുന്നിലേക്ക് ചാടി യുവതി, പുതിയ തട്ടിപ്പ്

click me!