ഇവിടെ വച്ചാണ് താൻ തന്റെ ഭാര്യയെ കണ്ട് മുട്ടിയത്. രണ്ട് ബിസിനസുകൾ ആരംഭിച്ചു. ഇപ്പോഴുള്ള ചിലവ് ഇങ്ങനെയാണ്.
ഒമ്പത് വർഷം മുമ്പ് ഇന്ത്യയിലേക്ക് വരാൻ താനെടുത്ത തീരുമാനം എത്ര നന്നായി എന്ന് വിദേശിയായ യുവാവ്. ഇന്ത്യയിലേക്ക് വന്നതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചാണ് യുഎസ്സിൽ നിന്നുള്ള എലിയറ്റ് റോസെൻബെർഗ് തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിശദീകരിക്കുന്നത്.
എലിയറ്റ് റോസൻബെർഗ് തന്റെ നീണ്ട പോസ്റ്റിൽ പറയുന്നത്, പണപ്പെരുപ്പം യുഎസിലെ തന്റെ ജീവിത നിലവാരത്തെ ബാധിച്ച് തുടങ്ങിയതിൽ നിരാശനായിട്ടാണ് അയാൾ 12 വർഷം മുമ്പ് രാജ്യം വിടാനുള്ള തീരുമാനം എടുത്തത് എന്നാണ്.
തുടക്കത്തിൽ, തനിക്ക് താൽപ്പര്യമുള്ള ഒരു ബിസിനസ്സ് സംരംഭം തുടങ്ങാനായി ബ്രസീലിലേക്കാണ് പോയത്. പിന്നീട്, ഏഷ്യയിലൂടെ ഒരു നീണ്ട യാത്ര. അതിന് ശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു എന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയിൽ ജീവിതച്ചെലവ് വളരെ കുറവാണ് എന്നും പോസ്റ്റിൽ പറയുന്നു. യുഎസ്സിലാണെങ്കില്‍ ആഡംബര ഹോട്ടലുകളിലും കണ്‍സേര്‍ട്ടുകള്‍ക്കും ഒക്കെ പോകേണ്ടി വരും എന്നും യുവാവ് പറയുന്നുണ്ട്.
ഇവിടെ വച്ചാണ് താൻ തന്റെ ഭാര്യയെ കണ്ട് മുട്ടിയത്. രണ്ട് ബിസിനസുകൾ ആരംഭിച്ചു. ഇപ്പോഴുള്ള ചിലവ് ഇങ്ങനെയാണ്; മൊത്തം ഫർണിഷ്ഡായിട്ടുള്ള പുഴയുടെ തീരത്തുള്ള, പൊതു പൂളും ജിമ്മും ഉള്ള രണ്ട് മുറി അപാർട്മെന്റിന് വാടക 55000 -ത്തിൽ താഴെയാണ്. ഗ്രോസറി വാങ്ങുന്നതിന് മാസം 21500 രൂപ. വീട്ടിൽ ജോലിക്ക് സഹായിക്കാനെത്തുന്നവർക്ക് 8000 രൂപ. പേഴ്സണൽ ട്രെയിനിംഗ് സെഷന് 900 രൂപ.
ഇതിന് പുറമെ ആളുകളുമായി ജീവിതാവസാനം വരെ നീണ്ടുനിൽക്കുന്ന ബന്ധമുണ്ടാക്കാൻ സാധിച്ചതിനെ കുറിച്ചും ബിസിനസുകൾ തുടങ്ങിയതിനെ കുറിച്ചും എല്ലാം യുവാവ് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
ഒപ്പം യുഎസ് പൗരനാണ് എന്നതിൽ ഇപ്പോഴും താൻ സന്തോഷമുള്ളവനാണ്. വർഷത്തിൽ ഒരിക്കൽ രാജ്യം സന്ദർശിക്കാറുണ്ട് എന്നും എലിയറ്റ് റോസെൻബെർഗ് കുറിച്ചു.