ഇഷിത എവിടെയെന്നറിയാതെ മഹേഷും കുടുംബവും - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Web Desk  | Published: Mar 25, 2025, 3:26 PM IST

ആകാശ് മഹേഷിനെ വിളിച്ച് അപമാനിച്ചതിന് പിന്നാലെ രചന സ്വപ്നവല്ലിയെയും വിളിച്ച് അപമാനിക്കുന്നു . സ്വപ്നവല്ലി ഒന്നും പറയാനില്ലാതെ കരയുകയാണ്. അതേസമയം മഹേഷിനോട് ഇഷിതയെ തിരക്കേണ്ട കാര്യം പറയുകയാണ് അഛൻ . എങ്കിൽ താൻ ഒന്ന് ആശുപത്രിയിൽ പോയി അന്വേഷിച്ച് വരാമെന്ന് പറഞ്ഞ് മഹേഷ് വീട്ടിൽ നിന്ന് ഇറങ്ങുന്നു . ആശുപത്രിയിൽ പോയി അന്വേഷിച്ചെങ്കിലും ഇഷിതയെ കണ്ടെത്താനായില്ല .  അവിടെ ഉള്ള ഡോക്ടറോട് ഇഷിത ഇങ്ങോട്ട് വരികയാണെങ്കിൽ ഒന്ന് പറയണം എന്ന് പറഞ്ഞ് മഹേഷ് അവിടെ നിന്ന് ഇറങ്ങുന്നു. തിരിച്ച് വീട്ടിലെത്തി ഇഷിതയെ ഇതുവരെ കണ്ടെത്താനാകാത്ത വിവരം മഹേഷ് പറയുന്നു . ആദി എന്നൊരു മകൻ കൂടി മഹേഷിന് ഉണ്ടെന്ന് കേട്ടപ്പോൾ ഇഷിതയ്ക്ക് ഒരുപക്ഷെ സഹിക്കാൻ കഴിഞ്ഞ് കാണില്ല. അത് മാത്രമല്ല ഇത് ഇത്രയും കാലം ആയിട്ടും പറയാക്കാതിരുന്നതും  മോശം തന്നെയാണ് മഹേഷ് . പ്രേക്ഷകർക്കും മിക്കവാറും ഈ അഭിപ്രായം തന്നെ ആയിരിക്കും. 

അതേസമയം അമ്മയെക്കാണാത്ത വിഷമത്തിലാണ് ചിപ്പി . ചിപ്പിയെ എങ്ങനെയെങ്കിലും ഭക്ഷണം കഴിപ്പിക്കാൻ നോക്കുകയാണ് സ്വപ്നവല്ലി. എന്തൊക്കെ പറഞ്ഞിട്ടും ചിപ്പി ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് സ്വപ്നവല്ലി ചിപ്പിയ്ക്ക് ഭക്ഷണം കൊടുത്തു . 

എന്നാൽ ഈ വിവരങ്ങളൊന്നും അറിയാതെ മകൾക്ക് നല്ല ജീവിതം നൽകിയതിന് ഈശ്വരന് നന്ദി പറഞ്ഞ് പ്രാർത്ഥനയും വഴിപാടുമായി ഇരിക്കുകയാണ് പ്രിയാമണിയും മാഷും . രാവിലെ പൂജാമുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ച് പ്രിയാമണി മഹേഷിന്റെ ഫ്‌ളാറ്റിലെത്തുകയും ഇഷിതയെ വിളിക്കാൻ സ്വപ്നവല്ലിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇഷിത ഇന്നലെ മുഴുവൻ അവിടെ ഇല്ലെന്ന കാര്യം അറിയാതെയാണ് പ്രിയാമണി സ്വപ്നവല്ലിയോട് അങ്ങനെ പറഞ്ഞത് . എന്നാൽ താൻ എങ്ങനെ സംഭവിച്ച കാര്യങ്ങളെല്ലാം പ്രിയാമണിയോട് പറയുമെന്നോർത്ത് വീർപ്പ് മുട്ടി നിൽക്കുകയാണ് സ്വപ്നവല്ലി. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. കഥയുടെ ഗതി ഇനി എങ്ങോട്ടെന്ന് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.