വീഡിയോയിൽ, ഒരാൾ സൈക്കിളിൽ വരികയാണ്. അയാളുടെ ചുമലിൽ ഒരു കുട്ടിയും പിന്നിൽ ഒരു സ്ത്രീയും ഇരിക്കുന്നുണ്ട്. അവർക്ക് മുന്നിലായി ഒരു ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നത് കാണാം.
വളരെ രസകരമായ അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ പലതും മിക്കവാറും അപ്രതീക്ഷിതമായി പകർത്തപ്പെടുന്ന ഏതെങ്കിലും കാഴ്ചകൾ ആയിരിക്കും. അങ്ങനെയുള്ള വീഡിയോകൾക്ക് കാഴ്ചക്കാരും ഇഷ്ടം പോലെയാണ്. കണ്ണടച്ച് തുറക്കുമ്പോഴേക്കും വീഡിയോകൾ വൈറലായിട്ടുമുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന ഈ വീഡിയോയും.
പ്രൊഫ. സരിത സിദ്ധ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ അവർ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്; "അമേരിക്കൻ വിമാനങ്ങൾക്ക് പോലും ഇത്രയും പെർഫെക്റ്റായി ലാൻഡിംഗ് നടത്താൻ സാധിക്കില്ല, എന്നാൽ അത്തരം പൈലറ്റുമാർ ഇന്ത്യയിലുണ്ട്!"
വീഡിയോയിൽ, ഒരാൾ സൈക്കിളിൽ വരികയാണ്. അയാളുടെ ചുമലിൽ ഒരു കുട്ടിയും പിന്നിൽ ഒരു സ്ത്രീയും ഇരിക്കുന്നുണ്ട്. അവർക്ക് മുന്നിലായി ഒരു ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നത് കാണാം. സ്പീഡിൽ സൈക്കിളോടിച്ചെത്തിയ യുവാവ് ബസ് ഡ്രൈവറോട് പോകല്ലേ എന്ന് ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. അങ്ങനെ അയാൾ പെട്ടെന്ന് തന്നെ ബസിന്റെ മുൻവശത്തെ വാതിലിന്റെ അടുത്തേക്ക് സൈക്കിൾ കൊണ്ടുചെന്ന് നിർത്തി. ഒരു കാൽ ബസിന്റെ സ്റ്റെപ്പിൽ വച്ചാണ് നിർത്തുന്നത്. കുട്ടിയേയും സ്ത്രീയേയും നേരെ ബസിന്റെ അകത്തേക്ക് ഇറക്കി വിടുന്നതും കാണാം.
इतनी सही लेंडीग तो अमेरीका की फ्लाईट भी नही कर सकती, ऐसे पायलेट भारत में है! pic.twitter.com/DUwxrUQmv3
— Prof. Sarita Sidh (@profsaritasidh)എന്തൊരു പെർഫെക്ടായ ലാൻഡിംഗ് എന്ന് തന്നെയാണ് മിക്കവരും ഈ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. രസകരമായ വീഡിയോ ആളുകളെ ആകർഷിച്ചു. ഇത്രയും കഴിവും ബുദ്ധിയും ഉള്ളവർ ഇന്ത്യയിൽ അല്ലാതെ മറ്റ് എവിടേയും കാണാൻ സാധ്യത ഇല്ലാ എന്നായിരുന്നു മിക്കവരും ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. എന്തായാലും ആളുകളെ ചിരിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട് ഈ വീഡിയോ.
ഊബർ കാറിൽ അമ്മ, മുത്തശ്ശി, മകൾ, പെട്ടെന്ന് ഡ്രൈവർക്ക് വയ്യാതായി, ഡ്രൈവിംഗ് ഏറ്റെടുത്ത് യുവതി