Mar 26, 2025, 11:16 PM IST
Malayalam News live : ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, ഡി കോക്ക് വെടിക്കെട്ടില്‍ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് ജയം


സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള കരട്, സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.
11:16 PM
ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, ഡി കോക്ക് വെടിക്കെട്ടില്‍ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് ജയം
തീക്ഷണ എറിഞ്ഞ പതിനേഴാം ഓവറില്‍ അഞ്ച് വൈഡ് അടക്കം 10 റണ്‍സ് സ്വന്തമാക്കിയ കൊല്‍ക്കത്ത ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി ലക്ഷ്യത്തിലെത്തി.
കൂടുതൽ വായിക്കൂ10:56 PM
നോട്ടവും ദേഹപരിശോധനയും ഒന്നുമില്ല, രന്യക്കായി സുരക്ഷാ പ്രൊട്ടോക്കോളുകളെല്ലാം വഴിമാറി, ഞെട്ടിക്കുന്ന വിവരങ്ങൾ
നടി രന്യ റാവു ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനത്താവളത്തിൽ ലഭിച്ച വിഐപി പരിഗണനയും ഹവാല ഇടപാടുകളും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.
കൂടുതൽ വായിക്കൂ10:20 PM
ആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി പുതുച്ചേരിയിലെ എൻഡിഎ സർക്കാർ; മുഖ്യമന്ത്രിക്ക് പുഷ്പവൃഷ്ടി
ആശ വർക്കാർമാരുടെ ഓണറേറിയം 18000 രൂപയാക്കി ഉയർത്തി പുതുച്ചേരിയിലെ എൻഡിഎ സർക്കാർ
കൂടുതൽ വായിക്കൂ10:10 PM
വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ പ്രതി തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു; വെടിവെച്ച് കൊന്ന് ചെന്നൈ പൊലീസ്
ചെന്നൈയിൽ മാല മോഷണക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ വായിക്കൂ10:05 PM
കോട്ടയത്തുനിന്ന് 'ഒരു ജീവനായി' കൊച്ചിയിലേക്ക് ആംബുലൻസ്; തിരക്ക് ഒഴിവാക്കി സഹകരിക്കാൻ അഭ്യര്‍ത്ഥന
കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആംബുലൻസ് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു. റോഡപകടത്തിൽ മരിച്ച 19 വയസ്സുകാരന്റെ കരൾ 50 വയസ്സുള്ള ഒരാൾക്ക് ലേക്‌ഷോർ ആശുപത്രിയിൽ വെച്ച് മാറ്റിവെക്കുന്നു.
കൂടുതൽ വായിക്കൂ9:49 PM
വീടിന് മുന്നിൽ പോത്തിനെ കെട്ടുന്നതിൽ തർക്കം, അയൽവാസികൾ തമ്മിലടിച്ച് ആശുപത്രിയിലായി, കേസെടുക്കുമെന്ന് പൊലീസ്
വീടിന് മുന്നിൽ പോത്തിനെ കെട്ടുന്നതിനെച്ചൊല്ലി തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിൽ തല്ലി. ഷാജഹാനും ഷാനിഖും തമ്മിലാണ് സംഘർഷമുണ്ടായത്
കൂടുതൽ വായിക്കൂ9:42 PM
തുടര്‍ച്ചയായി ഐസ് ബാത്തും പിന്നാലെ പുഷപ്പടക്കം വ്യായാമവും ചെയ്യിച്ചു; പിന്നാലെ ഛര്‍ദ്ദി 12 കാരൻ മരിച്ചു
അമേരിക്കയിൽ കഠിന വ്യായാമത്തിനിടെ 12 വയസ്സുകാരൻ മരിച്ചു. പരിശീലകന്റെ ക്രൂരമായ പീഡനമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പരിശീലകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ9:25 PM
കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു
പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയായ യുവ ക്രിക്കറ്റ് താരം മാനവ് മുങ്ങിമരിച്ചു
കൂടുതൽ വായിക്കൂ9:11 PM
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ 15കാരി തൂങ്ങിമരിച്ച നിലയിൽ
നെയ്യാറ്റിൻകര കഞ്ചാം പഴിഞ്ഞിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതി മരിയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൂടുതൽ വായിക്കൂ8:51 PM
'പ്രശ്നക്കാരനാണോ എന്ന് ചോദിച്ചാല്‍...': ക്ലാസി സ്റ്റെലില്‍ മമ്മൂട്ടി, ബസൂക്ക ട്രെയിലര്‍ എത്തി
മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടുതൽ വായിക്കൂ8:39 PM
അടുത്ത തവണയും കേരളം എൽഡിഎഫ് ഭരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ; രാജീവ് ചന്ദ്രശേഖർ മാന്യനെന്നും പ്രതികരണം
പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് പിസി ജോർജിനുമെതിരെ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്.
കൂടുതൽ വായിക്കൂ8:31 PM
അലൂമിനിയം കുടത്തിൽ തല കുടുങ്ങി പരക്കംപാഞ്ഞ് നായ, നാട്ടുകാർ ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല; ഒടുവിൽ ഫയർഫോഴ്സെത്തി
വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തിൽ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. നാട്ടുകാരുടെ ശ്രമം വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി കുടം മുറിച്ച് മാറ്റുകയായിരുന്നു.
കൂടുതൽ വായിക്കൂ8:04 PM
ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിലും വള്ളിയൂര്‍ക്കാവിലും ഗതാഗത നിയന്ത്രണം
തലശ്ശേരി, മൈസൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വഴി തിരിച്ചുവിടും.
കൂടുതൽ വായിക്കൂ7:49 PM
ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്‍
ബിജെപി നൽകിയ കുഴൽപ്പണം ഉപയോഗിച്ച് സിപിഎം 2021-ൽ അധികാരം നേടിയെന്ന് കെ. സുധാകരൻ ആരോപിച്ചു. കൊടകര കേസ് ഇഡിക്ക് കൈമാറി ബിജെപി നേതാക്കളെ പിണറായി സർക്കാർ രക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കൂ7:38 PM
115,61,085 രൂപ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി;1 ലക്ഷത്തിലധികം തൊഴിലവസരവും ഉണ്ടാക്കി വനിത വികസന കോര്‍പറേഷൻ
സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി. ഈ സാമ്പത്തിക വർഷം 36,105 വനിതകൾക്ക് 340 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.
കൂടുതൽ വായിക്കൂ7:21 PM
വിമാനത്താവളത്തിലെ ശുചിമുറിയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്
വിമാനത്താവള സുരക്ഷാ വിഭാഗം ഉടൻ തന്നെ സഹാർ റോഡ് പൊലീസിനെ അറിയിച്ചു. അവർ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് തൊട്ടുടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൂടുതൽ വായിക്കൂ7:14 PM
തീരുമാനം മന്ത്രിസഭയുടേത്; സർവീസിലിരിക്കെ ജീവനക്കാർ മരിച്ചാൽ ഇനി പഴയപടിയല്ല; ആശ്രിത നിയമന നിബന്ധനകൾ പുതുക്കി
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് ലഭിക്കുന്ന ജോലി സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം
കൂടുതൽ വായിക്കൂ7:13 PM
ആദ്യദിന ബുക്കിംഗില്‍ 'എമ്പുരാന്' പിന്നിലായി സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദര്‍'
സൽമാൻ ഖാൻ ചിത്രം സിക്കന്ദറും മോഹൻലാലിൻ്റെ എമ്പുരാനും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നു. ആദ്യദിന ബുക്കിംഗിൽ എമ്പുരാൻ സിക്കന്ദറിനെക്കാൾ മുന്നിലാണ്. ഇരു ചിത്രങ്ങളും തമ്മിൽ മത്സരമില്ലെന്ന് പൃഥ്വിരാജ്.
കൂടുതൽ വായിക്കൂ6:39 PM
അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു
സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ 16 ജീവനക്കാരെ സർവീസിൽ തിരിച്ചെടുത്തു
കൂടുതൽ വായിക്കൂ6:36 PM
നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ വന്‍ താരനിരയുമായി ടെസ്റ്റ്; ട്രെയിലര്‍ ഇറങ്ങി
നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ദ ടെസ്റ്റ്' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.
കൂടുതൽ വായിക്കൂ6:19 PM
വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിർമ്മിക്കും; 271 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി
വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തോട് ചേർന്ന് 271 കോടി രൂപ ചെലവിലാണ് പുതിയ തുറമുഖം നിർമ്മിക്കുന്നത്
കൂടുതൽ വായിക്കൂ6:06 PM
കർണാടകത്തിൽ ബിജെപിയുടെ കടുത്ത നടപടി: വിമത എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ പുറത്താക്കി
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അടക്കം നിരന്തരം പ്രസ്താവനകൾ നടത്തിയ വിമത എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കൂടുതൽ വായിക്കൂ6:04 PM
'സിനിമയിൽ അനീതിക്കെതിരെ പൊരുതിയാൽ പോരല്ലോ, ചെറിയൊരു സഹായം തരാം', ആശമാര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ പിന്തുണ
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് എത്തി. 50,000 രൂപയുടെ സഹായം നൽകി. .
കൂടുതൽ വായിക്കൂ5:54 PM
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുന്‍ മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
2007 നും 2016നും ഇടയില്‍ ബാബു അനധികൃതമായി 25.80 ലക്ഷം രൂപ സമ്പാദിച്ചുവെന്നാണ് ഇഡി കണ്ടെത്തല്‍. നേരത്തെ ഈ സ്വത്തും ഇഡി കണ്ടു കെട്ടിയിരുന്നു.
കൂടുതൽ വായിക്കൂ5:49 PM
'മരണം വന്ന് വിളിക്കുമ്പോള്‍': ഫൈനൽ ഡെസ്റ്റിനേഷൻ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍
ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് ട്രെയിലർ പുറത്തിറങ്ങി. ഒരു പതിറ്റാണ്ടിനുശേഷം എത്തുന്ന ചിത്രം, മരണത്തിന്റെ ഭീകരത നിറഞ്ഞ സ്വപ്നങ്ങളിലൂടെ മുന്നേറുന്നു. ചിത്രം മെയ് 16-ന് തിയേറ്ററുകളിൽ എത്തും.
കൂടുതൽ വായിക്കൂ5:42 PM
വീടിന് പ്ലംബിങ് പണി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വീട്ടിൽ പ്ലംബിംഗ് ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് പൈപ്പ് ലേഔട്ട്, വിവിധതരം പൈപ്പിന്റെ മെറ്റീരിയലുകൾ, വെള്ളത്തിന്റെ പ്രധാന വാൽവ് തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്
കൂടുതൽ വായിക്കൂ5:18 PM
കൊടകര കേസിൽ ഇഡി സംരക്ഷിച്ചത് ബിജെപിയുടെ താത്പര്യമെന്ന് എംവി ഗോവിന്ദൻ: 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച്
കൊടകര കേസിൽ ബിജെപിയുടെ താത്പര്യം സംരക്ഷിച്ചെന്ന് ആരോപിച്ച് ഇഡിക്കെതിരെ കൊച്ചി ഓഫീസിലേക്ക് മാർച്ച് 29 ന് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
കൂടുതൽ വായിക്കൂ5:16 PM
'ഊഹാപോഹങ്ങൾ ഒഴിവാക്കണം': വഞ്ചനാ കുറ്റത്തിന് കേസ് വന്നിതിന് പിന്നാലെ വിശദീകരണവുമായി ഷാന്‍ റഹ്‍മാന്‍
സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ കൊച്ചി പൊലീസ് വഞ്ചനാ കുറ്റത്തിന് കേസ് എടുത്തത് വലിയ വാര്‍ത്തയായിരുന്നു.
കൂടുതൽ വായിക്കൂ5:15 PM
സ്കൂട്ടറിന് മുന്നിൽ കുഞ്ഞ്, റോഡരികിൽ നിർത്തി ഫോൺ ചെയ്യുന്നതിനിടെ തീ; അപ്രതീക്ഷിത സംഭവത്തിൽ 6 വയസുകാരന് പൊള്ളൽ
മണ്ണാർക്കാട് ചന്തപ്പടിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറ് വയസ്സുകാരന് പൊള്ളലേറ്റു. ഹംസക്കുട്ടിയും മകനും സഞ്ചരിച്ച സ്കൂട്ടറിനാണ് തീപിടിച്ചത്
കൂടുതൽ വായിക്കൂ5:12 PM
ജിഎസ്ടി അടയ്ക്കുന്നതില്‍ വീഴ്ചയുണ്ടായോ? പ്രത്യേക ആംനസ്റ്റി പദ്ധതിയുമായി ജിഎസ്ടി വകുപ്പ്
2025 മാര്‍ച്ച് 31-നകം തുക അടയ്ക്കുകയാണെങ്കില്‍, മാത്രമേ നികുതി ഡിമാന്‍ഡുകളില്‍ പലിശയും പിഴയും ഈ പദ്ധതി പ്രകാരം ഒഴിവാക്കപ്പെടൂ
കൂടുതൽ വായിക്കൂ5:00 PM
അമ്മ ഉപേക്ഷിച്ചു പോയ ബാലികയോട് നിരന്തരം ക്രൂരത; പ്രതിക്ക് 43 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
പരപ്പുപാറ സ്വദേശി ഷൈജുവിനെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്
കൂടുതൽ വായിക്കൂ4:54 PM
'ഇന്ത്യക്കെതിരെ അജണ്ട വെച്ച് പ്രവർത്തനം'; അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം
ഇന്ത്യയെ അപമാനിക്കുന്ന യുഎസ് ഏജൻസിയെ നിയന്ത്രിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
കൂടുതൽ വായിക്കൂ4:53 PM
ബ്രിട്ടന്‍റെ ഓസ്‌കർ എന്‍ട്രിയായ ഹിന്ദി ചിത്രം 'സന്തോഷിന്' ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്
ബ്രിട്ടീഷ് ചിത്രം സന്തോഷിന് ഇന്ത്യയിൽ റിലീസ് അനുമതി നിഷേധിച്ചു.
കൂടുതൽ വായിക്കൂ4:50 PM
രാഹുൽ ഗാന്ധി മര്യാദയോടെയല്ല ലോക്സഭയിൽ പെരുമാറുന്നതെന്ന വിമർശനവുമായി സ്പീക്കർ; പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാർ
രാഹുൽ ഗാന്ധിയെ ശകാരിച്ചതിൽ പ്രതിഷേധിച്ച് 70 കോൺഗ്രസ് എംപിമാർ സ്പീക്കറെ കണ്ടു. രാഹുൽ ഗാന്ധിക്ക് വിശദീകരണത്തിന് സമയം നൽകിയില്ലെന്ന് എംപിമാർ പറഞ്ഞു.
കൂടുതൽ വായിക്കൂ4:42 PM
ആശാ വർക്കർമാർക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ; വർഷം തോറും 12000 രൂപ നൽകും
പാലക്കാട് നഗരസഭയ്ക്ക് കീഴിലെ ആശ വർക്കർമാർക്ക് വർഷം 12000 രൂപ വീതം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം
കൂടുതൽ വായിക്കൂ4:30 PM
കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷ് വധശ്രമക്കേസ്; 4 എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ട് കോടതി
2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ നാലംഗ സംഘം ബൈക്കിന് പിന്നിൽ ഇടിക്കുകയും വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്.
കൂടുതൽ വായിക്കൂ4:17 PM
12 കേസുകളിൽ ഒന്നാം പ്രതി; 24 വർഷമായി ഒളിവിൽ, ഇളംകുളം സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ പ്രതി പിടിയിൽ
പൊൻകുന്നം എളങ്കുളം സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട 12 കേസുകളിലെ ഒന്നാം പ്രതിയായ ഗോപിനാഥൻ നായരാണ് വിജിലൻസിന്റെ പിടിയിലായത്.
കൂടുതൽ വായിക്കൂ4:17 PM
പിഎഫ് തുക പിന്‍വലിക്കല്‍ ഇനി സൂപ്പര്‍ സ്പീഡില്‍; എടിഎം, യുപിഐ എന്നിവ വഴി നിക്ഷേപം പിന്‍വലിക്കാം..
ഒരു ലക്ഷം രൂപ വരെ പെട്ടെന്ന് പിന്‍വലിക്കാനായിരിക്കും ആദ്യ ഘട്ടത്തില്‍ സാധിക്കുക. മാത്രമല്ല, ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്കായി അംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വായിക്കൂ4:12 PM
'തിരൂർ സതീശിന്‍റെ മൊഴിയിൽ വസ്തുതയുണ്ട്', ഇഡി കുറ്റപത്രത്തിന് വിരുദ്ധമായി പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ട്
ആറ് കോടി രൂപ ബിജെപി ഓഫീസിൽ എത്തിയെന്ന് മുൻ പാർട്ടി ഓഫീസ് സെക്രട്ടറിയുടെ മൊഴി ശരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടത് ആദായനികുതി വകുപ്പാണെന്നും പോലീസ്
കൂടുതൽ വായിക്കൂ4:00 PM
പെരിന്തൽമണ്ണയിലെ പരിശോധനയ്ക്കിടെ പിടിയിലായ യുവാവിന്റെ ബാഗിലും സ്കൂട്ടറിലും ഉണ്ടായിരുന്നത് 30 ലിറ്റർ വിദേശമദ്യം
മലപ്പുറത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി. കണ്ണൂരിൽ 12 ലിറ്റർ ചാരായവുമായി മറ്റൊരാളെയും അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂ3:50 PM
കൊച്ചി കലൂരിലെ ലഹരിക്കടത്തു കേസ്; യുവതിയും യുവാക്കൾക്കും10 വർഷം തടവും പിഴയും വിധിച്ച് കോടതി
ചിങ്ങവനം സ്വദേശിനി സൂസിമോൾ, ചെങ്ങമനാട് സ്വദേശി അമീർ, സുഹൈൽ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
കൂടുതൽ വായിക്കൂ3:41 PM
കുഞ്ഞ് ജനിച്ച ആഘോഷത്തിന് ലഹരി പാർട്ടി, എംഡിഎംഎയും കഞ്ചാവും സിറിഞ്ചും പിടിച്ചെടുത്തു; 4 പേർ പിടിയിൽ
കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി.
കൂടുതൽ വായിക്കൂ3:26 PM
ഇതാണ് ഇന്ത്യൻ പാരമ്പര്യം;മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പ്രാർത്ഥിച്ച മോഹൻലാലിനെ പിന്തുണച്ച് പ്രകാശ് ജാവേദ്ക്കർ
ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയത് വാര്‍ത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.
കൂടുതൽ വായിക്കൂ3:23 PM
'ലീവ് നീട്ടിക്കിട്ടിയതിനാൽ ചോറൂണ് കൂടാൻ പറ്റി, ഇനി എമ്പുരാൻ കാണണം'; വീഡിയോയുമായി തേജസും മാളവികയും
മിനിസ്‌ക്രീൻ താരം മാളവിക കൃഷ്ണദാസിൻ്റെ മകൾ റുഥ്വി തേജസിൻ്റെ ചോറൂണ് പാലക്കാട്ടെ മാങ്ങോട്ട് കാവ് ക്ഷേത്രത്തിൽ വെച്ച് നടന്നു.
കൂടുതൽ വായിക്കൂ3:10 PM
അഡ്മിഷൻ വേണോ? ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം; നിർണായക തീരുമാനമെടുത്ത് കേരള സർവകലാശാല
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായക ചുവടുവെയ്പുമായി കേരള സർവകലാശാല. കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ നേടണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം.
കൂടുതൽ വായിക്കൂ2:46 PM
കാപ്പിച്ചെടി നന്നായി വളരാൻ ഇത്രയും ചെയ്താൽ മതി
കാപ്പിച്ചെടികൾ പൊതുവെ ഇടത്തരം വലിപ്പമുള്ള മരങ്ങളായാണ് വളരുന്നത്. മാസങ്ങൾകൊണ്ട് ഓരോ ഇഞ്ചായി വളരുകയും ഒരു വർഷത്തിനുള്ളിൽ രണ്ടടിയോളം എത്തുകയും ചെയ്യുന്നു
കൂടുതൽ വായിക്കൂ2:26 PM
പത്തനംതിട്ടയിൽ മദ്യം നൽകി 16 കാരിയെ പീഡിപ്പിച്ച കേസ്: പ്രതിയായ അഭിഭാഷകന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി
പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി. നൗഷാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
കൂടുതൽ വായിക്കൂ2:12 PM
രാജ്യത്തെ ഹിന്ദുക്കൾ സുരക്ഷിതരെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതർ; വിമർശനങ്ങൾക്കിടെ പ്രതികരിച്ച് യോഗി ആദിത്യനാഥ്
മുസ്ലീങ്ങൾക്കെതിരായ യുപി സർക്കാറിന്റെ നിലപാടും നടപടികളും വലിയ വിവാദമാകുമ്പോഴാണ് പോഡ്കാസ്റ്റിലൂടെ യോഗി നിലപാട് വിശദീകരിക്കുന്നത്.
കൂടുതൽ വായിക്കൂ2:06 PM
പഴയ ടവൽ ഇനി കളയേണ്ടി വരില്ല; ഇങ്ങനെയും ഉപയോഗിക്കാം
എത്ര ഗുണമേന്മയുള്ള ടവലുകൾ വാങ്ങിയാലും കാലം കഴിയുംതോറും അവ കീറിപ്പോവുകയോ അല്ലെങ്കിൽ കറപിടിക്കുകയോ ചെയ്യും. പിന്നീട് അത് കളയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടാവില്ല
കൂടുതൽ വായിക്കൂ1:37 PM
കാസർകോട് നിന്നും കാണാതായ യുവാവിന് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
സക്കറിയയെ ചൊവ്വാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ1:30 PM
ഏറ്റുമാനൂർ ആത്മഹത്യ; നോബിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ; വാദം പൂർത്തിയായി
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.
കൂടുതൽ വായിക്കൂ1:11 PM
ആശ വർക്കർമാരുടെ സമരം; സർക്കാർ നിലപാടിനെതിരെ കെ സച്ചിദാനന്ദൻ, സർക്കാർ മുഷ്ക് കാണിന്നുവെന്ന് ജോയ് മാത്യു
ആശ വര്‍ക്കര്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്കാണെന്നും ഇത് തന്നെയാണ് ഇന്ത്യ ഭരിക്കുന്നവര്‍ സാധാരണക്കാരോട് കാണിക്കുന്നതെന്നും നടൻ ജോയ് മാത്യുവും വിമര്‍ശിച്ചു.
കൂടുതൽ വായിക്കൂ1:03 PM
പാലാ തൊടുപുഴ റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ12:48 PM
വീട്ടിൽ പൊടിശല്യമുണ്ടോ? ഇങ്ങനെ ചെയ്താൽ മതി
വീട്ടിൽ പൊടിശല്യം കാരണം പൊറുതിമുട്ടിയെങ്കിൽ ഇനി ടെൻഷൻ അടിക്കേണ്ട, പ്രതിവിധിയുണ്ട്. നിരന്തരമായി വീട് വൃത്തിയാക്കുകയാണെങ്കിൽ ഒരു പരിധിവരെ പൊടിശല്യം കുറയ്ക്കാൻ സാധിക്കും
കൂടുതൽ വായിക്കൂ12:49 PM
'എന്റെ നിറത്തിൽ എനിക്ക് സന്തോഷം, പരിഹാസം അപ്രതീക്ഷിതം, ആരാണതെന്ന് അറിയാതിരിക്കുന്നതാണ് നല്ലത്': ശാരദ മുരളീധരൻ
പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും ആ തുടർക്കഥയിലെ ചാപ്റ്റർ മാത്രമാണിതെന്നും ശാരദ മുരളീധരൻ പറഞ്ഞു. ഒരിക്കലും ജോലിയെ വർണ അടിസ്ഥാനത്തിൽ വേർതിരിക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായിരുന്നു പരാമർശം.
കൂടുതൽ വായിക്കൂ12:39 PM
Arms License Facts: തോക്ക് ലൈസന്‍സ് കിട്ടുന്നത് എളുപ്പമാണോ, എന്തൊക്കെയാണ് അതിന് വേണ്ടത്?
തോക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെ, തോക്ക് ലൈസന്‍സിന് അപേക്ഷിച്ചാല്‍ എന്തൊക്കെ അന്വേഷണം നടക്കും, തോക്ക് ലൈസന്‍സുള്ള ഒരാള്‍ക്ക് എത്ര തോക്കുകളും വെടിയുണ്ടകളും ഉപയോഗിക്കാം, എങ്ങനെ തോക്ക് സറണ്ടര്‍ ചെയ്യാം,
കൂടുതൽ വായിക്കൂ12:30 PM
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി
നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കണം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു.
കൂടുതൽ വായിക്കൂ12:23 PM
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി
നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.
കൂടുതൽ വായിക്കൂ11:59 AM
'കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷം, മൊബെൽ വന്നപ്പോഴും കംപ്യൂട്ടർ വന്നപ്പോഴും എതിർത്തു': ശശി തരൂർ
മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയിട്ടാണ് യാഥാർത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂർ പറഞ്ഞു.
കൂടുതൽ വായിക്കൂ11:22 AM
മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം; സ്റ്റേ ചെയ്ത് സുപ്രീംകോടതി
പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സുപ്രീംകോടതി.
കൂടുതൽ വായിക്കൂ11:14 AM
Gold Rate Today: അഞ്ച് ദിവസത്തിനൊടുവിൽ തലപൊക്കി സ്വർണവില; പവന്റെ ഇന്നത്തെ വില അറിയാം
കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ അതിനുശേഷമുള്ള അഞ്ച് ദിവസങ്ങളിൾ വില കുത്തനെ കുറഞ്ഞു.
കൂടുതൽ വായിക്കൂ11:07 AM
വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചവറ്റുകുട്ടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
കൂടുതൽ വായിക്കൂ10:59 AM
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം; ആറ് പേർക്ക് പരിക്കേറ്റു
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീലക്ഷ്മി സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് മുൻപിൽ പോവുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.
കൂടുതൽ വായിക്കൂ10:40 AM
അഫ്ഗാൻ മന്ത്രിയടക്കം കുപ്രസിദ്ധ ഹഖാനി ഭീകരരുടെ തലയ്ക്ക് വിലയിട്ടിരുന്ന നടപടി പിൻവലിച്ച് അമേരിക്ക
താലിബാൻ 2022 ൽ തടവിലാക്കിയ അമേരിക്കൻ ടൂറിസ്റ്റിന്‍ററെ മോചനം ഉറപ്പാക്കുന്നതിന് കാബൂളിൽ താലിബാൻ സർക്കാരുമായി യുഎസ് പ്രതിനിധി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
കൂടുതൽ വായിക്കൂ10:39 AM
ലഹരിക്കെതിരായ കെഎസ്‌യു ക്യാമ്പയിൻ; ജാഗരൻ യാത്രയില്‍ പങ്കെടുക്കാതിരുന്ന 290 ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി
കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട നടപടി.
കൂടുതൽ വായിക്കൂ10:33 AM
ചിരിപ്പിച്ച് തുടങ്ങി അവസാനം ഞെട്ടിച്ച് ഷൺമുഖൻ; 'തുടരും' ട്രെയിലർ എത്തി
മോഹൻലാലിനൊപ്പം ബിനു പപ്പു, ശോഭന, മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ കാണാം
കൂടുതൽ വായിക്കൂ10:10 AM
'അനധികൃത സ്വത്തിൽ അന്വേഷണം വേണം'; ബിജെപി നേതാവ് വിവി രാജേഷിനെതിരെ വീടിന് മുന്നിലും ഓഫീസിന് മുന്നിലും പോസ്റ്റർ
ബിജെപി നേതാവ് വിവി രാജേഷിനെതിരെ പോസ്റ്റർ. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലും വിവി രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കൂടുതൽ വായിക്കൂ9:57 AM
എമ്പുരന്റെ വലുപ്പം ചെറുതല്ല, മലയാള സിനിമയെ ലോകം ശ്രദ്ധിക്കട്ടെ; അനീഷ് ജി മേനോന് പറയാനുള്ളത്
എമ്പുരാൻ നാളെ തിയറ്ററിൽ.
കൂടുതൽ വായിക്കൂ9:45 AM
കൊളത്തൂരിൽ റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി
കാസര്‍കോട് കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദ്ദനന്‍റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കൂടുതൽ വായിക്കൂ9:07 AM
വയനാട് പുനരധിവാസം: 'വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കും'; ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
ഏപ്രിൽ മൂന്നിനുള്ള ഹൈക്കോടതി ഉത്തരവിന് ശേഷം ടൗൺഷിപ്പിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ സാബു ഏഷ്യാനെറ്റ് ന്യൂസിനോട്. ആദ്യം നിർമ്മിക്കുക വീടുകളുടെ മാതൃക ആയിരിക്കും.
കൂടുതൽ വായിക്കൂ9:03 AM
കറുപ്പിന് എന്താണ് കുഴപ്പം? എന്ന് മാറും ഈ സമൂഹം; സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വര്‍ണ്ണ വിവേചനം
തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. വിഷയത്തില്‍ വ്യാപക പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ശാരദ മുരളീധരന് ലഭിക്കുന്നത്.
കൂടുതൽ വായിക്കൂ8:24 AM
സ്‌കൂൾ പൊതുപരീക്ഷകൾക്ക് ഇന്ന് അവസാനം, മൂല്യ നിർണയം ഏപ്രിൽ 3 മുതൽ; സ്‌കൂളുകളില്‍ കർശന നിയന്ത്രണങ്ങൾ
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തീരും. ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും ഉണ്ട്. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ.
കൂടുതൽ വായിക്കൂ8:22 AM
'ഞങ്ങൾക്ക് ഒരേ പ്രായമാണ്, ഞാനതൊക്കെ പറഞ്ഞപ്പോൾ മീര എന്നെ ഒരുപാട് ആശ്വസിപ്പിച്ചു'; മഞ്ജു പത്രോസ്
ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം ആണ് മഞ്ജു പത്രോസിന്റെ ആദ്യത്തെ സിനിമ.
കൂടുതൽ വായിക്കൂ8:01 AM
ലഹരിക്ക് അടിമയായ മകനെ ഇനി വേണ്ട; ആശ്രമ മന്ദിരത്തില്‍ അഭയം തേടാനൊരുങ്ങി മാതാപിതാക്കള്‍, ലഹരി തകര്‍ത്ത ജീവിതം
ലഹരിക്കടിപ്പെട്ട മകന്‍ തല്ലിക്കെടുത്തിയതാണ് കൊടുങ്ങല്ലൂര്‍ മരപ്പാലം അഴുവേലിക്കകത്ത് വീട്ടില്‍ അബ്ദുള്‍ ജലീലിന്‍റെയും സീനത്തിന്‍റെയും ജീവിതം.
കൂടുതൽ വായിക്കൂ7:10 AM
ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു
തെളിവുകളുടെ അഭാവത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടത്. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയതാണ് കേസിൽ തിരിച്ചടിയായി.
6:39 AM
നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദമായ റിപ്പോർട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
6:20 AM
റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് ഹർജി നൽകിയിട്ടുള്ളത്. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള കരട്, സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.