വെറുമൊരു ​ഗ്ലാസ് കഷ്ണമെന്ന് കരുതി തള്ളിക്കളഞ്ഞു, കയ്യിൽ കിട്ടിയത് ഒന്നാന്തരം വജ്രം..!

By Web TeamFirst Published Dec 22, 2023, 7:11 PM IST
Highlights

പിന്നീട്, ഇവാൻസ് ഈ കല്ല് ശരിക്കും എന്താണ് എന്നറിയുന്നതിനായി ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ സഹായം തേടി. ആഴ്ചകൾക്കുള്ളിൽ അത് ശരിക്കും ഒന്നാന്തരം വജ്രമാണ് എന്ന് വിവരം കിട്ടി.

വെറുമൊരു ​ഗ്ലാസിന്റെ കഷ്ണമാണ് എന്ന് കരുതിയ ഒരു വസ്തു ഒന്നാന്തരം ഡയമണ്ടാണ് എന്ന് തിരിച്ചറിഞ്ഞാൽ എന്താവും അവസ്ഥ? അത്തരം അനുഭവം ഉണ്ടായിരിക്കുന്നത് ഒരു അമേരിക്കക്കാരനാണ്. ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിലെ ഒരു സ്റ്റേറ്റ് പാർക്കിൽ നിന്നാണ് ഇയാൾ 4.87 കാരറ്റ് വജ്രം കണ്ടെത്തിയത്. ആദ്യം അദ്ദേഹം കരുതിയത് അതൊരു ​ഗ്ലാസ് കഷ്ണമാണ് എന്നാണെന്ന് അർക്കൻസസ് ഡിപാർട്മെന്റ് ഓഫ് പാർക്ക്, ഹെറിറ്റേജ് ആൻഡ് ടൂറിസം പറയുന്നു. 

ഇവാൻസ് എന്നൊരാൾക്കാണ് ഈ വജ്രം കിട്ടിയത്. ഇവാൻസ് തന്റെ കാമുകിയുമായി വസന്തകാലത്തിലാണ് ആദ്യമായി ഈ പാർക്ക് സന്ദർശിക്കുന്നത്. പാർക്കിൽ കടന്ന് വെറും 10 മിനിറ്റിനുള്ളിൽ ഈ വജ്രം അയാളുടെ കണ്ണിൽ പെടുകയും ചെയ്തു. എന്നാൽ, അപ്പോഴെല്ലാം ഇത് വെറും ​ഗ്ലാസ് കഷ്ണമാണ് എന്നാണ് ഇവാൻ കരുതുന്നത്. അങ്ങനെ, അവിടെ നിന്നും ശേഖരിച്ച മറ്റ് ചില വസ്തുക്കൾക്കൊപ്പം ഇതും കയ്യിലെടുത്ത് ഇവാനും കാമുകിയും മടങ്ങുകയും ചെയ്തു. 

Latest Videos

പിന്നീട്, ഇവാൻസ് ഈ കല്ല് ശരിക്കും എന്താണ് എന്നറിയുന്നതിനായി ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ സഹായം തേടി. ആഴ്ചകൾക്കുള്ളിൽ അത് ശരിക്കും ഒന്നാന്തരം വജ്രമാണ് എന്ന് വിവരം കിട്ടി. ഇതോടെ ഇവാൻസിന് വലിയ ആവേശമായി. ഇവാൻസിന്റെ മകനാണ് ഈ വിവരം ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിനോട് പങ്കുവയ്ക്കാൻ പറയുന്നത്. 

പലയാളുകളും ഇവിടെ നിന്നും കണ്ടെത്തിയ പല കാര്യങ്ങളും എന്താണ് എന്ന് തിരിച്ചറിയുന്നതിന് വേണ്ടി തന്നെ ബന്ധപ്പെടാറുണ്ട്. എന്നാൽ, ആദ്യമായിട്ടാണ് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക വജ്രം തിരിച്ചറിഞ്ഞ ശേഷം ആ വിവരം പറയുന്നതിനായി ഒരാൾ ബന്ധപ്പെടുന്നത്. വജ്രം കണ്ടെത്തിയ കാര്യം ഇവാൻസ് പാർക്കിൽ ഔദ്യോ​ഗികമായി രജിസ്റ്റർ ചെയ്തതിൽ ഏറെ സന്തോഷമുണ്ട് എന്ന് അസിസ്റ്റന്റ് പാർക്ക് സൂപ്രണ്ട് വെയ്മൺ കോക്സ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!