കോടിക്കണക്കിന് രൂപ ലോട്ടറിയടിച്ചു, അച്ഛനോടും അമ്മയോടും പറഞ്ഞതിന് ഭാര്യക്കെതിരെ കേസുകൊടുത്ത് യുവാവ്

By Web TeamFirst Published Nov 28, 2023, 9:05 PM IST
Highlights

ജോണും ഭാര്യയും പിന്നീട് പിരിഞ്ഞു. എന്നാൽ, ഭാര്യക്കെതിരെ ജോൺ കേസ് കൊടുത്തു. ആരോടെല്ലാം തനിക്ക് ലോട്ടറിയടിച്ച കാര്യം പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കണം. ഓരോ തവണ കരാർ ലംഘിച്ചതിനും $100,000 (83,34,950 രൂപ) വച്ച് തരണമെന്നും അയാൾ ആവശ്യപ്പെട്ടു.

ലോട്ടറിയടിക്കുക എന്നത് വലിയ ഭാ​ഗ്യമാണ്. എന്നാൽ, ലോട്ടറിയടിച്ച് വലിയ തുക നേടിയതിന് പിന്നാലെ പല പ്രശ്നങ്ങളിലും പെട്ടുപോകുന്നവരും ഉണ്ട്. അതുപോലെ യുഎസ്സിൽ നിന്നുമുള്ള ഒരാൾ തന്റെ മുൻഭാര്യക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ്. 1.35 ബില്ല്യൺ ഡോളറാണ് (₹112,498,656,300.00) ഇയാൾക്ക് ലോട്ടറിയടിച്ചത്. എന്നാൽ, ഇക്കാര്യം ഇയാൾ പറഞ്ഞത് തന്റെ ഭാര്യയോട് മാത്രമാണ്. ഒപ്പം ആരോടും ഈ വിവരം പറയരുത് എന്നും ഭാര്യയോട് പറഞ്ഞിരുന്നു. 

2032 -ൽ തങ്ങളുടെ മകളോട് ഇക്കാര്യം പറയാം എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. കാരണം ആ വർഷമാണ് മകൾക്ക് 18 വയസ് തികയുക. ഒപ്പം തന്നെ ഭാര്യയായ സാറ സ്മിത്തിനെ കൊണ്ട് ഒരു നോൺ ഡിസ്ക്ലോഷർ എ​ഗ്രിമെന്റും ഇയാൾ ഒപ്പുവയ്പ്പിച്ചു. ലോട്ടറിയടിച്ച കാര്യം ആരോടും വെളിപ്പെടുത്തില്ല എന്ന ആ കരാറിൽ അവർ ഒപ്പും വച്ചു. 2023 ഫെബ്രുവരി എട്ടിനാണ് എ​ഗ്രിമെന്റ് ഒപ്പുവച്ചത്. 2032 ജൂൺ ഒന്നിന് ഇവരുടെ മകൾക്ക് 18 വയസ് തികയുന്നത് വരെയായിരുന്നു അതിന്റെ കാലാവധി. 

Latest Videos

പല തവണ ഇൻസ്റ്റാൾമെന്റായി തുക തരുന്നതിന് പകരം ഒറ്റത്തവണയായി ടാക്സും കഴിച്ച് $723564144 (60,30,08,58,949.37 രൂപ) തന്നാൽ മതി എന്നായിരുന്നു ലോട്ടറിയടിച്ച ജോൺ ഡോ പറഞ്ഞിരുന്നത്. കരാർ ലംഘിച്ചുകൊണ്ട് അയാളുടെ ഭാര്യ ഇക്കാര്യം ജോണിന്റെ അച്ഛനേയും രണ്ടാനമ്മയേയും അറിയിച്ചു. ഇയാൾ ലോട്ടറിയടിച്ച് കോടികൾ നേടിയ കാര്യം കാട്ടുതീ പോലെ പടർന്നു. അയാളുടെ സഹോദരിയും വിവരമറിഞ്ഞു. 

ജോണും ഭാര്യയും പിന്നീട് പിരിഞ്ഞു. എന്നാൽ, ഭാര്യക്കെതിരെ ജോൺ കേസ് കൊടുത്തു. ആരോടെല്ലാം തനിക്ക് ലോട്ടറിയടിച്ച കാര്യം പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കണം. ഓരോ തവണ കരാർ ലംഘിച്ചതിനും $100,000 (83,34,950 രൂപ) വച്ച് തരണമെന്നും അയാൾ ആവശ്യപ്പെട്ടു. ഒപ്പം തന്നെ കേസ് കൊടുത്തതിലൂടെ എല്ലാവരും ലോട്ടറിയടിച്ച കാര്യം അറിഞ്ഞു. കൂടാതെ, കേസിനും മറ്റുമായി തനിക്ക് ഒരുപാട് പണം ചെലവായി അതെല്ലാം തരണമെന്നും അയാൾ മുൻഭാര്യയോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ നാലാമത്തെ വലിയ തുകയാണ് ഇയാൾക്ക് ലോട്ടറിയടിച്ചത്. 

വായിക്കാം: ഒരു കയ്യിൽ ല​ഗേജ്, മറുകയ്യിൽ ബിയർ, സ്കൂട്ടറിൽ പോകുന്ന യുവതി, വിമർശിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!