ടിക്ടോക്കിൽ താൻ എങ്ങനെയാണ് തന്റെ വണ്ടി ഒരു വീടാക്കി മാറ്റി എന്നതിനെ കുറിച്ച് യാവോർ വിശദീകരിച്ചു. നാല് രാത്രിയും പകലുമാണ് അതിനെ അനുയോജ്യമായ ഒരു വീടാക്കി മാറ്റാൻ വേണ്ടി യാവോർ ചെലവഴിച്ചത്.
വിദേശരാജ്യങ്ങളിലൊക്കെ ഇപ്പോൾ മൊബൈൽ ഹോമുകൾ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി ചുറ്റി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരും പരമ്പരാഗതമായ രീതിയിലുള്ള വീട് വാങ്ങാൻ സാമ്പത്തികമായി സാധിക്കാത്തവരുമാണ് ഇത്തരം ഓപ്ഷനുകൾ സ്വീകരിക്കുന്നത്. 33 -കാരനായ യാവോർ ഡാൻസാറോവ് അങ്ങനെയാണ് തന്റെ ലണ്ടനിലെ വാടക ഫ്ലാറ്റിൽ നിന്നും മാറി ഒരു ഫോർഡ് ഫിയസ്റ്റ വീടാക്കി മാറ്റി അതിൽ താമസം തുടങ്ങുന്നത്.
ഓരോ മാസവും 60,000 രൂപ വാടക നൽകിയാണ് യാവോർ ഒരു കുഞ്ഞുഫ്ലാറ്റിൽ താമസിച്ചിരുന്നത്. എന്നാൽ, തന്റെ വാഹനം ഒരു വീടാക്കി മാറ്റാൻ 2,00,000 താഴെ മാത്രമാണ് യാവോറിന് ചെലവായത്. അങ്ങനെ, റോഡിലൂടെ സഞ്ചരിച്ചുള്ള ഒരു ജീവിതം അയാൾ തെരഞ്ഞെടുത്തു. ലണ്ടനിലെ തന്റെ ഫ്ലാറ്റിൽ നിന്നും പുറത്ത് പോകേണ്ടി വന്ന അവസ്ഥയിലാണ് യാവോർ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലൂടെ 81,000 രൂപ കൊടുത്ത് ഒരു ഫോർഡ് ഫിയസ്റ്റ സ്വന്തമാക്കുന്നതും അതിനെ ഒരു വീടാക്കി മാറ്റാൻ തീരുമാനിക്കുന്നതും. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് യാവോർ ഇത് ചെയ്യുന്നത്.
ടിക്ടോക്കിൽ താൻ എങ്ങനെയാണ് തന്റെ വണ്ടി ഒരു വീടാക്കി മാറ്റി എന്നതിനെ കുറിച്ച് യാവോർ വിശദീകരിച്ചു. നാല് രാത്രിയും പകലുമാണ് അതിനെ അനുയോജ്യമായ ഒരു വീടാക്കി മാറ്റാൻ വേണ്ടി യാവോർ ചെലവഴിച്ചത്. ആറ് ആഴ്ചകൾ ആ വീട്ടിൽ ചെലവഴിച്ച ശേഷം യാവോർ പറഞ്ഞത് ഇനി ഒരിക്കലും താൻ ഒരു വാടകവീട്ടിലേക്ക് മാറില്ല എന്നാണ്. പ്രതിമാസം 23 പൗണ്ടിന് ഒരു ജിം അംഗത്വവും യാവോറിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും കുളിക്കാനും ബാത്ത്‍റൂം ഉപയോഗിക്കാനും കഴിയും.
'ആത്മാവ് കൊണ്ട് താനൊരു ഡ്രൈവറാണ്. അതുകൊണ്ട് തന്നെ സഞ്ചരിക്കുന്ന ഈ വീട് തനിക്കേറ്റവും അനുയോജ്യമായ ഒന്നാണ്. ഇനി ഒരിക്കലും ഒരു വാടകവീട്ടിലേക്ക് താനില്ല. കാടിന്റെയോ ബീച്ചിന്റെയോ ഒക്കെ സൈഡിൽ തന്റെ വാഹനം കം വീട് പാർക്ക് ചെയ്ത് താൻ സമാധാനത്തോടെ ഉറങ്ങുന്നു' എന്നും യാവോർ പറഞ്ഞു.
വായിക്കാം: പാസ്‍പോർട്ടും വിസയും റെഡി, വരാണസിയിലെ തെരുവുനായ ജയ ഇനി നെതർലാൻഡ്‍സിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: