ലൂയി വിറ്റോണിന്‍റെ പുതിയ ഷൂ ട്രെന്‍റിംഗ്; പക്ഷേ, ചിരിയടക്കാന്‍ ആകാതെ സോഷ്യല്‍ മീഡിയ

By Web Team  |  First Published May 27, 2024, 6:15 PM IST

ഷൂ മാത്രമല്ല, കമ്മല്‍, കൂളിംഗ് ഗ്ലാസുകള്‍, ഹാന്‍റ് ബാഗുകള്‍, തെപ്പികള്‍ എന്നിങ്ങനെ മറ്റ് ചില ഉത്പന്നങ്ങള്‍ കൂടി ലൂയി വിറ്റോണ്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.



തികച്ചും വിചിത്രമെന്ന് കാഴ്ചക്കാരന് തോന്നുന്ന ഡിസൈനർ ഷൂകൾ വിപണിയിലെത്തിക്കുന്നതില്‍ ഏറെ പേരുകേണ്ടവരാണ് ലൂയി വിറ്റോണ്‍. ഇവരുടെ എറ്റവും പുതിയ ഷൂകളും മറ്റ് ഉത്പന്നങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണെങ്കിലും ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും പറയുന്നത്.  ക്രൂയിസ് 2025 ഷോയിലാണ് പുതിയ നിരവധി ഉത്പന്നങ്ങള്‍ ലൂയി വിറ്റോണ്‍ പുറത്തിറക്കിയത്. ആർട്ടിസ്റ്റിക് ഡയറക്ടർ നിക്കോളാസ് ഗെസ്‌ക്വയറിന്‍റെ കൈയോപ്പ് ചര്‍ത്തപ്പെട്ടതും സ്പാനിഷ് ഫ്ലെയറും ചേര്‍ന്നതെന്ന  വിശേഷണത്തോടെയാണ് പുതിയ ഷൂ ലൂയി വിറ്റോണ്‍ ആവതരിപ്പിച്ചത്. 

ഷൂ മാത്രമല്ല, കമ്മല്‍, കൂളിംഗ് ഗ്ലാസുകള്‍, ഹാന്‍റ് ബാഗുകള്‍, തെപ്പികള്‍ എന്നിങ്ങനെ മറ്റ് ചില ഉത്പന്നങ്ങള്‍ കൂടി ലൂയി വിറ്റോണ്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഷൂ പ്രത്യേകമായി ശ്രദ്ധനേടി. തവിട്ട് നിറത്തോടെയുള്ള ഷേഡില്‍ എണ്ണക്കറുപ്പിലാണ് ഷൂ തിളങ്ങുന്നത്. ഷൂവിന്‍റെ വിചിത്രമായ രൂപം കണ്ട് ചിരിയടയ്ക്കാനാകാതെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ കമന്‍റ് ബോക്സിലേക്ക് പോയി. ചിലർ അതിനെ ബിഗ്‌ഫൂട്ട് രാക്ഷസനോട് താരതമ്യം ചെയ്തു. 'ഒരു പുതിയ വനിതാ വസ്ത്ര ഡിസൈനറെ ലഭിക്കാനുള്ള സമയമാണിത്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'എന്‍റെ വീട് വേഗത്തിൽ വൃത്തിയാക്കാൻ ഞാൻ ഇത് ഉപയോഗിക്കും' മറ്റൊരു കാഴ്ചക്കാരനെഴുതി. 

Latest Videos

undefined

വെയിലത്ത് വച്ച എണ്ണയില്‍ മീന്‍ പൊരിച്ച് യുവതി, എല്ലാം 'വ്യാജ'മെന്ന് സോഷ്യല്‍ മീഡിയ

'രാജകുമാരനെ പോലെ...'; താജ്മഹലിന്‍റെ മുന്നില്‍ നിന്നുള്ള ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഷൂവിന്‍റെ രൂപം എടുത്ത് പറയേണ്ടതാണ്. നീണ്ട വള്ളികള്‍ പോലെയുള്ള തവിട്ട് നിറമുള്ള ഒരു കവര്‍ കാല്‍മുട്ടിന് താഴെവരെ എത്തിനില്‍ക്കും. അതിന് താഴെ എണ്ണക്കറുപ്പുള്ള കാലുറ. പാദത്തെ മൂടി നീണ്ട രോമത്തെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍. നടന്ന് പോകുമ്പോള്‍ ചൂലിനെ പോലെ കാലിന് ചുറ്റുമുള്ള പൊടികളും മറ്റും  തൂത്ത് കൊണ്ട് പോകും. 'ലൂയിസ്, ഞാൻ നിന്നെ സ്നേഹിക്കുന്നു... ശരിക്കും, ഈ "ഷൂസ്" ഓംഗ്ഗ്ഗ്.' ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതി. 'ഇവ ഒട്ടകപ്പക്ഷിയെ ഓർമ്മിപ്പിക്കുന്നു.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

പെരിയാർ കടുവാ സങ്കേതത്തില്‍ പുതിയ ഇനം മത്സ്യങ്ങളും തുമ്പികളും; സര്‍വേ റിപ്പോർട്ട്
 

click me!