5 വർഷം, 28 ലക്ഷം, കാമുകനെ കാൻസറാണെന്ന് പറഞ്ഞുപറ്റിച്ചു, ആഡംബരജീവിതവും സൗന്ദര്യവർധക ശസ്ത്രക്രിയകളും

എന്നാൽ, പിന്നീട് ശരീരഭാരം കുറക്കാനുള്ള ചികിത്സയും സ്തനസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയുമാണ് ലോറ ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് മനസിലായി.

Laura McPherson woman lied about cancer and duped boyfriend Jon Leonard

പലതരത്തിലുള്ള തട്ടിപ്പുകളും നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ ആഡംബരപൂർണമായ ജീവിതം നയിക്കുന്നതിന് വേണ്ടി വൻ തട്ടിപ്പ് തന്നെ നടത്തിയ യുവതിയാണ് ലോറ മക്ഫെർസൺ എന്ന 35 -കാരി. 

ലോറ തനിക്ക് മാരകമായ കാൻസറാണ് എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ കാമുകൻ കൂടിയായ ജോൺ ലിയോനാർഡിൽ നിന്നും ലക്ഷങ്ങൾ പറ്റിച്ചെടുത്തത്. തന്റെ ബിസിനസ്സായ അൾട്രാ ഇവന്റ്സ് വഴി ചാരിറ്റിക്ക് വേണ്ടി 39 മില്യൺ പൗണ്ട് ആണ് ജോൺ ലിയോനാർഡ് ശേഖരിച്ചത്. ലോറയെ വിശ്വസിച്ച ഇയാൾ അവളുടെ ചികിത്സകൾക്കായി എന്ന് പറഞ്ഞുകൊണ്ട് അഞ്ച് വർഷത്തേക്ക് ഏകദേശം 28 ലക്ഷം രൂപ ആണ് നൽകിയത്. 

Latest Videos

ആ പണത്തിന് അവൾ സ്തനങ്ങളുടെ ശസ്ത്രക്രിയകളും ശരീരഭാരം കുറക്കാനുള്ള ചികിത്സകളും ചെയ്യുകയായിരുന്നു. 2017 മാർച്ച് മുതൽ 2022 ജനുവരി വരെയാണ്‌ ലോറ കാൻസർ ചികിത്സയ്ക്ക് എന്നും പറഞ്ഞ് ലിയോനാർഡിൽ നിന്ന് ലക്ഷക്കണക്കിന് രൂപ പറ്റിച്ചത്. സെർവിക്കൽ ക്യാൻസറിന് റോയൽ ഡെർബി ആശുപത്രിയിൽ കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവർ ഇദ്ദേഹത്തെ സമീപിച്ചത്. 

പിന്നീട് അവൾ പറഞ്ഞത്, തനിക്ക് വൻകുടലിൽ കാൻസറാണ് എന്നും സ്തനാർബുദമാണ് എന്നും ഓസ്ട്രിയയിലെ മെയ്ർ ക്ലിനിക്കിലേക്ക് പോകുകയാണെന്നുമാണ്. അങ്ങനെയും പണം കൈക്കലാക്കി  

എന്നാൽ, പിന്നീട് ശരീരഭാരം കുറക്കാനുള്ള ചികിത്സയും സ്തനസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയുമാണ് ലോറ ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് മനസിലായി. 2021 -ൽ ചികിത്സയ്ക്ക് പണം നൽകുന്നത് ലിയോനാർഡ് അവസാനിപ്പിക്കുകയും 2022 -ൽ സംഭവത്തിൽ‌ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം തന്നെ നഷ്ടപ്പെട്ടു, തന്റെ അഞ്ച് വർഷം ഇവൾ നശിപ്പിച്ചു എന്നാണ് ലിയോനാർഡ് ഇതേ കുറിച്ച് പ്രതികരിച്ചത്. അതേസമയം തനിക്ക് വിഷാദമാണ് എന്നാണ് ലോറ കോടതിയിൽ പറഞ്ഞത്. എന്നാൽ, നിലവിൽ കോടതി അവരെ ദുഷ്ടയെന്നും വഞ്ചകിയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

ജോലിക്ക് പോകാതെ മുങ്ങിനടന്നത് 6 വർഷം, ആരും അറിഞ്ഞില്ല, 36 ലക്ഷം വർഷം ശമ്പളവും വാങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!