വീട്ടിൽ നിന്ന് കണ്ടെടുത്തത് 9 ചാക്കുകൾ, മാനന്തവാടിയിൽ വിൽക്കാനായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി

ഹാന്‍സ്, കൂള്‍ എന്നിവയടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ ആണ് ഹംസയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. 

55 year old man arrested with Nine bags of tobacco products seized

മാനന്തവാടി: വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പിലാക്കാവ് ജെസ്സി പുത്തന്‍പുരയില്‍ വീട്ടില്‍ കെ.എം. ഹംസ(55) യാണ് പിടിയിലായത്. ഹാന്‍സ്, കൂള്‍ എന്നിവയടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ ആണ് ഹംസയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. 

ബുധനാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ഹംസ വലയിലാകുന്നത്. വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ നിരന്തരം വിദ്യാര്‍ഥികള്‍ക്കടക്കം പുകയില ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നയാളാണ്. എസ്.ഐ പവനന്‍, പ്രൊബേഷന്‍ എസ്.ഐ മാരായ എ.ആര്‍. രാംലാല്‍, എസ്.എസ്. കിരണ്‍, ബി. ശ്രീലക്ഷ്മി, എ.എസ്.ഐ സജി, സിവില്‍ പോലീസ് ഓഫീസര്‍ മനു അഗസ്റ്റിന്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Latest Videos

സ്കൂളിൽ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം, ഹെഡ്മാസ്റ്ററെ മർദ്ദിച്ചു; 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

click me!