തന്‍റെ വൈദ്യുതി ഉപയോഗം ട്രാക്ക് ചെയ്യുന്നതിനായി അദ്ദേഹം ഒരു ഉപകരണം വാങ്ങി. അപ്പോഴാണ് ബ്രേക്കർ ഓഫായിരിക്കുമ്പോഴും തന്‍റെ മീറ്റർ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
വൈദ്യുതി ബില്ലിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട പരാതികൾ എല്ലാകാലത്തും സജീവമാണ്. എന്നാൽ നിങ്ങളുടെ വൈദ്യുതി ബില്ലിനോടൊപ്പം നിങ്ങളുടെ അയൽക്കാരന്‍റെ വൈദ്യുതി ബില്ല് കൂടി എപ്പോഴെങ്കിലും അബദ്ധത്തിൽ അടയ്ക്കേണ്ടി വന്നിട്ടുണ്ടോ? അതെങ്ങനെ സംഭവിക്കുമെന്നാണ് ചോദ്യമെങ്കിൽ ചില സാങ്കേതിക തടസങ്ങള്‍ കാരണം അങ്ങനെ സംഭവിക്കുന്നതിനും കാരണമാകാം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഒരു പട്ടണമായ വാകാവില്ലെയില്‍ നിന്നുള്ള ഒരു മനുഷ്യൻ കഴിഞ്ഞ 18 വർഷമായി തന്‍റെ അയൽവാസിയുടെ വൈദ്യുതി ബില്ലു കൂടി അറിയാതെ അടച്ച ഒരു വിചിത്ര സംഭവത്തെ കുറിച്ചാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനി (PG&E) ഉപഭോക്താവായ കെൻ വിൽസണാണ് ഇത്തരത്തിലൊരു വലിയ സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വന്നത്. തന്‍റെ വൈദ്യുതി ബില്ലുകൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ, ഉപഭോഗം കുറയ്ക്കാൻ അദ്ദേഹം ചില നടപടികൾ സ്വീകരിച്ചു. ആ ശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോൾ കൂടുതൽ അന്വേഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചു. അതിന്‍റെ ഭാഗമായി തന്‍റെ വൈദ്യുതി ഉപയോഗം ട്രാക്ക് ചെയ്യുന്നതിനായി അദ്ദേഹം ഒരു ഉപകരണം വാങ്ങി. അപ്പോഴാണ് ബ്രേക്കർ ഓഫായിരിക്കുമ്പോഴും തന്‍റെ മീറ്റർ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. വിൽസൺ ഈ പ്രശ്നത്തെക്കുറിച്ച് പിജിആന്‍ഇയെ അറിയുകയും വിദഗ്ധ പരിശോധനകൾക്കായി ഒരു ഉദ്യോഗസ്ഥനായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
undefined
കമ്പനിയുടെ പ്രാഥമിക അന്വേഷണത്തിൽ ഉപഭോക്താവിന്‍റെ അപ്പാർട്ട്മെന്‍റ് മീറ്റർ നമ്പർ മറ്റൊരു അപ്പാർട്ട്മെന്‍റിലേക്ക് ബിൽ ചെയ്യുന്നതായി കണ്ടെത്തി. ഒന്നും രണ്ടും വര്‍ഷമല്ല, 2009 മുതൽ ഈ പിഴവ് സംഭവിച്ചിരുന്നു. അതായത് കഴിഞ്ഞ 18 വര്‍ഷമായി അദ്ദേഹം അയല്‍വാസിയുടെ വൈദ്യുതി ബില്ല് കൂടി അടച്ച് കൊണ്ടിരിക്കുകയാണെന്ന്. ഈ കണ്ടെത്തല്‍ വിൽസണെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഏതായാലും കമ്പനി തങ്ങളുടെ ഭാഗത്ത് നിന്നും വന്ന പിഴവിന് ക്ഷമാപണം നടത്തുകയും അദ്ദേഹത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ സമാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മറ്റ് ഉപഭോക്താക്കളോട് അവരവരുടെ മീറ്റർ നമ്പറുകള്‍ പരിശോധിക്കാനും കമ്പനി അഭ്യർത്ഥിച്ചു.