രാമസേതു മനുഷ്യനിർമ്മിത ഘടനയാണെന്ന് തെളിയിക്കാന്‍ പറ്റിയ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു.
ഐഎസ്ആർഒ ശസ്ത്രജ്ഞർ കടലിന് അടിയിലെ രാമസേതുവിന്‍റെ സമ്പൂര്‍ണ്ണ മാപ്പിംഗ് സൃഷ്ടിച്ചു. തമിഴ്നാടിന്‍റെ തീരം മുതല്‍ ശ്രീലങ്കന്‍ തീരം വരെയുള്ള 29 കിലോമീർ നീളമുള്ള രാമസേതുവിന്‍റെ മുഴുവന്‍ ഭൂപടത്തിന്‍റെയും നിര്‍മ്മാണമാണ് ഐഎസ്ആർഒ പൂര്‍ത്തിയാക്കിയത്. ഐഎസ്ആർഒ നിര്‍മ്മിച്ച ഭൂപടപ്രകാരം രാമസേതുവിന് കടലിന്‍റെ അടിത്തട്ടില്‍ നിന്നും എട്ട് മീറ്റര്‍ വരെ ഉയരുണ്ടെന്ന് കാണിക്കുന്നു. അമേരിക്കൻ ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ ആദംസ് ബ്രിഡ്ജ് എന്നും രാമസേതുവെന്നും അറിയപ്പെടുന്ന പ്രദേശത്തിന്‍റെ ഭൂപടം പുറത്തിറക്കിയത്. ഭൂപട സൃഷ്ടി, ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞർ പ്രതികരിച്ചു.
ICESat എന്ന നാസയുടെ ഉപഗ്രഹം പകര്‍ത്തിയ ഏതാണ്ട് രണ്ട് ലക്ഷത്തോളം ചിത്രങ്ങളുടെ സഹായത്തോടെയാണ് രാമസേതുവിനെ കുറിച്ചുള്ള കൂടുതല്‍ വിശദാശങ്ങള്‍ ലഭിച്ചത്. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററിലെ ശാസ്ത്രജ്ഞർ ഇത് സംബന്ധിച്ച പഠനം സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ രാമേശ്വരത്തിന്‍റെ തെക്ക്-കിഴക്കന്‍ പ്രദേശമായ ധനുഷ്‌കോടി മുതൽ വടക്ക് - പടിഞ്ഞാറൻ അറ്റമായ ശ്രീലങ്കയിലെ മാന്നാർ ദ്വീപിലെ തലൈമന്നാർ വരെയാണ് വരെയാണ് രാമസേതുവിന്‍റെ കിടപ്പ്. വെള്ളത്തിനടിയില്‍ ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയിൽ നിന്നാണ് രാമസേതു ഉയര്‍ന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇതിന്‍റെ ചില ഭാഗങ്ങള്‍ വേലിയിറക്ക സമയത്ത് കടലിന് മുകളില്‍ കാണാം. എന്നാല്‍, രാമസേതുവില്‍ പറയോ മറ്റ് സസ്യങ്ങളുടെയോ അവശിഷ്ടങ്ങളില്ലെന്നും പഠനത്തില്‍ പറയുന്നു. ജോധ്പൂരിലെയും ഹൈദരാബാദിലെയും എൻആർഎസ്‌സി ഗവേഷകർ ആദംസ് ബ്രിഡ്ജിനെക്കുറിച്ചുള്ള സങ്കീർണ്ണമായ വിശദാംശങ്ങൾ കണ്ടെത്താൻ നാസ ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ വിശകലനം ചെയ്തു. എന്നാല്‍, രാമസേതു മനുഷ്യനിർമ്മിത ഘടനയാണെന്ന് തെളിയിക്കാന്‍ പറ്റിയ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു.
undefined
🚨 ISRO scientists have successfully created a comprehensive map of submerged Ram Setu also called Adam’s Bridge. pic.twitter.com/teq0qkUNmw
— Indian Tech & Infra (@IndianTechGuide)ഈ പ്രകൃതി നിർമ്മിത പാലത്തിന്‍റെ 99.98 ശതമാനവും ആഴം കുറഞ്ഞതോ വളരെ ആഴം കുറഞ്ഞതോ ആയ പ്രദേശത്തായതിനാല്‍ കപ്പല്‍ ഉപയോഗിച്ചുള്ള പഠനവും സാധ്യമല്ല. പാലത്തിനടിയിൽ 2-3 മീറ്റർ വരെ ആഴത്തിലുള്ള 11 ഇടുങ്ങിയ ചാനലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം 35-55 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ' ലോറേഷ്യ' എന്ന് അറിയപ്പെട്ട മറ്റൊരു സൂപ്പർ ഭൂഖണ്ഡം ഈ സ്ഥാലത്ത് ഉണ്ടായിരുന്നിരിക്കാമെന്നും സമുദ്രനിരപ്പിലെ ഏറ്റക്കുറച്ചിലുകളും ടെക്റ്റോണിക് പ്രവർത്തനങ്ങളും ഡീഗ്ലേസിയേഷനും കാരണം ലാൻഡ് ബ്രിഡ്ജ് ഉയർന്നുവരാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. എ ഡി ഒമ്പതാം നൂറ്റാണ്ടിൽ, പേർഷ്യൻ നാവികർ ഈ പാലത്തെ 'സേതു ബന്ധൈ' അല്ലെങ്കിൽ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന കടലില്‍ പാലം എന്നാണ് വിളിച്ചിരുന്നത്. രാമേശ്വരത്ത് നിന്നുള്ള ക്ഷേത്രരേഖകൾ പ്രകാരം 1480 വരെ പാലം വെള്ളത്തിന് മുകളിലായിരുന്നുവെന്നും അക്കാലത്ത് ഉണ്ടായ ഒരു ചുഴലിക്കാറ്റിൽ പാലം മുങ്ങിപ്പോയതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം