വിവാഹമോചനക്കേസിനിടെ ഭാര്യയെ പൊക്കിയെടുത്ത് ചുമലിലേറ്റി കടന്നുകളയാൻ ഭർത്താവ്, കോടതിയിൽ നാടകീയരം​ഗങ്ങൾ

By Web Team  |  First Published Oct 1, 2024, 6:47 PM IST

ഇത്തവണ കോടതിയിൽ എത്തിയപ്പോൾ ലി ചെന്നിനെ നിലത്ത് നിന്നും എടുത്തുയർത്തി, തന്റെ പുറത്തിരുത്തി കോടതിമുറിയിൽ നിന്നും കടന്നുകളയാൻ ശ്രമിച്ചത്രെ.


വിവാഹമോചനം ഇന്ന് ലോകത്തെവിടെയും കുറേക്കൂടി സ്വീകാര്യമാണ്. പൊരുത്തപ്പെട്ട് പോവാൻ സാധിക്കാത്തതും, ബുദ്ധിമുട്ട് നിറഞ്ഞതുമായ വിവാഹജീവിതത്തിൽ നിന്നും പുറത്തിറങ്ങിപ്പോകുന്നവരെ ഇന്ന് കൂടുതലായി കാണാം. എന്നാൽ, അപ്പോഴും ചില സാഹചര്യങ്ങളിൽ ഭാര്യയോ അല്ലെങ്കിൽ ഭർത്താവോ വിവാഹമോചനത്തിന് സമ്മതിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതുപോലെ, വളരെ നാടകീയമായ ഒരു രം​ഗമാണ് ചൈനയിലെ ഒരു കോടതിമുറിയിൽ അരങ്ങേറിയത്. 

20 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ആ ബന്ധം അവസാനിപ്പിക്കാനായാണ് സ്ത്രീ കോടതിയിൽ എത്തിയത്. എന്നാൽ, ഭർത്താവ് അതിന് സമ്മതിച്ചില്ല എന്ന് മാത്രമല്ല. ഭാര്യയെ പൊക്കിയെടുത്തുകൊണ്ട് അവിടെ നിന്നും കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തു. 

Latest Videos

undefined

ജോലി ചെയ്തത് വെറും മൂന്ന് മണിക്കൂർ, നാലുലക്ഷം രൂപ കിട്ടി, യുവതിയുടെ പോസ്റ്റ് കണ്ട് അമ്പരന്ന് നെറ്റിസൺസ്

ഭർത്താവായ ലി തന്നെ ഉപദ്രവിക്കുന്നു എന്നും ​ഗാർഹികപീഡനത്തിന് തനിക്ക് ഇരയാകേണ്ടി വരുന്നു എന്നും കാണിച്ചാണ് ഭാര്യയായ ചെൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. എന്നാൽ, കോടതി ആ വിവാഹമോചനക്കേസ് വിവാഹമോചനം അനുവദിക്കാതെ തള്ളിക്കളയുകയായിരുന്നു. ദമ്പതികൾ തമ്മിൽ അ​ഗാധമായ വൈകാരികബന്ധമുണ്ട് എന്നും ആ ബന്ധത്തിൽ ഇനിയും പ്രതീക്ഷയുണ്ട് എന്നും കാണിച്ചുകൊണ്ടാണ് കോടതി വിവാഹമോചനക്കേസ് തള്ളിയത്. 

എന്നാൽ, ഇതോടെ ചെൻ വീണ്ടും കേസ് നൽകുകയും തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇത്തവണ കോടതിയിൽ എത്തിയപ്പോൾ ലി ചെന്നിനെ നിലത്ത് നിന്നും എടുത്തുയർത്തി, തന്റെ പുറത്തിരുത്തി കോടതിമുറിയിൽ നിന്നും കടന്നുകളയാൻ ശ്രമിച്ചത്രെ. ചെൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

കണ്ടുപഠിക്കണം; ​'ഗുണവാനായ പുരുഷൻ സ്ത്രീ- പുരുഷ സമത്വത്തെ ഭയക്കില്ല', വനിതാമാര്‍ച്ചില്‍ ഒരു പുരുഷന്‍

എന്തായാലും, അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ തക്കസമയത്ത് ഇടപെട്ടു. പിന്നീട്, താൻ ചെയ്ത പ്രവൃത്തിക്ക് ക്ഷമാപണക്കത്ത് നൽകാൻ ലിയോട് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടാകില്ല എന്ന് ഉറപ്പ് നൽകാനും ആവശ്യപ്പെട്ടു. “താൻ ചെയ്ത തെറ്റിൻ്റെ ഗൗരവവും അതിൻ്റെ അന്തതരഫലവും ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഭാവിയിൽ ഒരിക്കലും ഈ തെറ്റ് ആവർത്തിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു" എന്ന് പിന്നീട് ലി പറഞ്ഞു. 

പിന്നീട്, കോടതിയുടെ മധ്യസ്ഥതയിൽ ഇരുവരും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. ലിക്ക് ഒരു അവസരം കൂടി നൽകാൻ ചെൻ തയ്യാറായി.

പെട്ടുമോനേ, പെട്ടു; മെട്രോയിലങ്ങിങ്ങ് പാഞ്ഞ് ജീവനുള്ള ഞണ്ടുകൾ, സഹയാത്രികർ ചെയ്തത്, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!