'മരിച്ച് പോയ ഭാര്യയെ അപമാനിച്ചു, സഹോദരനുമായി ഏറ്റുമുട്ടേണ്ടിവന്നു, തെറ്റുപറ്റിയോ' എന്ന് ചോദിച്ച് ഭര്‍ത്താവ്

By Web Team  |  First Published Aug 31, 2024, 3:42 PM IST


ജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവം വിവരിച്ച് ശേഷം താന്‍ ചെയ്തത് തെറ്റായി പോയോ എന്ന് അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായം തേടി.



രിച്ചു പോയ തന്‍റെ ഭാര്യയെ കുറിച്ച് സഹോദരന്‍ അപമര്യാദയായി സംസാരിച്ചത് കേട്ട് നിൽക്കാനാകാതെ സഹോദരനുമായി ഏറ്റുമുട്ടേണ്ടി വന്നു. താന്‍ ചെയ്തത് തെറ്റായി പോയോയെന്നും ചോദിച്ച് ഭര്‍ത്താവ് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറല്‍. നാല് വര്‍ഷം മുമ്പാണ് അന്ന് 47 വയസുണ്ടായിരുന്ന തന്‍റെ ഭാര്യ അസുഖം മൂലം മരിച്ചത്. ഈ സംഭവം തനിക്കും മുതിർന്ന രണ്ട് മക്കള്‍ക്കും (22 വയസുള്ള മകനും 20 വയസുള്ള മകള്‍ക്കും) മാനസികമായി വലിയ ദുഃഖമാണ് സമ്മനിച്ചത്. പലപ്പോഴും ആ ദുഃഖത്തില്‍ നിന്നും കരകയറാന്‍ മക്കള്‍ക്ക് ചികിത്സ പോലും വേണ്ടിവന്നു. എന്നാല്‍, തന്‍റെ അച്ഛന്‍റെയും അമ്മയുടെ ജീവിത ആശയങ്ങളില്‍ ഉറച്ച് നിന്ന്, പ്രശ്നങ്ങളെ മാറ്റി നിര്‍ത്തിയതിയെങ്കിലും അത് തനിക്ക് വലിയ വേദനയാണ് സമ്മനിച്ചതെന്നും പേര് വെളിപ്പെടുത്താത്ത പിതാവ് റെഡ്ഡിറ്റിലെഴുതി. 

മരിച്ച് പോയ ഭാര്യയുടെ ഇളയ സഹോദരനായ സാം (39, വ്യാജ പേര്) കുടുംബത്തിൽ ഏറെ പ്രിയപ്പെട്ടവനാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ സാം തന്നെ കാണാനെത്തി. അയാള്‍ ഒരു കുപ്പി വിസ്കിയുമായാണ് വന്നത്. പിന്നാലെ തങ്ങള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കാന്‍ തുടങ്ങി. മൂന്നിലൊന്ന് മദ്യവും സാമാണ് കുടിച്ചത്. ലക്ക് കെട്ടപ്പോള്‍ സാം തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മരിച്ചുപോയ ഭാര്യയെ കുറിച്ച് സഹോദരന്‍ വളരെ മോശമായി സംസാരിച്ചു. പിന്നാലെ കാര്യങ്ങള്‍ വഷളായെന്നും അദ്ദേഹം എഴുതി. സംഘർഷത്തിനിടെ സഹോദരന്‍റെ മൂക്ക് ഇടിച്ച് തര്‍ത്തു. ഒപ്പം അയാളുടെ പല്ല് പൊട്ടിപ്പോയെന്നും അദ്ദേഹം റെഡ്ഡില്‍ എഴുതി. താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിലും കുറ്റത്തിന്‍റെ അനന്തരഫലങ്ങളെ ഓര്‍ത്ത് തനിക്ക് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest Videos

undefined

പോലീസ് സ്റ്റേഷനില്‍ റീൽസ് ഷൂട്ടിനിടെ സീനിയര്‍ ഓഫീസർ പിടികൂടി; പിന്നാലെ ട്വിസ്റ്റ്, വീഡിയോ വൈറല്‍

ജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവം വിവരിച്ച് ശേഷം താന്‍ ചെയ്തത് തെറ്റായി പോയോ എന്ന് അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായം തേടി. മിക്ക ആളുകളും അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. മൂത്ത സഹോദരൻ എന്ന നിലയിൽ, തത്ത്വചിന്തകരുടെ വാക്കുകൾ അവനെ പഠിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണെന്നായിരുന്നു മിക്ക ആളുകളും എഴുതിയത്. ഷിറ്റ്, ഷിറ്റ്, ഹിറ്റ്." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. " നിങ്ങളുടെ സഹോദരന് കിട്ടിയത്, അവന്‍ മാതാപിതാക്കള്‍ അവന് പണ്ട് കൊടുക്കേണ്ടി ഇരുന്നതാണ്" എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. “ഇക്കാലത്ത് ചില ആളുകൾക്ക് പുറത്ത് സംസാരിക്കുന്നത് വളരെ സുഖകരമാണ്. അർഹതപ്പെട്ടത് കിട്ടി. വ്യക്തിപരമായി നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാൻ കരുതുന്നില്ല," മറ്റൊരുവായനക്കാരന്‍ എഴുതി. "അക്രമം എപ്പോഴും മോശമാണ്, ആളുകൾക്ക് എളുപ്പത്തില്‍ കല്ലെറിയാൻ കഴിയും" എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ കാറിന്‍റെ മുന്നിലേക്ക് ചാടി യുവതി, പുതിയ തട്ടിപ്പ്

click me!