നിർഭയരാണ് എന്നതുമാത്രമല്ല ഹണി ബാഡ്ജറുകളുടെ പ്രത്യേകത. ഇവ അതീവ ബുദ്ധിശാലികളും ആക്രമണകാരികളും ആണ്. ഇവയുടെ കൂർത്ത പല്ലുകളും മൂർച്ചയേറിയ നഖങ്ങളും ആണ് ഇവയെ ശക്തരായ വേട്ടക്കാരാക്കുന്നത്.
കാട്ടിലെ ഏറ്റവും ശക്തരായ വേട്ടക്കാരും ഭയം തൊട്ടു തീണ്ടാത്ത ജീവികളും സിംഹവും കടുവയും ആണെന്നാണ് പൊതുവിലുള്ള ധാരണ. അതിശയകരമെന്നു പറയട്ടെ, സിംഹത്തെയും കടുവയെയും പോലും ആക്രമിക്കാൻ മടിക്കാത്ത മറ്റൊരു മൃഗമുണ്ട് കാട്ടിൽ. ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത മൃഗമെന്ന പേരുകേട്ട ഹണി ബാഡ്ജർ ആണ് ആ ജീവി. കാഴ്ചയിൽ കടുവയെക്കാളും സിംഹത്തെക്കാളും ഒക്കെ ചെറുതാണെങ്കിലും പ്രതിരോധത്തിനും അക്രമത്തിനും വല്ലാത്ത കഴിവുണ്ട് ഹണി ബാഡ്ജറിന്.
ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഹണി ബാഡ്ജറിനെ വിശേഷിപ്പിക്കുന്നത് ‘ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത മൃഗം’ എന്നാണ്. ആക്രമണത്തിനായി വരുമ്പോൾ ഭയന്ന് പിന്മാറാതെ സിംഹങ്ങളും ഹൈനകളും പോലുള്ള വലിയ വേട്ടക്കാരെ പോലും പ്രതിരോധിക്കാൻ അവയ്ക്ക് കഴിയും.
undefined
നിർഭയരാണ് എന്നതുമാത്രമല്ല ഹണി ബാഡ്ജറുകളുടെ പ്രത്യേകത. ഇവ അതീവ ബുദ്ധിശാലികളും ആക്രമണകാരികളും ആണ്. ഇവയുടെ കൂർത്ത പല്ലുകളും മൂർച്ചയേറിയ നഖങ്ങളും ആണ് ഇവയെ ശക്തരായ വേട്ടക്കാരാക്കുന്നത്. പക്ഷേ, ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഹണി ബാഡ്ജറുകൾ. ജൈവവൈവിധ്യത്തിന് ലോകപ്രശസ്തമായ ഉത്തർപ്രദേശിലെ പിലിഭിത് കടുവാ സങ്കേതത്തിലാണ് കൂടുതലായി കാണപ്പെടുന്നത്.
അവശേഷിക്കുന്നവയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ. ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, സൗദി അറേബ്യ, ഇറാൻ, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലും ഹണി ബാഡ്ജറുകൾ കാണപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ കൺട്രി ലൈഫ് പറയുന്നതനുസരിച്ച്, ഇവയുടെ ശരീരം വേട്ടക്കാരിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ സാധിക്കും വിധത്തിലുള്ളതാണ്. അവയ്ക്ക് മൂർച്ചയുള്ള നഖങ്ങളും അവിശ്വസനീയമാംവിധം ശക്തമായ താടിയെല്ലുകളും കട്ടിയുള്ള ചർമ്മവും ഉണ്ട്.
അടുത്തിടെ, ഒരു ജോടി ഹണി ബാഡ്ജറുകളുടെ ഒരു അസാധാരണ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയായിരുന്നു ഇത്.