കുടുംബ ഫാമില്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിലാണ് പന്നികളുടെ ആക്രമണത്തിലല്ല മരണമെന്ന് വ്യക്തമായത്.
കുറ്റകൃത്യം ചെയ്യുമ്പോള്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരിക്കും കുറ്റവാളികളുടെ ധാരണ. അതിനായി എത്രതന്നെ തയ്യാറെടുപ്പുകള്‍ എടുത്താലും എതെങ്കിലും ഒരു തെളിവ് അവശേഷിക്കുകയും ഇതിലൂടെ കുറ്റവാളികള്‍ പോലീസിന്‍റെ കൈയില്‍ അകപ്പടുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. റഷ്യയിലെ കുടുംബ ഫാമില്‍ പന്നികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന 17 വയസുകാരിയായ മരണത്തില്‍ പുറത്ത് വന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അത്തരമൊരു കേസിന്‍റെ ചുരുളഴിച്ചു. കഴിഞ്ഞ നവംബർ 23 -നാണ് മിലേന ഷെവെലിയോവ എന്ന കൗമാരക്കാരിയെ പന്നികൾ കടിച്ച് കൊന്ന നിലയില്‍ കുടുംബ ഫാമില്‍ കണ്ടെത്തിയത്.
മിലേനയെ പന്നികള്‍ ജീവനോടെ കടിച്ച് കൊല്ലുക ആയിരുന്നുവെന്നാണ് ആദ്യം കരുതിയതെങ്കിലും പുതിയ വെളിപ്പെടുത്തലോടെ അയൽവാസി അറസ്റ്റിലായി. പന്നികള്‍ക്ക് കഴിക്കാനായി മിലേനയെ ഇയാള്‍ അടിച്ച് വീഴ്ത്തി അബോധാവസ്ഥയിലാക്കിയ ശേഷം പന്നികള്‍ക്ക് ഇടയിലേക്ക് ഇട്ടുകയായിരുന്നെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍വാസിയും 40 -കാരനുമായ ഇഗോർ സൈകയാണ് മിലേനയെ ആക്രമിച്ചത്. ഇയാൾ മിലേനയുടെ അച്ഛനുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഇതിന്‍റെ പകയിലാണ് മിലേനയെ ആക്രമിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
undefined
Rusya'da 17 yaşındaki Milena Shevelyova isimli genç kız, ailesinin bakmakla görevlendirdiği domuzlar tarafından parçalanarak öldürüldü pic.twitter.com/OJawog1CQS
— Haber Jet (@haberjet)'ഡിജിറ്റൽ അറസ്റ്റ്'; ഐഐടി ബോംബെ വിദ്യാർത്ഥിക്ക് 7 ലക്ഷം നഷ്ടപ്പെട്ടു
റഷ്യയിലെ ക്രാസ്നോയാർസ്ക് ക്രായിയിലുള്ള കുടുംബ ഫാമില്‍ നിന്നാണ് മിലേനയുടെ മൃതദേഹം പന്നികള്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മിലേനയുടെ കുടുംബവുമായി ശത്രുതയിലായിരുന്ന ഇയാള്‍, ഫാമിന് തീയിടാനായിട്ടായിരുന്നു അതിക്രമിച്ച് കയറിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫാമിലെ കന്നുകാലികളെയും പന്നികളെയും കൊല്ലാനായാണ് താന്‍ ഫാമില്‍ കടന്നതെന്നും ഈ സമയം അപ്രതീക്ഷിതമായി അവിടെ എത്തിയ മിലേനയെ ആക്രമിക്കുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
മിലേനയെ ഇയാള്‍ അക്രമിക്കുമ്പോള്‍ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. മാത്രമല്ല, മിലേനയുടെ അച്ഛനും അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായ മിലേന കണ്ടപ്പോള്‍ താന്‍ രണ്ട് തവണ അടിച്ചതായും ഇഗോർ സൈക പോലീസിനോട് സമ്മതിച്ചു. അടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയില്‍ താഴെ വീണ മിലേനയെ, ഇഗോർ ഫാമില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. മിലേനയുടെ ശരീരത്തില്‍ ഒന്നിലേറെ തവണ പന്നികള്‍ കടിച്ച പാടുകളുണ്ടായിരുന്നു. പന്നികളുടെ ആക്രമണത്തില്‍ കാലിലെ പ്രധാന രക്തധമനി മുറിഞ്ഞ് രക്തം വാര്‍ന്നായിരുന്നു മിലേന മരിച്ചതെന്നാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
ഹൈദരാബാദിലെ തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ