ഇംഗ്ലീഷ് അക്ഷരമാലയിലെ 27 -ാമത്തെ അക്ഷരത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

By Web Team  |  First Published Jul 5, 2024, 3:53 PM IST

, ഇംഗ്ലീഷ് അക്ഷരമാലയിൽ 27 അക്ഷരങ്ങൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഈ അക്ഷരം  Z -ന് ശേഷമായിരുന്നു ഉപയോഗിച്ചിരുന്നത്.  



ഇംഗ്ലീഷ് അക്ഷരമാലയിൽ A -യിൽ തുടങ്ങി Z -ൽ അവസാനിക്കുന്ന 26 അക്ഷരങ്ങൾ ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, ഇംഗ്ലീഷ് അക്ഷരമാലയിൽ 27 അക്ഷരങ്ങൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഈ അക്ഷരം  Z -ന് ശേഷമായിരുന്നു ഉപയോഗിച്ചിരുന്നത്.   19 -ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് പഠിപ്പിച്ച ഭാഷാ സിലബസിന്‍റെ ഭാഗമായിരുന്നു ഈ അക്ഷരം. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്  ആ അക്ഷരം ഒരു പ്രതീകമായി തിരിച്ചറിയുകയും ആധുനിക അക്ഷരമാല സമ്പ്രദായത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തത്. '&' എന്നും അറിയപ്പെടുന്ന 'ആംപേഴ്സൻഡ്' എന്ന അക്ഷരമാണ് അന്ന് അക്ഷരമാലയിലെ അവസാന അക്ഷരമായ നമ്പർ 27 ആയി കണക്കാക്കപ്പെട്ടിരുന്നത്.

വിറ്റത് 160 കോടിക്ക്; പെയിന്‍റിംഗ് കണ്ടെത്തിയത് ലണ്ടനിലെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് ബാഗിൽ നിന്ന്

Latest Videos

undefined

ഈ അക്ഷരം ആദ്യം ഉച്ചരിച്ചത് 'ആന്‍റ്' എന്നായിരുന്നു. അതുപോലെ ഇത് എഴുതിയിരുന്ന ഇന്നത്തെ '&' ചിഹ്നം പോലെയും. എന്നാൽ പിന്നീട് & എന്ന ചിഹ്നം 'പെർ സെ' എന്ന് ഉച്ചരിക്കാൻ തുടങ്ങി,  കാലക്രമേണ അത് 'ആംപർസാൻഡ്' എന്ന വാക്കായി രൂപാന്തരപ്പെട്ടു. ആംപർസാൻഡ് ചിഹ്നത്തിന്‍റെ ഉത്ഭവം ലാറ്റിനിൽ നിന്ന് കണ്ടെത്താനാകും, അവിടെ 'et' എന്നാൽ 'ആൻഡ്' എന്നാണ് അർത്ഥമാക്കുന്നത്.  ഏകദേശം ആയിരം വർഷങ്ങൾക്ക് ശേഷം, 775 AD -ൽ ഇത് ഔപചാരികമായി റോമൻ അക്ഷരമാലയിൽ ഉൾപ്പെടുത്തി.

ആദ്യമായി ചോക്ലേറ്റ് രുചിച്ച് നോക്കുന്ന തെക്കൻ സുഡാനിലെ സ്ത്രികളുടെയും കുട്ടികളുടെയും വീഡിയോ വൈറൽ

15-ാം നൂറ്റാണ്ടിൽ അച്ചടിയന്ത്രത്തിന്‍റെ ഉപജ്ഞാതാവായ ജൊഹാനസ് ഗുട്ടൻബർഗ്, 'ആംപർസാൻഡ്' ആദ്യകാല അച്ചടി അക്ഷരമാലകളിൽ ഉൾപ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടോടെ ഇത് ഔപചാരിക വിദ്യാഭ്യാസത്തിൽ പഠിപ്പിക്കാൻ തുടങ്ങി. അതേസമയം അക്ഷരമാലയുടെ ഭാഗമായി അതിന്‍റെ ഉൾപ്പെടുത്തൽ സാർവത്രികമായ ഒരു മാനദണ്ഡമാക്കിയിരുന്നുമില്ല. ഇരുപതാം നൂറ്റാണ്ട് ആരംഭിച്ചപ്പോൾ, അക്ഷരമാലയിലെ പതിവ് ഉപയോഗത്തിൽ നിന്ന്  'ആംപർസാൻഡ്'നെ ഒഴിവാക്കുകയും ചെയ്തു.

'ചുമ മരുന്ന് കുടിച്ചതാ സാറേ'; കഫ് സിറപ്പ് ബോട്ടില്‍ വീഴുങ്ങാന്‍ ശ്രമിച്ച് പെട്ടുപോയ മൂര്‍ഖന്‍റെ വീഡിയോ വൈറല്‍

click me!