കോടതിയിൽ ചെല്ലുമ്പോൾ മേക്കപ്പ് വേണം, ഒരുങ്ങണം, കാമുകനെ കൊന്ന കേസിൽ പ്രതിയായ യുവതിയുടെ അപേക്ഷ

By Web Team  |  First Published Oct 4, 2024, 7:23 PM IST

2020 ഫെബ്രുവരി 25 -ന് അവരുടെ വിൻ്റർ പാർക്ക് അപ്പാർട്ട്മെൻ്റിൽ വച്ച് മദ്യപിക്കുകയായിരുന്നു സാറയും കാമുകനും. പിന്നീട് ഇരുവരും ഒരു ​ഗെയിം കളിച്ചു. അതിന്റെ ഭാ​ഗമായിട്ടാണ് സാറ കാമുകനെ സ്യൂട്ട്കേസിൽ അടക്കുന്നത്.


വിചാരണയ്ക്ക് മുമ്പ് മേക്കപ്പിനും മുടി ഒരുക്കുന്നതിനും വേണ്ടി പ്രൊഫഷണലുകളെ അനുവദിക്കണമെന്ന് കൊലപാതകക്കേസിലെ പ്രതി. ഫ്ലോറിഡയിൽ കാമുകനെ സ്യൂട്ട്കേസിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ സെക്കന്റ് ഡി​ഗ്രി മർഡർ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ട സാറാ ബൂൺ എന്ന യുവതിയാണ് ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

തനിക്ക് ഒരുങ്ങി വേണം കോടതിയിലെത്താൻ അതിനാൽ മേക്കപ്പും ഹെയറും പ്രൊഫഷണലായി ചെയ്യണം എന്നാണ് വിചാരണയ്ക്ക് മുമ്പുള്ള ഹിയറിം​ഗിൽ സാറ അപേക്ഷ സമർപ്പിച്ചത്. ഒപ്പം നല്ല രീതിയിൽ വസ്ത്രം ധരിച്ച് കോടതിയിൽ എത്താൻ അനുവദിക്കണമെന്നും സാറയുടെ അപേക്ഷയിലുണ്ട്. എന്നാൽ, ​ഗുരുതരമായ കുറ്റകൃത്യമാണ് സാറയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത് എന്നതിനാൽ തന്നെ അവളുടെ അപേക്ഷ നിരസിച്ചിട്ടുണ്ട്. 

Latest Videos

undefined

റിപ്പോർട്ട് അനുസരിച്ച്, ആദ്യം കോടതി മുറിയിൽ പ്രവേശിച്ച ശേഷം മേക്കപ്പിടുന്നതിന് അവളെ അനുവദിക്കാൻ ജഡ്ജി സമ്മതിച്ചിരുന്നു. എന്നാൽ, മേക്കപ്പ് ഉപയോ​ഗിക്കാൻ അനുവദിക്കുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് ഇതിലിടപെടുകയായിരുന്നു. ഇതേ തുടർന്നാണ് അപേക്ഷ തള്ളിയത്. 

2020 ഫെബ്രുവരി 25 -ന് അവരുടെ വിൻ്റർ പാർക്ക് അപ്പാർട്ട്മെൻ്റിൽ വച്ച് മദ്യപിക്കുകയായിരുന്നു സാറയും കാമുകനും. പിന്നീട് ഇരുവരും ഒരു ​ഗെയിം കളിച്ചു. അതിന്റെ ഭാ​ഗമായിട്ടാണ് സാറ കാമുകനെ സ്യൂട്ട്കേസിൽ അടക്കുന്നത്. സാറ പറഞ്ഞത് താൻ ഒരുപാട് മദ്യം കഴിച്ചതിനാൽ ബോധമുണ്ടായില്ല, അതിനാൽ പെട്ടന്നുറങ്ങിപ്പോയി എന്നാണ്. പിറ്റേന്ന് കാമുകന് വേണ്ടി എല്ലായിടവും തിരഞ്ഞു. പിന്നീടാണ് സ്യൂട്ട്കേസിൽ ജീവനറ്റ നിലയിൽ കണ്ടെത്തുന്നത്. 

സാറയുടെ മൊബൈലിൽ റെക്കോർഡ് ചെയ്ത വീഡിയോയിൽ കാമുകൻ തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറയുന്നതും തന്നെ തുറന്നു വിടാൻ വേണ്ടി അപേക്ഷിക്കുന്നതും കാണാമായിരുന്നു. 

എന്തായാലും, അറസ്റ്റിലായ ശേഷം പലവിധ കാര്യങ്ങൾ കൊണ്ട് പലപ്പോഴും വിവാദം സൃഷ്ടിച്ചിരുന്നു സാറ ബൂൺ. 

tags
click me!