ഫോസിൽ ഇന്ധനത്തെ അമിതമായ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയുള്ള, രാജ്യത്ത് എല്ലാത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടമുള്ള രാജ്യം എങ്ങനെയാണ് കാലാവസ്ഥ ഉച്ചകോടി നടക്കുകയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യം.
197 രാജ്യങ്ങളും പിന്നെ യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന യുഎന്‍ സമിതിയിലെ അംഗരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്നലെ അസര്‍ബൈജാനില്‍ തുടക്കമായി. എന്നാല്‍, പരിപാടിയുടെ നടത്തിപ്പിനെ തന്നെ ചോദ്യം ചെയ്ത് കൊണ്ട് യുവ പരിസ്ഥിതി സംരക്ഷകയായ ഗ്രെറ്റ തുംന്‍ബര്‍ഗ് രംഗത്ത്. ഏകാധിപത്യ സ്വഭാവമുള്ള പരിസ്ഥിതിയെ ഗുരുതരമായ രീതിയില്‍ ചൂഷണം ചെയ്യുന്ന അസര്‍ബൈജാന് കാലാവസ്ഥാ ഉച്ചകോടി നടത്താന്‍ എന്ത് ധാര്‍മ്മിതകയാണ് ഉള്ളതെന്ന് ഗ്രെറ്റ തുംന്‍ബര്‍ഗ് ചോദിച്ചു. ഉച്ചകോടിയുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടുന്നതിനായി അയല്‍രാജ്യമായ ജോര്‍ജ്ജിയയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയാണ് ഇപ്പോള്‍ ഗ്രേറ്റ.
അസർബൈജാന്‍റെ സമ്പദ്‍വ്യവസ്ഥയും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ സോക്കറിന്‍റെ എണ്ണ, വാതക കയറ്റുമതി രാജ്യത്തിന്‍റെ കയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നു. കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും ഉച്ചകോടിയുടെ നയങ്ങളോട് അസര്‍ബൈജാന് താത്പര്യമില്ല. അത് രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയെ തകിടം മറിക്കുമെന്നത് തന്നെ കാരണം. ഇത് തന്നെയാണ് ഗ്രേറ്റ ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യവും. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനായി പാരീസ് കാലാവസ്ഥ ഉച്ചകോടി ഉടമ്പടിയില്‍ നിര്‍ദ്ദേശിച്ച 1.5 ഡിഗ്രി സെല്‍ഷ്യസ് പരിധിയെ പോലും അസര്‍ബൈജാന്‍ അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. മാത്രമല്ല, അര്‍ബൈജാന്‍ ഇപ്പോഴും തങ്ങളുടെ ഫോസിൽ ഇന്ധന ഉൽപാദനം വിപുലീകരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്.
undefined
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പരിഗണിക്കണം ജൈവ വൈവിധ്യ സംരക്ഷണത്തെയും
Swedish climate activist Greta Thunberg has organised a demonstration against the summit in Baku with Azerbaijani, Armenian, and Georgian activists. pic.twitter.com/Fo5C6AdJSF
— OC Media (@OCMediaorg)യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ബകുവിൽ തുടക്കം, വിട്ടുനിന്ന് അമേരിക്കയും ചൈനയും
കോപ് 29 ഉച്ചകോടിക്കിടെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിനായി അസര്‍ബൈജാന്‍ തങ്ങളുടെ കര, കടല്‍ അതിര്‍ത്തികള്‍ അടച്ചു. ഇതോടെ വായുമാർഗ്ഗം മാത്രമാണ് രാജ്യത്ത് കടക്കാനാകുക. പരിസ്ഥിത സംരക്ഷണത്തിനായുള്ള സമ്മേളനം അങ്ങനെ പരിസ്ഥിതി മലിനീകരണം വര്‍ദ്ധിപ്പിക്കുന്ന ഒന്നായി മാറിയെന്ന് വിമര്‍ശകരും ആരോപിക്കുന്നു. സ്വതന്ത്ര വാച്ച്ഡോഗ് ഫ്രീഡം ഹൗസ് യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ജനാധിപത്യ രാഷ്ട്രമായി അസർബൈജാനെ കണക്കാക്കുന്നു. ഒപ്പം വംശീയ ഉന്മൂലനം, മാനുഷിക ഉപരോധം, യുദ്ധക്കുറ്റങ്ങൾ, സ്വന്തം ജനതയെ അടിച്ചമർത്തൽ, രാജ്യത്തെ സിവിൽ സമൂഹത്തെ തകർക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അസര്‍ബൈജാന്‍ ഭരണകൂടം കുറ്റവാളികളാണെന്നും ചൂണ്ടിക്കാണിക്കുന്നു.
മാധ്യമപ്രവർത്തകർ, സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾ, രാഷ്ട്രീയ, പൗര പ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ എന്നിവരെ ഭരണകൂടം വേട്ടയാടുന്നു. നിരവധി രാഷ്ട്രീയ, പരിസ്ഥിതി, മാധ്യമ പ്രവര്‍ത്തകര്‍ അജര്‍ബൈജാന്‍റെ ജയിലുകളില്‍ വിചാരണ ഇല്ലാത്തെ കഴിയുന്നു. ഇസ്രയേലിന്‍റെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും അസർബൈജാനില്‍ നിന്നാണ്. ഇതുവഴി ഇസ്രയേലിന്‍റെ യുദ്ധക്കൊതിക്കും അസര്‍ബൈജാന്‍ ഇന്ധനം നല്‍കുന്നു. അസർബൈജാന്‍റെ ആയുധങ്ങളില്‍ അധികവും എത്തുന്നത് ഇസ്രയേലില്‍ നിന്നും. ഇത്തരമൊരു രാജ്യത്ത് ഏങ്ങനെയാണ് കാലാവസ്ഥാ ഉച്ചകോടി നടത്തുകയെന്നാണ് ഗ്രെറ്റ അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ഉന്നയിക്കുന്ന ചോദ്യം.