കാമുകന് 24, പ്രായം മറയ്ക്കാന്‍ 41 കാരി വ്യാജ പാസ്പോര്‍ട്ട് എടുത്തു; പക്ഷേ വിമാനത്താവളത്തില്‍ എട്ടിന്‍റെ പണി !

By Web TeamFirst Published Dec 2, 2023, 4:56 PM IST
Highlights

 ഉദ്യോ​ഗസ്ഥന്‍ വഴങ്ങില്ലെന്ന് മനസ്സിലായതോടെ അവർ തനിക്ക് സ്വകാര്യമായി സംസാരിക്കണമെന്നും സംസാരിക്കുന്ന വിവരങ്ങൾ കാമുകൻ അറിയരുതെന്നും ഉദ്യോ​ഗസ്ഥനോട് അപേക്ഷിച്ചു.  (പ്രതീകാത്മ ചിത്രം)
 


ന്നേക്കാൽ 17 വയസ്സ് പ്രായം കുറഞ്ഞ കാമുകന് മുൻപിൽ യഥാർത്ഥ പ്രായം മറച്ച് വയ്ക്കാനായി 41 കാരിയായ കാമുകി  കണ്ടെത്തിയ മാർ​ഗം ഒടുവില്‍ അവനവന് തന്നെ പാരയായി മാറി. യഥാർത്ഥ പ്രായം കാമുകന്‍ അറിയാതിരിക്കാൻ തെറ്റായ വിവരങ്ങൾ നൽകി കൊണ്ട് കാമുകി നിര്‍മ്മിച്ച വ്യാജ പാസ്പോർട്ടാണ് ഇവരെ കുരുക്കിലാക്കിയത്. കാമുകനോടൊപ്പം യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിൽ എത്തിയ ഇവർ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പരിശോധനയ്ക്ക് പിന്നാലെ പിടിയിലായി. ഇതോടെയാണ് സത്യാവസ്ഥ പുറത്ത് വന്നത്. 

1982-ൽ ജനിച്ച സ്ത്രീയുടെ പാസ്‌പോർട്ട് വിവരങ്ങളിൽ സംശയം തോന്നിയ ഇമിഗ്രേഷൻ ഓഫീസർ പാസ്പോർട്ട് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെ സ്ത്രീ പരിഭ്രാന്തയാവുകയും ഉദ്യോ​ഗസ്ഥനെ പരിശോധനയിൽ നിന്നും തടയുകയും ചെയ്തു. എന്നാല്‍, ഉദ്യോ​ഗസ്ഥന്‍ വഴങ്ങില്ലെന്ന് മനസ്സിലായതോടെ അവർ തനിക്ക് സ്വകാര്യമായി സംസാരിക്കണമെന്നും സംസാരിക്കുന്ന വിവരങ്ങൾ കാമുകൻ അറിയരുതെന്നും ഉദ്യോ​ഗസ്ഥനോട് അപേക്ഷിച്ചു.

Latest Videos

ആ പഴയ 'പഞ്ചി'ന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം വേണം; ഇടിക്കൂട്ടിലെ ഇതിഹാസത്തിന് പൂട്ട് വീഴുമോ ?

തുടർന്നുള്ള അന്വേഷണത്തിൽ, വ്യത്യസ്ത ജനന തിയതികളുള്ള രണ്ട് ചൈനീസ് പാസ്‌പോർട്ടുകൾ ഇവരുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം, ബെയ്ജിംഗ് ജനറൽ സ്റ്റേഷൻ ഓഫ് എക്സിറ്റ് ആൻഡ് എൻട്രി ഫ്രോണ്ടിയർ ഇൻസ്പെക്ഷൻ ഇതില്‍ ഒരു പാസ്‌പോർട്ട് വ്യാജമാണന്ന് റിപ്പോർട്ട് നൽകി. അതോടെ 41 കാരി സത്യങ്ങൾ തുറന്നു പറഞ്ഞു. കാമുകന് തന്നേക്കാൽ 17 വയസ്സ് കുറവായതിനാൽ കാമുകനുമായുള്ള ബന്ധം നിലനിർത്താൻ തന്‍റെ യഥാർത്ഥ പ്രായം മനഃപൂർവം മറച്ചുവെച്ചതായി അവർ വെളിപ്പെടുത്തി.

വിവാഹചടങ്ങ് കഴിഞ്ഞതും വധു കാമുകനൊപ്പം പോയി, വിവാഹിതനാകാതെ വീട്ടിലേക്കില്ലെന്ന് വരന്‍; പിന്നാലെ ട്വിസ്റ്റ് !

യഥാർത്ഥ പ്രായം കാമുകന്‍ അറിഞ്ഞാൽ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയമാണത്രേ ഇത്തരത്തിലൊരു കാര്യം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്. വ്യാജ പാസ്പോർട്ടിൽ ഇവർ തന്‍റെ ജനന തിയതി ആയി നൽകിയിരുന്നത് 1996 ആയിരുന്നു. ഒടുവിൽ ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ വ്യാജ പാസ്പോർട്ട് കണ്ടുകെട്ടുകയും 3,000 യുവാൻ (35,000 രൂപ) ഇവരിൽ നിന്നും പിഴയായി ചുമത്തിയെന്നും സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

'ആരും എന്നോടൊപ്പം കളിക്കുന്നില്ല'; നാല് വയസുകാരന്‍റെ ഏകാന്തതയില്‍‌ 'പൊള്ളി' സോഷ്യല്‍ മീഡിയ !

click me!