നാല് മാസം പ്രായം ; 120 വസ്തുക്കൾ തിരിച്ചറിഞ്ഞ് ലോക റെക്കോർഡ് സ്വന്തമാക്കിയ അത്ഭുത ബാലിക !

By Web Team  |  First Published Feb 20, 2024, 1:30 PM IST


കൈവല്യയുടെ സവിശേഷമായ ശേഷി ശ്രദ്ധിച്ച അമ്മ ഹേമയാണ് അവളുടെ കഴിവുകൾ തെളിയിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്‌ത് നോബൽ വേൾഡ് റെക്കോർഡിലേക്ക് അയച്ചത്. 


വിശേഷമായ കഴിവുകൾ പ്രകടിപ്പിച്ച് കൊണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കുന്നവർ നിരവധിയാണ്. എന്നാൽ അക്കൂട്ടത്തിൽ അല്പം സ്പെഷ്യലായ ഒരാളെ പരിചയപ്പെടാം. ആന്ധ്രാപ്രദേശിലെ നന്ദിഗമയിൽ നിന്നുള്ള വെറും നാല് മാസം മാത്രം പ്രായമുള്ള കൈവല്യ എന്ന കൊച്ചു മിടുക്കിയാണ് ആ കക്ഷി. പച്ചക്കറികളും ഫോട്ടോഗ്രാഫുകളും മുതൽ മൃഗങ്ങളും പക്ഷികളും വരെ 120 വ്യത്യസ്ത വസ്തുക്കളെ തിരിച്ചറിയാൻ ഈ കുഞ്ഞു പ്രതിഭയ്ക്ക് കഴിയും. കൈവല്യയുടെ ഈ കഴിവിനുള്ള സമ്മാനമായി നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ അവളുടെ പേര് ചേർക്കപ്പെട്ടു കഴിഞ്ഞു.

കൈവല്യയുടെ സവിശേഷമായ ശേഷി ശ്രദ്ധിച്ച അമ്മ ഹേമയാണ് അവളുടെ കഴിവുകൾ തെളിയിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്‌ത് നോബൽ വേൾഡ് റെക്കോർഡിലേക്ക് അയച്ചത്. നോബൽ വേൾഡ് റെക്കോർഡ്സിലെ ടീം വീഡിയോ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്തു. തുടർന്നാണ് ലോക റെക്കോർഡ് നേട്ടത്തിന് ഈ നാലു മാസക്കാരി അർഹയാണെന്ന് അറിയിച്ചത്. 2024 ഫെബ്രുവരി 3 നാണ് ഈ വലിയ നേട്ടം കൈവല്യയെ തേടിയെത്തിയത്. " 100+ ഫ്ലാഷ് കാർഡുകൾ തിരിച്ചറിയുന്ന ലോകത്തിലെ ആദ്യത്തെ നാല് മാസം പ്രായമുള്ള കുഞ്ഞ്" എന്ന പദവിയാണ് ഇപ്പോൾ കൈവല്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

Latest Videos

undefined

വരൂ മലേഷ്യയ്ക്ക് പോകാം ! തിരുവനന്തപുരത്ത് നിന്ന് കോലാലംപൂരിലേക്ക് വിമാന സര്‍വ്വീസുമായി എയര്‍ ഏഷ്യ

4-Month-Old Baby Sets

Kaivalya, a 4month-old baby from Andhra Pradesh, achieves a remarkable feat by recognizing 120 types of pictures, including birds, vegetables, & animals. Kaivalya's talent acknowledged by Noble World Records highlights early cognitive abilities pic.twitter.com/sTp1Z3IE3d

— Informed Alerts (@InformedAlerts)

ഭൂമിക്കടിയില്‍ തിളച്ചുമറിയുന്ന മാഗ്മ തടാകം; അലാസ്കയില്‍ മറ്റൊരു അത്ഭുതമെന്ന് ഗവേഷകർ

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയിൽ, 12 പൂക്കൾ, 27 പച്ചക്കറികൾ, 27 പഴവര്‍ഗ്ഗങ്ങൾ, 27 മൃഗങ്ങൾ, 27 പക്ഷികൾ എന്നിവ അടങ്ങിയ 120 ഫ്ലാഷ് കാർഡുകൾ ഈ കൊച്ചുമിടുക്കി തിരച്ചറിയുന്നത് കാണാം. മൗറീഷ്യസിലും ഇന്ത്യയിലും പ്രസിദ്ധീകരിക്കുന്ന ഒരു വാർഷിക റഫറൻസ് പുസ്തകമാണ് നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്.  മാനുഷികവും പ്രകൃതിദത്തവുമായ ലോക റെക്കോർഡുകളാണ് ഇതിൽ രേഖപ്പെടുത്തുന്നത്.

കനേഡിയന്‍ വിദ്യാര്‍ത്ഥി ആഴ്ചയില്‍ രണ്ട് ദിവസം കോളേജില്‍ പോകുന്നത് ഫ്ലൈറ്റില്‍; കാരണമുണ്ട് !
 

click me!