ഐസ് ബോക്സില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശരീര താപനില നിരന്തരം പരിശോധിക്കപ്പെട്ടു. നാല് മണിക്കൂറും രണ്ട് മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് ബോക്സില്‍ നിന്നും ഐസുകള്‍ നീക്കം ചെയ്യുന്നത്.
ചിലര്‍ക്ക് റെക്കോര്‍ഡുകളോട് ഭ്രമമാണ്. റെക്കോര്‍ഡുകള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ ഒരുക്കമാണ്. ഏറ്റവും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മുളക് തിന്നുന്നയാള്‍, ഏറ്റവും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ബര്‍ഗര്‍ തീറ്റക്കാരന്‍, ഏറ്റവും കൂടുതല്‍ നേരം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നയാള്‍... അങ്ങനെ അങ്ങനെ തൊട്ടതിനും പിടിച്ചതിനും എല്ലാം റെക്കോര്‍ഡ്. അത്തരമൊരു റെക്കോര്‍ഡ് തകര്‍ത്ത് സ്വന്തം പേരിലാക്കിയിരിക്കുകയാണ് പോളിഷ് വംശജനായ ലുക്കസ് സ്പൂനര്‍ എന്ന 53 കാരന്‍. അദ്ദേഹം തകര്‍ത്ത റെക്കോര്‍ഡാകട്ടെ, ഏറ്റവും കൂടുതല്‍ നേരം ഐസ് ക്യൂബുകള്‍ക്കിടയില്‍ ഇരുന്ന റെക്കോര്‍ഡും.
ലുക്കസ് സ്പൂനര്‍ പ്രത്യേകം സജ്ജമാക്കിയ ഒരു പെട്ടിക്കകത്ത് ഐസ് ക്യൂബുകള്‍ നിറച്ച് കഴുത്തോളം മുങ്ങിക്കിടന്നത് നാല് മണിക്കൂറും രണ്ട് മിനിറ്റും. ഈ വിഭാഗത്തില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് 50 മിനിറ്റായിരുന്നു. guinnessworldrecords -ന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ലുക്കസ് സ്പൂനര്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചു. നിരവധി പേര്‍ നോക്കി നില്‍ക്കേ പൊതു സ്ഥലത്ത് ഒരുക്കിയ ഒരു ഗ്ലാസ് പെട്ടിയില്‍ നില്‍ക്കുന്ന ലുക്കസ് സ്പൂനറെ കാണാം. പിന്നാലെ അദ്ദേഹത്തിന് ചുറ്റുമായി ഐസ് ക്യൂബുകള്‍ നിറയ്ക്കുന്നു. അദ്ദേഹം സ്വിമ്മിംഗ് വസ്ത്രങ്ങള്‍ മാത്രമാണ് ധരിച്ചിരുന്നത്. പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ അദ്ദേഹം മൌത്ത് ഗാര്‍ഡുകള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടെങ്കിലും ഇത് വീഡിയോയില്‍ കാണാനില്ല.
undefined
ഓടുന്ന കാറിന്‍റെ ഡോറില്‍ പൊതിഞ്ഞ് വച്ച നിലയില്‍ ഒരാള്‍; വൈറലായി ഒരു സ്റ്റണ്ട് വീഡിയോ
തുടക്കത്തില്‍ അല്പം അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറിയെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ പേജില്‍ പറയുന്നു. ഐസ് ബോക്സില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശരീര താപനില നിരന്തരം പരിശോധിക്കപ്പെട്ടു. നാല് മണിക്കൂറും രണ്ട് മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് ബോക്സില്‍ നിന്നും ഐസുകള്‍ നീക്കം ചെയ്യുന്നത്. വീഡിയോയ്ക്ക് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. ഒരു കാഴ്ചക്കാരനെഴുതിയത് 'വെറും 3 മിനിറ്റ് അതിനുള്ളില്‍ ഞാന്‍ ആംബുലന്‍സ് വിളിക്കു'മെന്നായിരുന്നു.