ആഡംബര ബാഗ് താഴെ വയ്ക്കില്ലെന്ന് യുവതി, വിമാനം ഒരു മണിക്കൂർ വൈകി; ഒടുവിൽ യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി

By Web TeamFirst Published Aug 17, 2024, 11:31 AM IST
Highlights

വിമാനം ടേക്ക് ഓഫിനിടെ ലൂയിസ് വിറ്റൺ ബാഗ് ഇക്കണോമി ക്ലാസ് സീറ്റിനടിയിൽ സൂക്ഷിക്കാൻ യുവതി വിസമ്മതിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


ടുത്ത കാലത്ത് യാത്രക്കാർ കാരണം വിമാനങ്ങൾ വൈകുന്നത് ഇപ്പോള്‍ ഒരു നിത്യ സംഭവമായി മാറിയിട്ടുണ്ട്. ചിലപ്പോള്‍ വിമാനത്തില്‍ വച്ചുള്ള എന്തെങ്കിലും വാക്ക് തര്‍ക്കമായിരിക്കും അതല്ലെങ്കില്‍ യാത്രക്കാരുടെ തികച്ചും നിരുത്തരവാദപരമായ എന്തെങ്കിലും പ്രവര്‍ത്തിമൂലമാകും ഇത്തരത്തില്‍ വിമാനങ്ങള്‍ വൈകുന്നതിന് കാരണം. എന്നാൽ ഒരു പക്ഷേ ഇത് ആദ്യമായിരിക്കാം തന്‍റെ ആഡംബര ബാഗ് സീറ്റിനടിയിൽ സൂക്ഷിക്കാൻ ഒരു യാത്രക്കാരി വിസമ്മതിച്ചതിനെ തുടർന്ന് വിമാനം ഒരു മണിക്കൂർ വൈകുന്നത്. ഒടുവിൽ ഈ യാത്രക്കാരിയെ ക്യാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരും ചേർന്ന് വിമാനത്തിൽ നിന്നും പുറത്താക്കി.

ഓഗസ്റ്റ് 10 ന് ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ലൂയിസ് വിറ്റൺ ബാഗുമായി വിമാനത്തിൽ കയറിയ ഒരു ചൈനീസ് യുവതിയാണ് വിമാനം വൈകാന്‍ കാരണം. വിമാനം ടേക്ക് ഓഫിനിടെ ലൂയിസ് വിറ്റൺ ബാഗ് ഇക്കണോമി ക്ലാസ് സീറ്റിനടിയിൽ സൂക്ഷിക്കാൻ യുവതി വിസമ്മതിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സമൂഹ മാധ്യമ ആപ്പായ ഡൂയിനില്‍ സംഭവത്തിന്‍റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായെന്ന് ചൈനീസ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയാണ് സ്ത്രീകള്‍ക്കായുള്ള ലൂയിസ് വിറ്റൺ ബാഗുകളുടെ വില.  

Latest Videos

അടൽ സേതുവിൽ നിന്നും കടലിലേക്ക് ചാടി യുവതി, മുടിയിൽ പിടച്ച് സാഹസികമായി രക്ഷപ്പെടുത്തി കാർ ഡ്രൈവർ; വീഡിയോ വൈറൽ

സംഭവ സമയം വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതും. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇയാൾ പറയുന്നത് അനുസരിച്ച് ചൈന എക്സ്പ്രസ് എയർലൈൻസ് വിമാനത്തിന്‍റെ ഇക്കണോമി ക്ലാസിലാണ് സംഭവം നടന്നത്. ടേക്ക് ഓഫിനിടെ ബാഗ് സീറ്റിനടിയിൽ സൂക്ഷിക്കാൻ ക്യാബിൻ ക്രൂ അംഗങ്ങൾ യുവതിയോട് പല ആവർത്തി ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. വില കൂടിയ തന്‍റെ ആഡംബര ബാഗ് താഴെ വയ്ക്കാന്‍ പറ്റില്ലെന്നും അത് തന്‍റെ അടുത്തുതന്നെ സൂക്ഷിക്കുമെന്നായിരുന്നു യുവതിയുടെ നിലപാട്. യുവതി പിടിവാശി തുടർന്നതോടെ വിമാനം ഒരു മണിക്കൂർ വൈകി. ഇതോടെ മറ്റ് യാത്രക്കാര്‍‌ പ്രശ്നമുണ്ടാക്കി. ഒടുവില്‍ ക്യാബിൻ ക്രൂ അംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. യുവതി വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ മറ്റ് യാത്രക്കാർ വലിയ കരഘോഷം മുഴക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

50 വർഷം മുമ്പ് അധ്യാപകൻ സമ്മാനിച്ച പുസ്തകത്തിലെ തമിഴ് വാക്കിന്‍റെ അർത്ഥം ചോദിച്ച് യുഎസുകാരൻ; കുറിപ്പ് വൈറൽ

click me!