നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ ജില്ല ഏതാണെന്ന് അറിയാമോ?

By Web TeamFirst Published Sep 14, 2024, 3:15 PM IST
Highlights

വിന്ധ്യയ്ക്കും കൈമൂർ കുന്നുകൾക്കും ഇടയിലാണ് സോൻഭദ്ര സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സോൻഭദ്രയെ  "ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്" എന്നാണ് വിശേഷിപ്പിച്ചത്.  2018 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്രയെ പുർവാഞ്ചൽ മേഖലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.  

ത്സര പരീക്ഷകളിൽ വിജയിക്കുന്നതിന് പൊതുവിജ്ഞാനം അത്യാവശ്യമാണ്. പൊതുവിജ്ഞാനത്തിൽ താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വിവരമിതാ. നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ജില്ല നമ്മുടെ രാജ്യത്തുണ്ട്. ഈ ജില്ല ഏതാണെന്ന് അറിയാമോ? സോൻഭദ്ര എന്നാണ് ഈ ജില്ലയുടെ പേര്. 

ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല മധ്യപ്രദേശ്, ഛത്തീസ്ഗഡ് ജാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്.  ലഖിംപൂർ ഖേരി കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് സോൻഭദ്ര (സോനേഭദ്ര,സോനാഞ്ചൽ എന്നീ പേരുകളിലും അറിയപ്പെടുന്നു). റോബർട്ട്സ്ഗഞ്ച് പട്ടണമാണ് ജില്ലാ ആസ്ഥാനം.  ഒന്നിലധികം വൈദ്യുത നിലയങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ സോൻഭദ്ര "ഇന്ത്യയുടെ ഊർജ്ജ തലസ്ഥാനം" എന്നും അറിയപ്പെടുന്നു.

Latest Videos

കാഴ്ചയും കേൾവിയും മാത്രമല്ല, രണ്ട് ദേശത്തിരുന്ന് ഇനി സ്പർശനവും സാധ്യം; പുത്തന്‍ സാങ്കേതിക വിദ്യയുമായി ഗവേഷകർ

വിന്ധ്യയ്ക്കും കൈമൂർ കുന്നുകൾക്കും ഇടയിലാണ് സോൻഭദ്ര സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സോൻഭദ്രയെ  "ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്" എന്നാണ് വിശേഷിപ്പിച്ചത്.  2018 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്രയെ പുർവാഞ്ചൽ മേഖലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.  

കാൽമുട്ട് ചികിത്സയ്ക്കെത്തിയ 63 -കാരന് ജനനേന്ദ്രിയം 'അസ്ഥി'യായി മാറുന്ന അപൂർവ്വ രോഗം; കണ്ടെത്തിയത് എക്സ്റേയിൽ

സംസ്ഥാനത്തിന്‍റെ തെക്ക് - കിഴക്ക് ഭാഗത്താണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്. വടക്ക് - കിഴക്ക് ബീഹാർ സംസ്ഥാനത്തിലെ കൈമൂർ, റോഹ്താസ് ജില്ലകൾ, കിഴക്ക് ജാർഖണ്ഡ് സംസ്ഥാനത്തിലെ ഗർവാ ജില്ല, തെക്ക് ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബൽറാംപൂർ ജില്ലയും പടിഞ്ഞാറ് മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയുമാണ് അതിരുകൾ. ജില്ലയുടെ വടക്കൻ ഭാഗം വിന്ധ്യ പർവതനിരയുടെ ഒരു പീഠഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.

85% കിഴിവെന്ന് പരസ്യം; പക്ഷേ, 14 ലക്ഷത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് പോയത് 83 ലക്ഷം രൂപ

click me!