ജേസൺ കൂപ്പർ തൻ്റെ 45 -ാം ജന്മദിനത്തിൽ തൻ്റെ സുഹൃത്തിനൊപ്പം വീടിനടുത്തുള്ള ഒരു പർവതത്തിലേക്ക് യാത്ര പോകുകയായിരുന്നു. അവിടെ വച്ചാണ് ഒരു പാറയുടെ അടുത്തായി പുറത്തേക്ക് അസ്ഥികൾ തള്ളിനിൽക്കുന്നതായി കണ്ടത്.
ചരിത്രത്തെ കുറിച്ച് അറിയാൻ, നമുക്ക് മുമ്പ് ഇവിടെ ജീവിതം എങ്ങനെയായിരുന്നു എന്നൊക്കെയറിയാൻ അനേകം ഗവേഷണങ്ങളും പഠനങ്ങളും ലോകത്ത് നടക്കുന്നുണ്ട്. ചില കണ്ടെത്തലുകൾ പല മാറ്റങ്ങൾക്കും ചരിത്രത്തെ വിധേയമാക്കിയിട്ടുമുണ്ട്. അതുപോലെ തന്റെ കണ്ടെത്തലിലൂടെ കൊളറാഡോയിൽ നിന്നുള്ള ഒരു യുവാവിന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്.
അമേരിക്കയിലെ കൊളറാഡോയിൽ നിന്നുള്ള ജേസൺ കൂപ്പർ തൻ്റെ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ചില കൂറ്റൻ അസ്ഥികൾ കണ്ടെത്തിയത്. അവ ഒരു ദിനോസറിൻ്റെ അസ്ഥികളാണെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു. അസ്ഥികൾ കിട്ടിയ ഉടനെ അത് അവിടെ ഉപേക്ഷിച്ചിട്ട് വരാതെ അതുമെടുത്താണ് ജേസൺ വീട്ടിലേക്കെത്തിയത്. പിന്നീട്, അവയെ ഒരുമിച്ച് ചേർത്തുവച്ചു നോക്കി. അപ്പോഴും തനിക്ക് കോടികൾ നേടിത്തരാൻ പോകുന്ന ഒന്നാണ് അതെന്ന് ജേസണ് അറിയില്ലായിരുന്നു.
undefined
ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, ജേസൺ കൂപ്പർ തൻ്റെ 45 -ാം ജന്മദിനത്തിൽ തൻ്റെ സുഹൃത്തിനൊപ്പം വീടിനടുത്തുള്ള ഒരു പർവതത്തിലേക്ക് യാത്ര പോകുകയായിരുന്നു. അവിടെ വച്ചാണ് ഒരു പാറയുടെ അടുത്തായി പുറത്തേക്ക് അസ്ഥികൾ തള്ളിനിൽക്കുന്നതായി കണ്ടത്. ജോസൺ അവിടെ കുഴിച്ചു. കുഴിച്ചപ്പോഴാണ് ബാക്കി അസ്ഥികൾ കൂടി കിട്ടിയത്. വലിയ അസ്ഥികളാണ് കിട്ടിയത്.
ജേസണിന് 100 ഏക്കർ ഭൂമിയുണ്ട്. അതിൽ നിന്നും കഴിഞ്ഞ 10 മുതൽ 12 വർഷത്തിനുള്ളിൽ 10 ദിനോസറുകളുടെ അസ്ഥികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കിട്ടിയതോടെ ജേസൺ അധികാരികളെ വിവരം അറിയിച്ചു. വിദഗ്ദ്ധ പരിശോധനയിൽ 150 മില്ല്യൺ വർഷത്തെ പഴക്കമെങ്കിലും ഈ അസ്ഥികൾക്കുണ്ട് എന്ന് കണ്ടെത്തി. അപെക്സ് എന്നാണ് ഈ അസ്ഥിക്ക് പേര് നൽകിയിരിക്കുന്നത്.
ജൂലൈയിൽ ഈ അസ്ഥികൂടം ലേലം ചെയ്യും. സോഥെബിയിലെ കസാന്ദ്ര ഹാട്ടൺ പറയുന്നത് ഇത്ര പൂർണമായ അസ്ഥികൂടം കിട്ടുന്നത് അപൂർവമാണ്, ലേലത്തിൽ ഇതിന് കോടികൾ ലഭിക്കും എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം