വിഡ്ഢിയായ തൊഴിലുടമ എന്നാണ് ഒരാൾ ഈ നോട്ടീസ് പതിച്ചിരിക്കുന്നവരെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെയാണെങ്കിൽ അനാഥരായ ആളുകളെ ജോലിക്കെടുക്കുന്നതായിരിക്കും നല്ലത് എന്നും ആ യൂസർ തന്റെ കമന്റിൽ പറയുന്നു.
ഓരോ സ്ഥാപനത്തിലും വിവിധ തരത്തിലുള്ള ലീവുകൾ ഉണ്ടാവും. അത് സിക്ക് ലീവാവാം, കാഷ്വൽ ലീവാവാം, പ്രിവിലേജ് ലീവാവാം അങ്ങനെ പലതുമാവാം. ഒരാൾക്കും ലീവെടുക്കാതെ ഒരു സ്ഥാപനത്തിൽ കാലാകാലം ജോലി ചെയ്യാൻ സാധിക്കണമെന്നില്ല. നമ്മുടെ പല ആവശ്യങ്ങൾക്കും നമുക്ക് ലീവുകൾ ആവശ്യമായി വരും. ഇനി കുട്ടികൾ ഉള്ളവരാണെങ്കിൽ അവർക്ക് സ്കൂളിൽ എന്തെങ്കിലും ആവശ്യം വന്നാൽ, അസുഖം വന്നാൽ ഒക്കെ മാതാപിതാക്കൾക്ക് ലീവുകൾ എടുക്കേണ്ടി വരും. എന്നാൽ, അങ്ങനെ ലീവെടുക്കാൻ പാടില്ല എന്ന് പറയുന്ന ഒരു നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വഴി തെളിച്ചിരിക്കുന്നത്.
റെഡ്ഡിറ്റ് ഫോറം ആന്റിവർക്കിലാണ് ഈ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, തൊഴിലാളികളുടെ മക്കൾക്ക് അസുഖമാണ് എന്നത് ജോലിക്ക് വരാതിരിക്കാനുള്ള ഒരു കാരണമായി കാണാൻ സാധിക്കില്ല എന്നാണ്.
undefined
''നിങ്ങളുടെ കുട്ടിക്ക് അസുഖമാണ് എന്നത് ജോലിക്ക് വരാതിരിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. ഞങ്ങൾ നിങ്ങളുടെ കുട്ടികളെ ജോലിക്കെടുക്കുന്നില്ല, അതിനാൽ അവരുടെ അസുഖം നിങ്ങൾക്ക് ജോലിക്ക് വരാതിരിക്കാനുള്ള ഒരു ഒഴികഴിവുമല്ല. ഗോ, ടീം!'' എന്നാണ് നോട്ടീസിൽ എഴുതിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റും പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.
Where would you report this kind of behaviour
byu/__7_7_7__ inantiwork
വിഡ്ഢിയായ തൊഴിലുടമ എന്നാണ് ഒരാൾ ഈ നോട്ടീസ് പതിച്ചിരിക്കുന്നവരെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെയാണെങ്കിൽ അനാഥരായ ആളുകളെ ജോലിക്കെടുക്കുന്നതായിരിക്കും നല്ലത് എന്നും ആ യൂസർ തന്റെ കമന്റിൽ പറയുന്നു. ഇങ്ങനെയൊക്കെ നിയമം വച്ചാൽ ആളുകൾ മറ്റെന്തെങ്കിലും കള്ളം പറഞ്ഞ് ലീവെടുക്കും എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. സ്വന്തം കുട്ടികൾക്ക് അസുഖം വന്നാൽ ലീവെടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും എന്നാണ് മറ്റ് ചിലർ ചോദിച്ചത്.