താൻ തന്റെ വീട് പുതുക്കുന്നതിന് വേണ്ടി ആരേയും വിളിച്ചിട്ടില്ല എന്നും എന്നിട്ടും ജോലിക്കാർ വന്ന് തന്റെ വീട് പുതുക്കി എന്നുമാണ് അവൾ പറയുന്നത്. അവർക്ക് വീട് മാറിപ്പോയതാണ് എന്നും ക്ലോ പറയുന്നുണ്ട്.
ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഇതൊക്കെ ശരിക്കും നടക്കുന്ന കാര്യങ്ങൾ തന്നെയാണോ എന്ന് നമുക്ക് സംശയം തോന്നാറുണ്ട്. അതുപോലെ ഒരു കാര്യമാണ് കണ്ടന്റ് ക്രിയേറ്ററായ ഈ യുവതിയും പങ്കുവയ്ക്കുന്നത്. അവർ പറയുന്നത് വീട് നവീകരിക്കാൻ പോകുന്നവർക്ക് വീട് മാറി തന്റെ വീട് നവീകരിച്ചു എന്നാണ്.
ക്ലോ ഫൗണ്ടെയ്ൻ എന്ന കണ്ടന്റ് ക്രിയേറ്ററാണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ തന്റെ വീടുമാറി നവീകരിച്ച കാര്യം പറഞ്ഞിരിക്കുന്നത്. അതിൽ പറയുന്നത് അജ്ഞാതരായ ഒരുകൂട്ടം ആളുകൾ വീട് മാറി തന്റെ വീട്ടിൽ കയറി എന്നും വീട് നവീകരിച്ചു എന്നുമാണ്. താൻ തന്റെ വീട് പുതുക്കുന്നതിന് വേണ്ടി ആരേയും വിളിച്ചിട്ടില്ല എന്നും എന്നിട്ടും ജോലിക്കാർ വന്ന് തന്റെ വീട് പുതുക്കി എന്നുമാണ് അവൾ പറയുന്നത്. അവർക്ക് വീട് മാറിപ്പോയതാണ് എന്നും ക്ലോ പറയുന്നുണ്ട്.
undefined
എന്നാൽ, രസകരമായ കാര്യം ഇതൊന്നുമല്ല. ഇതിന് മുമ്പും ക്ലോയ്ക്ക് ഇത് സംഭവിച്ചിട്ടുണ്ടത്രെ. അന്ന് വീട് മാറി എത്തിയവർ ചെയ്തത് പൂന്തോട്ടം നവീകരിക്കുകയാണ്. എന്നാൽ, ഇത്തവണ നേരെ വീട്ടിലേക്കാണ് വന്നത് എന്നും അടുക്കളയാണ് അവർ നവീകരിച്ചത് എന്നുമാണ് ക്ലോ പറയുന്നത്. ജോലിയെല്ലാം കഴിഞ്ഞ ശേഷം തനിക്ക് ബിൽ തന്നു എന്നും അവൾ പറയുന്നുണ്ട്. ഒപ്പം തനിക്ക് ഈ നവീകരിച്ച അടുക്കള ഇഷ്ടപ്പെട്ടു എന്നും അവൾ പറയുന്നു.
എന്നാൽ, അവിശ്വസനീയതയോടെയാണ് ആളുകൾ യുവതിയുടെ പോസ്റ്റിനെ നോക്കിക്കണ്ടത്. ഒരു സംഘം ആളുകൾ വീട് മാറി വന്ന് പുതുക്കിപ്പണിയുക, വീട് മാറി എന്നറിഞ്ഞിട്ടും പണി നിർത്താതിരിക്കുക ഇതൊക്കെ സത്യം തന്നെയാണോ എന്നാണ് അവരുടെ ചോദ്യം.