ഭീമാകാരമായ സിന്തറ്റിക് സിലിക്കൺ ചർമ്മത്തിൽ ആണ് ഈ ആർട്ട് വർക്ക് ചെയ്തിരിക്കുന്നത്.
അമേരിക്കൻ റാപ്പർ ടേക്ക്ഓഫിന് ആദരാഞ്ജലിയുമായി ടാറ്റൂ കലാകാരന്മാരുടെ സംഘം. റാപ്പർ ടേക്ക്ഓഫിന്‍റെ ഒരു വലിയ ടാറ്റൂ ഡിസൈൻ ചെയ്താണ് ഇവർ ലോകശ്രദ്ധ നേടിയിരിക്കുന്നത്. ലോകത്തിൽ നിന്നോളം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ടാറ്റുവാണിതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, അറ്റ്ലാന്‍റ ഇങ്ക്, അയൺ പാം ടാറ്റൂസ്, പെസെ നോയർ എന്നീ മൂന്ന് അമേരിക്കൻ ടാറ്റൂ കലാകാരന്മാർ ചേർന്നാണ് ഇത് സൃഷ്ടിച്ചത്. ജോർജിയയിലെ അറ്റ്ലാന്‍റയിലാണ് റാപ്പർ ടേക്ക് ഓഫ് നോടുള്ള ആദരസൂചകമായി ഈ ഭീമൻ ടാറ്റൂ ആർട്ട് വർക്ക് ചെയ്തിരിക്കുന്നത്.
ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് അതിമനോഹരമായ ഈ ടാറ്റൂവിന് 79 ചതുരശ്ര അടി നീളവും 6 ചതുരശ്ര ഇഞ്ച് വീതിയുമാണുള്ളത്. ഒരു ഭീമാകാരമായ സിന്തറ്റിക് സിലിക്കൺ ചർമ്മത്തിൽ ആണ് ഈ ആർട്ട് വർക്ക് ചെയ്തിരിക്കുന്നത്. ഏറെ ആരാധകർ ഉണ്ടായിരുന്ന ടേക്ക്ഓഫിന്‍റെ യഥാർത്ഥ പേര് കിർസ്നിക്ക് ഖാരി ബോൾ എന്നായിരുന്നു. ഹിപ്-ഹോപ്പ് ട്രിയോ മിഗോസിലെ അംഗമായിരുന്ന അദ്ദേഹം, 2022 നവംബറിൽ ദാരുണമായി കൊല്ലപ്പെട്ടു. വലിയ ഞെട്ടലോടെയായിരുന്നു ആരാധകർ ഈ വാർത്ത സ്വീകരിച്ചത്.
ഫോൺ മോഷ്ടിച്ച കള്ളനുമായി യുവതി പ്രണയത്തിലായി, പ്രണയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായി !
ഇന്തോനേഷ്യയില്‍ പ്ലാസ്റ്റിക്ക് സംയുക്ത പാറകള്‍ (പ്ലാസ്റ്റിഗ്ലോമറേറ്റ്) കണ്ടെത്തി !
ആജീവനാന്തം ആളുകൾക്കൊപ്പം നിൽക്കുന്ന എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയുന്നത് സവിശേഷമാണന്നും ഇത്തരത്തിൽ ഒരു സ്മരണാഞ്ജലിക്കൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും അറ്റ്ലാന്‍റ ടാറ്റൂ ആർട്ടിസ്റ്റ് ജെആർ ഔട്ട്‌ലോ ഫോക്സ് 5 അറ്റ്ലാന്‍റയോട് പറഞ്ഞു. ആളുകൾ അദ്ദേഹത്തെ ഒരു വ്യക്തിയെന്ന നിലയിലും സംഗീതജ്ഞൻ എന്ന നിലയിൽ എക്കാലവും ഓർക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ആദരവ് അദ്ദേഹത്തിന് നൽകിയതെന്നും ടാറ്റൂ കലാകാരന്മാർ കൂട്ടിച്ചേർത്തു. റാപ്പർ ടേക്ക്ഓഫിനെ കലാകാരന്മാർ ആദരിക്കുന്നത് ഇതാദ്യമല്ല. അദ്ദേഹത്തോടുള്ള ആദരവ് പ്രകടമാക്കുന്നതിനായി മുമ്പ് നിരവധി ആളുകൾ അദ്ദേഹത്തിന്‍റെ ചിത്രം ശരീരത്തിൽ ടാറ്റു ചെയ്തത് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക