രണ്ട് ഗർഭിണികളായ പല്ലികളെയാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പല്ലിയുടെ സ്വഭാവം, ആവാസ വ്യവസ്ഥ, പ്രത്യുൽപാദന രീതികൾ എന്നിവ പഠിക്കാനും മനസ്സിലാക്കാനുമുള്ള മികച്ച അവസരമായാണ് ഗവേഷകർ ഈ കണ്ടെത്തലിനെ നോക്കിക്കാണുന്നത്.
വിവിധ ആവാസവ്യവസ്ഥകളിൽ വളരെ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പല്ലികൾ. വാലുമുറിച്ച് കടന്നു കളയുന്ന പാവത്താൻ പല്ലികളെ മാത്രമായിരിക്കാം നമ്മിൽ പലരും ഇതുവരെ കണ്ടിട്ടുണ്ടാകുക. എന്നാൽ, പല്ലിയെന്നാൽ അതുമാത്രമല്ല എന്ന തിരിച്ചറിവാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെക്സിക്കൻ കാടുകളിൽ കണ്ടെത്തിയ ഈ ഭീമൻ പല്ലി നൽകുന്നത്.
തെക്കൻ മെക്സിക്കോയിൽ കണ്ടെത്തിയ ഈ പല്ലി 'അർബോറിയൽ അലിഗേറ്റർ ലിസാർഡ്' (Arboreal Alligator Lizard) എന്നാണ് അറിയപ്പെടുന്നത്. പേര് പോലെതന്നെ ചീങ്കണ്ണികളുടെ സ്വഭാവ സവിശേഷതകളുമായി ഏറെ ചേർന്ന് നിൽക്കുന്നതാണ് ഈ പല്ലികളുടെ സ്വഭാവരീതികൾ. 9.8 ഇഞ്ച് ആണ് ഇവയുടെ വലിപ്പം. കടും തവിട്ട് പാടുകളാൽ നിറഞ്ഞ മഞ്ഞയും തവിട്ടും കലർന്ന നിറമാണ് ഇവയുടെ ശരീരത്തിന്. ഒപ്പം കറുത്ത പാടുകളോട് കൂടിയ ഇളം മഞ്ഞ കണ്ണുകളും ഇവയുടെ പ്രത്യകതയാണ്.
കോപ്പില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ മാത്രമാണ് ഇപ്പോൾ ഈ അർബോറിയൽ അലിഗേറ്റർ ലിസാർഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത് എന്നാണ് ഗവേഷകർ പറയുന്നത്. ഇവയുടെ പെരുമാറ്റത്തിലെ ശ്രദ്ധേയമായ ഒരു കാര്യം, എന്തെങ്കിലും തരത്തിലുള്ള ഭീഷണികൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ അപ്പോൾ തന്നെ ഇലകൾക്കുള്ളിൽ സ്വയം ഒളിയ്ക്കാനുള്ള കഴിവാണ്.
രണ്ട് ഗർഭിണികളായ പല്ലികളെയാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പല്ലിയുടെ സ്വഭാവം, ആവാസ വ്യവസ്ഥ, പ്രത്യുൽപാദന രീതികൾ എന്നിവ പഠിക്കാനും മനസ്സിലാക്കാനുമുള്ള മികച്ച അവസരമായാണ് ഗവേഷകർ ഈ കണ്ടെത്തലിനെ നോക്കിക്കാണുന്നത്. അർബോറിയൽ അലിഗേറ്റർ ലിസാർഡിന്റെ ജീവിതത്തിന്റെ സങ്കീർണതകൾ ആഴത്തിൽ പരിശോധിക്കുന്നതിലൂടെ, ഹെർപെറ്റോളജിയുടെയും വന്യജീവി സംരക്ഷണത്തിന്റെയും വിശാലമായ മേഖലയിലേക്ക് വിലപ്പെട്ട കൂടുതൽ അറിവുകൾ സംഭാവന ചെയ്യാൻ കഴിയുമെന്നും ശാസ്ത്രലോകം വിശ്വസിക്കുന്നു.
വായിക്കാം: അച്ചോടാ, എന്തൊരു ക്യൂട്ടാണ്; അച്ഛന്റെ ഉറക്കം കളയുന്ന സിംഹക്കുഞ്ഞുങ്ങൾ, വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം