യുകെയിലേക്ക് കടക്കാന്‍ സഹായിച്ചാല്‍ പണവും കാറും വീടും നല്‍കാമെന്ന് പറഞ്ഞ് തന്നെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിക്കുകയായിരുന്നെന്ന യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. (പ്രതീകാത്മക ചിത്രം: ഗെറ്റി)
പാകിസ്ഥാന്‍കാരനായ അമ്മാവനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ 30 -കാരിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീയത്ത് കോടതി. യുകെ സ്വദേശിനിയായ യുവതി 2021 ഏപ്രിലിൽ പാകിസ്ഥാന്‍ സന്ദര്‍ശിക്കവെയാണ് തന്‍റെ അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായിതെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ നിന്നും യുകെയിലേക്ക് താമസം മാറ്റുന്നതിനുള്ള നിയമപരമായ തടസം നീക്കുന്നതിനായി അമ്മാവന്‍, വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തോളം ഭർത്താവിന്‍റെ വീട്ടില്‍ താമസിക്കാന്‍ ഇവര്‍ നിർബന്ധിതയായി. ഇതിന് പിന്നാലെ ഇവര്‍ ഗര്‍ഭിണിയായുമായി.
എന്നാല്‍, പ്രസവത്തിനായി യുവതി യുകെയിലേക്ക് മടങ്ങിയെങ്കിലും അമ്മാവന്‍ പാകിസ്ഥാനില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ അയല്‍വാസികള്‍ ഇരുവരുടെയും വിവാഹത്തെ സംബന്ധിച്ച് മത കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇരുവര്‍ക്കെതിരെയും വ്യഭിചാര കുറ്റം ചുമത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ യുവതി സമൂഹ മാധ്യമത്തില്‍ വീഡിയോ ചെയ്തു. പിന്നീട് നീക്കം ചെയ്ത വീഡിയോയില്‍ യുകെയിലേക്ക് പോകുന്നതിനുള്ള രേഖകള്‍ സംഘടിപ്പിക്കാനായി അമ്മാവനെ വിവാഹം കഴിക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് യുവതി ആരോപിച്ചു.
"ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ ഞാൻ അദ്ദേഹത്തെ സഹായിച്ചാല്‍ പകരമായി അദ്ദേഹം ഒരു കാറും വീടും ധാരാളം പണവും നല്‍കുമെന്നും അങ്ങനെ ഞങ്ങളുടെ ജീവിതം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അയാള്‍ക്ക് തന്‍റെ കുഞ്ഞിനെയും എന്നെയും കുറിച്ച് വേവലാതിയില്ല. അവൻ എന്‍റെ ജീവിതം നശിപ്പിച്ചു. എനിക്ക് സഹായം ആവശ്യമാണ്.' യുവതി വീഡിയോയില്‍ പറഞ്ഞതായി മെട്രോ റിപ്പോര്‍ട്ട് ചെയ്തു.
തീപിടിച്ച വില, വൃത്തിഹീനമായ സ്ഥലങ്ങൾ; ഗോവയെ ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ച് കുറിപ്പ്
അതേസമയം പാകിസ്ഥാനില്‍ യുവതിക്കെതിരെ വ്യഭിചാര കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അയല്‍വാസികളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ' ബ്രിട്ടീഷ് പാകിസ്ഥാനി (വധു) വഴി യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് കടക്കുക എന്നതായിരുന്നു മുഴുവൻ സംഭവത്തിന് പിന്നിലെ വിഷയം. അമ്മാവനും യഥാർത്ഥ മരുമകളും തമ്മിലുള്ള ബന്ധം വെളിപ്പെട്ടു, അവർ തമ്മിലുള്ള വിവാഹം ശരീഅത്തിൽ അനുവദനീയമല്ല. അത്തരമൊരു വിവാഹത്തിന്‍റെ അടിസ്ഥാനത്തിൽ ദാമ്പത്യബന്ധങ്ങൾ ഉണ്ടാക്കുന്നത് നിഷിദ്ധമാണ്, ഇത് വ്യഭിചാരത്തിന്‍റെ വിഭാഗത്തിൽ പെടുന്നു." പാക് പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ശരീയത്ത് നിയമ പ്രകാരം വ്യഭിചാര കുറ്റം ചുമത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് നിയമം. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതിന് പിന്നാലെ അമ്മാവന്‍ ഒളിവില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹത്തിന് ദൃക്സാക്ഷിയായ ഒരാളോടൊപ്പം അമ്മാവനെ അറസ്റ്റ് ചെയ്ത് പാക് ജയിലിടച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ ഹെയർകട്ട് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 49 -കാരനായ കാമുകന്‍, 50 -കാരിയായ കാമുകിയെ കൊലപ്പെടുത്തി