ഇപ്പോൾ 57 വർഷത്തിന് ശേഷം ആൽഫ്രഡിന് എന്ത് സംഭവിച്ചു എന്നത് അദ്ദേഹത്തിന്റെ കൊച്ചുമകനെ പോലും ഞെട്ടിച്ചിരിക്കയാണ്. ആൽഫ്രഡിൻ്റെ കൊച്ചുമകൻ റസ്സൽ അടക്കം കരുതിയിരുന്നത് ആൽഫ്രഡിന് എന്ത് സംഭവിച്ചു എന്നത് ഒരിക്കലും തങ്ങൾക്കിനി അറിയാൻ സാധിക്കില്ല എന്നായിരുന്നു.
ഒരു പബ്ബിന്റെ വാഷ്റൂമിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരാളുടെ മൃതദേഹം 57 വർഷത്തിന് ശേഷം കണ്ടെത്തി. ഇംഗ്ലണ്ടിലെ ഡെർബിഷെയറിലാണ് സംഭവം. 1967 ജനുവരിയിൽ, 54 -കാരനായ ആൽഫ്രഡ് സ്വിൻസ്കോ തൻ്റെ മകൻ ഗാരിയോടൊപ്പം ഒരു പബ്ബിൽ പോയതാണ്. എന്നാൽ, ആ പബ്ബിലെ വാഷ്‍റൂമിൽ വച്ച് പകൽവെളിച്ചത്തിൽ അയാൾ അപ്രത്യക്ഷനായി.
അന്നുമുതൽ അയാളെ ആരും കണ്ടിട്ടില്ല. ഭാര്യയേയും 6 മക്കളേയും ഉപേക്ഷിച്ച് അയാൾ മറ്റെവിടേക്കോ പോയതാണ് എന്ന് പോലും പലരും വിശ്വസിച്ചു. 2012 -ൽ മകൻ ഗാരിയും മരണമടഞ്ഞു. എന്നാൽ, എല്ലാവരും പറയുന്നത് പോലെ തന്റെ അച്ഛൻ അമ്മയേയും തങ്ങളേയും ഉപേക്ഷിച്ച് പോയതായിരിക്കില്ല എന്ന് ഗാരിക്ക് ഉറപ്പുണ്ടായിരുന്നു. എന്തായാലും, ഇപ്പോൾ 57 വർഷത്തിന് ശേഷം ആൽഫ്രഡിന് എന്ത് സംഭവിച്ചു എന്നത് അദ്ദേഹത്തിന്റെ കൊച്ചുമകനെ പോലും ഞെട്ടിച്ചിരിക്കയാണ്. ആൽഫ്രഡിൻ്റെ കൊച്ചുമകൻ റസ്സൽ അടക്കം കരുതിയിരുന്നത് ആൽഫ്രഡിന് എന്ത് സംഭവിച്ചു എന്നത് ഒരിക്കലും തങ്ങൾക്കിനി അറിയാൻ സാധിക്കില്ല എന്നായിരുന്നു.
undefined
കഴിഞ്ഞ വർഷം, അതായത് 2013 -ലാണ് റസ്സൽ ആ സത്യം അറിഞ്ഞത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്ക്രോൾ ചെയ്യുകയായിരുന്നു റസ്സൽ. പൊലീസ് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ അയാളുടെ ശ്രദ്ധയിൽ പെട്ടു. അതിൽ അടുത്തുള്ള പട്ടണത്തിലെ വയലിൽ കുഴിച്ചിട്ട നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പറയുന്നുണ്ടായിരുന്നു. മുത്തച്ഛൻ ധരിച്ചിരുന്ന അതേ സോക്‌സ് മൃതദേഹത്തിൻ്റെ കാലിൽ കണ്ടപ്പോഴാണ് റസ്സലിന് അത് തന്റെ മുത്തച്ഛനായിരിക്കും എന്ന് തോന്നിയത്.
പിന്നീട്, ഡിഎൻഎ ടെസ്റ്റ് നടത്തി. ടെസ്റ്റിൽ അത് ആൽഫ്രഡിന്റെ മൃതദേഹം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു. സ്വവർഗാനുരാഗികളായ രണ്ടുപേർ തമ്മിൽ അടുത്ത് ഇടപഴകുന്നത് കണ്ടതിനെ തുടർന്ന് അവരാണ് ആൽഫ്രഡിനെ കൊന്ന് കുഴിച്ചിട്ടത് എന്നാണ് കരുതുന്നത്. ഇവർ രണ്ടുപേരും മരിച്ചുപോയി. കൊല്ലപ്പെട്ടയാളും കൊലപാതകികളെന്ന് കരുതുന്നവരും ഇല്ലാതായതോടെ അന്ന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും പരിപൂർണമായ ഒരുത്തരം കിട്ടിയിട്ടില്ല.