33 -കാരിയായ കേറ്റ് രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. തന്റെ മുൻജോലിയെ വെറുക്കാനുള്ള ആദ്യത്തെ കാരണമായി കേറ്റ് പറയുന്നത് സീനിയോറിറ്റിയാണ്.
എയർഹോസ്റ്റസ് ജോലി വളരെ ഗ്ലാമറസായിട്ടുള്ള ജോലിയാണ് അല്ലേ? എപ്പോഴും പറക്കാം. വിവിധ രാജ്യങ്ങളിലേക്ക് പറന്നിറങ്ങാം. അടിപൊളി ലുക്കാണ് തുടങ്ങി ഒരുപാട് കാര്യങ്ങൾ എയർഹോസ്റ്റസ് ജോലിയോട് പ്രിയമുണ്ടാവാൻ കാരണങ്ങളാവാറുണ്ട്. എന്നാൽ, ഒരു മുൻ എയർഹോസ്റ്റസ് പറയുന്നത്, തനിക്ക് ആ ജോലിയോട് വെറുപ്പായിരുന്നു എന്നാണ്.
കേറ്റ് കമലാനി ആറ് വർഷത്തോളം എയർഹോസ്റ്റസായി ജോലി ചെയ്തയാളാണ്. എന്നാൽ, പിന്നീട് ആ ജോലി അവർ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറാണ് കേറ്റ്. തന്റെ മുൻജോലിയെ സംബന്ധിച്ചും അല്ലാത്തതുമായ അനേകം കാര്യങ്ങൾ അവർ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അവർ പറയുന്നത് എയർഹോസ്റ്റസ് ജോലിയെ താൻ വെറുക്കാനുള്ള കാരണങ്ങളാണ്.
undefined
33 -കാരിയായ കേറ്റ് രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. തന്റെ മുൻജോലിയെ വെറുക്കാനുള്ള ആദ്യത്തെ കാരണമായി കേറ്റ് പറയുന്നത് സീനിയോറിറ്റിയാണ്. അവിടെ എല്ലാം തീരുമാനിക്കുന്നത് നമ്മുടെ സീനിയോറിറ്റി അതായത് നമ്മൾ ജോയിൻ ചെയ്ത ദിവസമാണ് എന്നാണ് അവൾ പറയുന്നത്. നിങ്ങൾ ഏത് വിമാനത്തിൽ പറക്കണം, ഓഫുകൾ തുടങ്ങി എല്ലാം അതിനെ ആശ്രയിച്ചായിരിക്കും എന്ന് കേറ്റ് പറയുന്നു.
അടുത്തതായി പറയുന്നത് എപ്പോഴും ട്രെയിനിംഗ് ആയിരിക്കും എന്നാണ്. മിക്കവാറും നേരം ട്രെയിനിംഗ് കാണുമെന്നും അതുപോലെ ടെസ്റ്റുകളുണ്ടായിരിക്കുമെന്നും കേറ്റ് പറയുന്നു. അതിൽ 80 ശതമാനം വാങ്ങി പാസാകണം എന്നും അവൾ പറയുന്നു.
അടുത്തതായി പറയുന്നത് ജനങ്ങളുടെ അതായത് യാത്രക്കാരുടെ സമീപനത്തെ കുറിച്ചാണ്. തങ്ങൾ ആളുകൾക്ക് ഡ്രിങ്ക്സ് വിളമ്പാനുള്ളവരാണ് എന്നാണ് മിക്കവാറും ആളുകൾ കരുതുന്നത് എന്നാണ് കേറ്റ് പറയുന്നത്.
കേറ്റ് പറഞ്ഞതിനോട് എയർഹോസ്റ്റസായി ജോലി നോക്കിയിരുന്ന മിക്കവാറും ആളുകൾ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. ഇതേ അനുഭവം തന്നെയാണ് എന്ന് മിക്കവരും പറഞ്ഞു.