വിവാഹം കഴിഞ്ഞ് ഏഴ് വർഷം അവൾക്ക് ജോലിക്ക് പോവാനാവില്ല, പ്രത്യേകിച്ച് ചെന്നൈയിൽ അല്ലെങ്കിൽ. കാരണം, വിവാഹം കഴിഞ്ഞയുടനെ കുട്ടികൾ വേണം. കുട്ടി സ്കൂളിൽ പോകുന്നത് വരെ അവൾക്ക് ജോലിയിൽ എങ്ങനെ ശ്രദ്ധിക്കാനാവും എന്നാണ് ചോദ്യം.
വിവാഹം കഴിക്കാൻ പോകുന്ന ആളുകളെ കുറിച്ച് എല്ലാവർക്കും ചില സങ്കല്പങ്ങളും ആഗ്രഹങ്ങളും ഒക്കെ കാണും. എന്നാൽ, അതിനെല്ലാമുപരി വലിയ ഡിമാൻഡുകളുമായി വരുന്ന എത്രയോ ആളുകളുണ്ട്. അതും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഡിമാൻഡുകളുമായി വരുന്നവരും ഉണ്ട്. അതുപോലെ ഒരു യുവാവിന്റെ ഡിമാൻഡുകൾ പറയുന്ന സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.
പിഎച്ച്‍ഡിയുള്ള ഗോൾഡ് മെഡൽ ജേതാവായ യുവാവാണ് ഇത്രയും പിന്തിരിപ്പൻ ആശയങ്ങളുമായി വന്നിരിക്കുന്നത് എന്നതാണ് ഇതിൽ ഏറ്റവും അതിശയകരമായ കാര്യം. വധു എങ്ങനെ ആയിരിക്കണം എന്നാണ് യുവാവ് പറയുന്നത്. എന്തിനേറെ പറയുന്നു, വധുവിന്റെ ബിഎംഐ എത്രയാവണം എന്നത് പോലും യുവാവ് കൃത്യമായി പറഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്നാണ് ചിന്മയി പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ട് എക്സിൽ (ട്വിറ്റർ) വൈറലായി മാറിയിരിക്കുന്നത്.
വീടും കുടുംബകാര്യങ്ങളും നോക്കാൻ കഴിവുള്ളവളായിരിക്കണം വധു എന്നാണ് പറയുന്നത്. അവൾ ഊർജ്ജസ്വലയായിരിക്കണം. മുഴുവൻ വീട്ടുകാരെയും നോക്കാൻ പറ്റുന്നവളായിരിക്കണം. ശാരീരികമായും മാനസികമായും വസ്ത്രത്തിന്റെ കാര്യത്തിലും ജീവിതശൈലിയുടെ കാര്യത്തിലും എല്ലാം വച്ച് അവൾ വീട്ടിലേക്ക് നിറങ്ങൾ കൊണ്ടുവരുന്നവളായിരിക്കണമെന്നും പറയുന്നുണ്ട്.
undefined
തീർന്നില്ല, 24 ആണ് യുവാവ് പറയുന്ന ബിഎംഐ. ഒപ്പം വീട്ടിൽ ജോലിക്കാരുണ്ടാവില്ല. എല്ലാ വീട്ടുജോലിയും ചെയ്യാൻ പ്രാപ്തിയുള്ളവളായിരിക്കണം എന്നാണ് ആവശ്യം. അവൾക്ക് ജോലി വേണമെന്നില്ല, സമ്പാദിക്കണമെന്നുമില്ല. അതെല്ലാം അപ്രധാനമാണ്. അഥവാ ജോലി ചെയ്യുന്നുണ്ടെങ്കിൽ അത് പാഷന്റെ പുറത്ത് ചെയ്യാം. പക്ഷേ, വീട്ടിലെ കാര്യങ്ങളെല്ലാം കഴിഞ്ഞേ അതിന് പ്രാധാന്യമുള്ളൂ എന്നും പറയുന്നു.
അതുകൊണ്ടൊന്നും തീർന്നില്ല. വിവാഹം കഴിഞ്ഞ് ഏഴ് വർഷം അവൾക്ക് ജോലിക്ക് പോവാനാവില്ല, പ്രത്യേകിച്ച് ചെന്നൈയിൽ അല്ലെങ്കിൽ. കാരണം, വിവാഹം കഴിഞ്ഞയുടനെ കുട്ടികൾ വേണം. കുട്ടി സ്കൂളിൽ പോകുന്നത് വരെ അവൾക്ക് ജോലിയിൽ എങ്ങനെ ശ്രദ്ധിക്കാനാവും എന്നാണ് ചോദ്യം.
This is the exact List Of Requirements that a Groom sent to a prospective bride who is a Medico.
Groom is a PhD and Gold Medallist apparently.
LOL. pic.twitter.com/Oz5bmOKqQz
എന്തായാലും, ഈ നൂറ്റാണ്ടിലും ഇത്രയും പിന്തിരിപ്പന്മാരായ യുവാക്കളും കുടുംബവും ഉണ്ട് എന്നത് ഒരു പുതുമയൊന്നുമല്ല. മിക്കവാറും പുരുഷന്മാരും സ്ത്രീകളെ വീട്ടിലെ കാര്യങ്ങൾ നോക്കാനും കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്താനുള്ളവരുമാണ് എന്ന് കരുതുന്നവർ തന്നെയാണ്.
എന്നിരുന്നാലും നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് വ്യാജ സ്ക്രീൻഷോട്ടാണ് എന്ന് പറഞ്ഞവരും ഉണ്ട്. അതേസമയം ഒരു യുവതി ഇതിന് കമന്റ് നൽകിയത്, ഇത് വ്യാജ സ്ക്രീൻഷോട്ടാണ് എന്ന് പറഞ്ഞ കുറേപ്പേരെ കമന്റ് ബോക്സിൽ കണ്ടു. തനിക്ക് വിവാഹം ആലോചിക്കുമ്പോൾ ഇതുപോലെയുള്ള അനേകം ഡിമാൻഡുകൾ പറഞ്ഞവരുണ്ട് എന്നാണ്.