ദുർഗന്ധമുള്ള സെക്കന്‍റ്ഹാന്‍റ് സോഫാസെറ്റിയിൽ നിന്നും വിദ്യാർത്ഥികള്‍ക്ക് ലഭിച്ചത് 34 ലക്ഷം രൂപ; വൈറൽ കുറിപ്പ്

By Web Team  |  First Published Oct 4, 2024, 12:02 PM IST

വില കുറവുള്ള സെക്കന്‍ഡ് ഹാന്‍ഡ് സോഫ നോക്കിയ അവര്‍ ഒടുവില്‍ പഴയതും അല്പം ദുര്‍ഗന്ധം വമിക്കുന്നതുമായ ഒരു സോഫ 1,300 രൂപയ്ക്ക് വാങ്ങി. സോഫ വിട്ടിലെത്തിച്ച് ഒരു ദിവസം മൂന്ന് പേരും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ സോഫയിലെ കൈ വയ്ക്കുന്ന ഭാഗത്ത് എന്തോ അസാധാരണമായ ഒന്ന് അവര്‍ കണ്ടെത്തിയത്. 



ഭാഗ്യം എപ്പോള്‍ എങ്ങനെ വരുമെന്ന് പ്രവചിക്കുക അസാധ്യം. ചിലപ്പോള്‍ അപ്രതീക്ഷിതമായാകും ഭാഗ്യം നമ്മളെ കടാക്ഷിക്കുക. ജീവിതത്തില്‍ അത്തരമൊരു അസുലഭമായ നിമിഷത്തിലൂടെയാണ് ന്യൂ പാൾട്സിലുള്ള സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ മൂന്ന് വിദ്യാർത്ഥികൾ കടന്ന് പോയത്. ഇവര്‍ ഒരുമിച്ച് താമസിക്കാനായി വാടകയ്ക്കെടുത്ത വീട്ടിലേക്ക് വാങ്ങിയ ഒരു പഴയ സോഫയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 34 ലക്ഷം രൂപ. തങ്ങളുടെ ഭാഗ്യത്തെ കുറിച്ച് മൂവരും തങ്ങളുടെ സമൂഹ മാധ്യമത്തില്‍ കുറിച്ചപ്പോള്‍ ആ കുറിപ്പ് വളരെ വേഗം വൈറലായി. അതിനൊരു മറ്റൊരു കാരണം കൂടിയുണ്ട്. 

സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ പഠിച്ചിരുന്ന കാലി ഗുവാസ്റ്റി, റീസ് വെർഖോവൻ, ലാറ റുസ്സോ എന്നീ മൂന്ന് വിദ്യാർത്ഥികളാണ് ഒരുമിച്ച് താമസിക്കാനായി ഒരു അപ്പാർട്ട്മെന്‍റ് വാടകയ്ക്കെടുത്തത്. പുതിയ വാടക വീട്ടിലേക്കായി മൂവരും കൂടി നിരവധി സാധനങ്ങള്‍ വാങ്ങി. മിക്കതും സെക്കൻഡ് ഹാൻഡ് വസ്തുക്കള്‍. ഏറ്റവും ഒടുവിലായി അവര്‍ ഒരു സെക്കന്‍റ്ഹാന്‍റ് സോഫ വാങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ വില കുറവുള്ള സെക്കന്‍ഡ് ഹാന്‍ഡ് സോഫ നോക്കിയ അവര്‍ ഒടുവില്‍ പഴയതും അല്പം ദുര്‍ഗന്ധം വമിക്കുന്നതുമായ ഒരു സോഫ 1,300 രൂപയ്ക്ക് വാങ്ങി. സോഫ വിട്ടിലെത്തിച്ച് ഒരു ദിവസം മൂന്ന് പേരും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ സോഫയിലെ കൈ വയ്ക്കുന്ന ഭാഗത്ത് എന്തോ അസാധാരണമായ ഒന്ന് അവര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവര്‍ക്ക് ഒരു കവര്‍ ലഭിച്ചു. അതില്‍ 34 ലക്ഷം രൂപയായിരുന്നു ഉണ്ടായിരുന്നത്. 

Latest Videos

undefined

ഇറാന്‍റെ മിസൈൽ വർഷത്തിനിടെ ജറുസലേമിലെ ബങ്കറില്‍ 'ആദ്യ നൃത്തം' ചവിട്ടുന്ന നവദമ്പതികളുടെ വീഡിയോ വൈറൽ

"ഒരു നിമിഷം ഞാൻ ഭയപ്പെട്ടു. എന്നാൽ എല്ലാ പണവും കണ്ടെത്തിയ ശേഷം, അന്ന് രാത്രി മുഴുവൻ ഞങ്ങൾ സന്തോഷത്തോടെ അലറിക്കൊണ്ട് ചെലവഴിച്ചു." വെർഖോവൻ പറയുന്നു. എന്നാല്‍ പണത്തോടൊപ്പം കണ്ടെത്തിയ കവറില്‍ ആ പണം സൂക്ഷിച്ചിരുന്ന  91 വയസുള്ള വിധവയുടെ പേരും അഡ്രസും കൂടി നൽകിയിരുന്നു. തുടര്‍ന്ന് മൂവരും കൂടി ഹഡ്സൺ വാലിയിലെ തങ്ങള്‍ക്ക് ലഭിച്ച അഡ്രസിലുള്ള സ്ത്രീയെ അന്വേഷിക്കുകയും 34 ലക്ഷം രൂപ യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്തു. അപ്പോഴാണ് ഏതാണ്ട് മുപ്പത് വര്‍ഷമായി ആ പണം സോഫയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നെന്ന് മൂന്ന് പേരും തിരിച്ചറിയുന്നത്. നഷ്ടപ്പെട്ടെന്ന് കരുതിയ തന്‍റെ പണം തിരിച്ചേല്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ സത്യസന്ധതയ്ക്ക് പകരമായി ആ വൃദ്ധയായ സ്ത്രീ 1000 ഡോളർ (ഏകദേശം 83,900 രൂപ) പാരിതോഷികമായി നല്‍കിയെന്നും കുറിപ്പില്‍ പറയുന്നു. 

'വിചാരണ കോടതിയിൽ ഹാജരാകാൻ മേക്കപ്പ് ആർട്ടിസ്റ്റിനെ വേണം'; കോടതിയോട് അഭ്യർത്ഥിച്ച് കാമുകനെ കൊലപ്പെടുത്തിയ യുവതി

click me!