കോഴിക്ക് പൊലീസ് പ്രൊട്ടക്ഷൻ, ഏകാന്തത തോന്നാതിരിക്കാൻ കൂട്ടിനൊരാളും..!

By Web TeamFirst Published Jan 27, 2024, 11:09 AM IST
Highlights

സംഭവം വളരെ ​ഗൗരവപൂർണമാണ്. കോഴിപ്പോരിലെ വിജയികൾക്ക് നൽകാൻ തയ്യാറാക്കിയിരുന്ന 11 ട്രോഫികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്നും നിർമ്മൽ‌ സിം​ഗ് പറയുന്നു.

പഞ്ചാബിലെ ഒരു കോഴി ഇപ്പോൾ പൊലീസ് സംരക്ഷണത്തിലാണ്. കോഴിക്കെന്ത് പൊലീസ് പ്രൊട്ടക്ഷൻ എന്നാണോ? ഏതായാലും, ഈ കോഴിയെ തൽക്കാലത്തേക്ക് പൊലീസാണ് സംരക്ഷിക്കുന്നത്. നമുക്കറിയാം, ഒട്ടുമിക്ക സ്ഥലങ്ങളിലും കോഴിപ്പോര് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. എന്നാൽ, ഇപ്പോഴും അവ നടത്തുന്ന വിവിധ ​ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. അതിൽ പ്രധാനമാണ് പഞ്ചാബിലെ ബതിൻഡ. 

ഇവിടെ കോഴിപ്പോരിൽ പരിക്കേറ്റ ഒരു കോഴിയേയാണ് ഇപ്പോൾ പൊലീസ് രക്ഷപ്പെടുത്തി തങ്ങളുടെ സംരക്ഷണത്തിൽ നിർത്തിയിരിക്കുന്നത്. ആദ്യം ഇതിനെ കൊണ്ടുപോയത് ആശുപത്രിയിലേക്കാണ്. കോഴി ഇപ്പോൾ പൊലീസ് സംരക്ഷണത്തിലാണ്. ബല്ലുവാന ഗ്രാമത്തിൽ നടന്ന കോഴിപ്പോരിൽ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത് എന്നാണ് നിർമ്മൽ സിം​ഗ് എന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറയുന്നത്. അദ്ദേഹമാണ് ആദ്യം ഇവിടെ കോഴിപ്പോര് നടക്കുന്നതായി അറിഞ്ഞത്. 

Latest Videos

പൊലീസിൽ വിവരം കിട്ടിയ ഉടനെ തന്നെ പൊലീസുകാർ സംഭവ സ്ഥലത്തെത്തി. പൊലീസ് വരുന്നുണ്ട് എന്നറിഞ്ഞയുടനെ തന്നെ ഇവിടെ കൂടിയിരുന്നവർ പലവഴിക്ക് രക്ഷപ്പെട്ടു. എന്നാൽ, രണ്ട് കോഴികളെയും ഒരാളെയും പൊലീസ് സംഭവ സ്ഥലത്ത് നിന്നും പിടികൂടി. ആനിമൽ ക്രുവൽറ്റി ആക്ട് പ്രകാരം കോഴിപ്പോര് സംഘടിപ്പിച്ച മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണ് എന്നാണ് പൊലീസ് പറയുന്നത്. രജ്‍വീന്ദർ സിം​ഗ് എന്നൊരാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

സംഭവം വളരെ ​ഗൗരവപൂർണമാണ്. കോഴിപ്പോരിലെ വിജയികൾക്ക് നൽകാൻ തയ്യാറാക്കിയിരുന്ന 11 ട്രോഫികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്നും നിർമ്മൽ‌ സിം​ഗ് പറയുന്നു. പരിക്കേറ്റ കോഴിക്ക് ഇപ്പോൾ ആവശ്യമായ സംരക്ഷണവും, ചികിത്സയും, ഭക്ഷണവും പൊലീസ് നൽകുന്നുണ്ട്. അതിന് ഏകാന്തത അനുഭവപ്പെടാതിരിക്കാൻ അതിനെ നോക്കാൻ ഒരാളെയും ഏർപ്പാടാക്കിയിട്ടുണ്ട്. കോഴിയെ കോടതിയിൽ ഹാജരാക്കണം. 

വായിക്കാം: ഈ മനുഷ്യരിതെന്ത് ഭാവിച്ചാണ്? കാറിന്റെ പിൻസീറ്റിൽ സിംഹക്കുട്ടി, വീഡിയോ വൈറൽ, വിമർശിച്ച് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!