41,000 വർഷം പഴക്കമുള്ള ‘സോംബി’ വൈറസുകൾ, മനുഷ്യരെ ബാധിക്കുമോ? ആശങ്ക വേണോ ഈ കണ്ടെത്തലിൽ?

By Web Team  |  First Published Sep 1, 2024, 3:30 PM IST

ഈ സോംബി വൈറസുകൾ മനുഷ്യരെ ബാധിക്കുമെന്നും അത് പുറത്തുവിട്ടാൽ ലോകമെമ്പാടും വ്യാപിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്.

41000 year old Ancient Zombie Viruses in himalayan glacier

ഹിമാലയത്തിൽ 41,000 വർഷം വരെ പഴക്കമുള്ള ആയിരക്കണക്കിന് പുരാതന ‘സോംബി’ വൈറസുകളെ ഗവേഷകർ കണ്ടെത്തി. ചൈനയിൽ നിന്നും യുഎസിൽ നിന്നുമുള്ള 60 ഗവേഷകർ അടങ്ങുന്ന സംഘം വടക്കുപടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയിൽ നിന്ന് ശേഖരിച്ച ഐസ് സാമ്പിളുകളിലാണ് മുമ്പ് അറിയപ്പെടാത്ത 1,700 -ലധികം വൈറസുകളെ കണ്ടെത്തിയത്.

നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ഒമ്പത് വ്യത്യസ്ത പുരാതന കാലഘട്ടങ്ങളിൽ നിന്നുള്ള വൈറസുകളാണ് ഇവ എന്നാണ്. ഈ സോംബി വൈറസുകൾ മനുഷ്യരെ ബാധിക്കുമെന്നും അത് പുറത്തുവിട്ടാൽ ലോകമെമ്പാടും വ്യാപിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. ഈ പുരാതന വൈറസുകൾ വർഷങ്ങളായി അവയുടെ പരിതസ്ഥിതികളെ എങ്ങനെ സ്വാധീനിച്ചുവെന്ന് മനസിലാക്കാനും ഭാവിയിൽ അവ പടരുന്നത് തടയാനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷക സംഘം പറയുന്നു.

Latest Videos

പഠനത്തിൻ്റെ ഭാഗമല്ലാത്ത മറ്റൊരു വൈറോളജിസ്റ്റ് എറിൻ ഹാർവി, താപനില ഉയരുമ്പോൾ, ഈ പുരാതന വൈറസുകൾ ചുറ്റുമുള്ള സൂക്ഷ്മജീവി സമൂഹങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തിൽ, “ഒരു വൈറസ് പരിണമിച്ചാൽ, മറ്റൊരു പ്രത്യേക ബാക്ടീരിയൽ സ്പീഷിസിനെ അത് ബാധിക്കുകയും അവയുടെ നാശത്തിന് കാരണമാവുകയും ചെയ്തേക്കാം. ഇത്തരത്തിൽ സംഭവിച്ചാൽ അത് മാനവരാശിക്ക് തന്നെ വെല്ലുവിളിയായി മാറിയേക്കാം എന്നും എറിൻ പറയുന്നു.  

എന്നാൽ, പുരാതന വൈറസുകൾ ഉരുകിയാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എറിൻ ഹാർവി കരുതുന്നില്ല.  പഴയ വൈറസുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് വിഷമിക്കുന്നതിനു പകരം പുതിയ വൈറസുകൾ വികസിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും പഠന റിപ്പോർട്ടിൽ പ്രതികരിക്കവേ അവർ സൂചിപ്പിച്ചു.

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image