യുവാക്കളെ കിട്ടാനില്ല; 1295 വര്‍ഷം പഴക്കമുള്ള 'നഗ്ന പുരുഷന്മാ'രുടെ ഉത്സവത്തിന് തിരശീല വീഴുന്നു

By Web Team  |  First Published Feb 21, 2024, 2:25 PM IST

1295 വർഷം പഴക്കമുള്ള സോമിൻസായി ഉത്സവത്തിൽ പുരുഷന്മാർ പൂർണ ന​ഗനരായോ അൽപ്പ വ്സ്ത്രധാരികളായോ ആണ് പങ്കെടുക്കുക. 



പ്പാനിലെ സോമിൻസാ ഉത്സവം 1295 വര്‍ഷത്തെ പഴക്കമാണ് അവകാശപ്പെടുന്നത്. ഈ ഉത്സവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത കൌപീന ധാരികളായ പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ഉത്സവമെന്നത് തന്നെ. എന്നാല്‍ അടുത്തകാലത്തായി ഉത്സവം വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ഏറെ ശാരീരിക ക്ഷമത ആവശ്യമുള്ള ഉത്സവത്തിന് യുവാക്കളെ ലഭ്യമല്ല എന്നത് തന്നെ പ്രശ്നം. ജപ്പാനില്‍ കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി ജനസംഖ്യാ വര്‍ദ്ധനവില്‍ നേരിടുന്ന കനത്ത ഇടിവിന്‍റെ ഏറ്റവും പുതിയ പ്രതിസന്ധിയായാണ് ഈ പ്രശ്നത്തെയും വിലയിരുത്തുന്നത്. ഈ വർഷം നടന്ന സോമിൻസാ ഉത്സവച്ചടങ്ങിൽ ആചാരത്തിന് നാടകീയമായ അന്ത്യം കുറിച്ചുകൊണ്ട് നൂറുകണക്കിന് നഗ്നരായ പുരുഷന്മാർ ചടങ്ങുകളിൽ പങ്കെടുത്തു.

3,000 ഒഴിവുകള്‍; ഇന്ത്യയിലെ യുവ പ്രൊഫഷണലുകളെ ബ്രിട്ടന്‍ വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ ?

Latest Videos

undefined

ജപ്പാനിലെ ഏറ്റവും വിചിത്രമായ ചടങ്ങുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഉത്സവമാണ് സോമിൻസായി. ജാസ്സോ, ജോയസ ("തിന്മ, പോയി") എന്ന വികാരാധീനമായ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ഈ ചടങ്ങുകളിൽ ആളുകൾ പങ്കെടുക്കുക. കൊകുസെക്കി ക്ഷേത്രത്തിന്‍റെ ഭാ​ഗമായാണ് ചടങ്ങുകൾ നടത്തുന്നത്. 1295 വർഷം പഴക്കമുള്ള സോമിൻസായി ഉത്സവത്തിൽ പുരുഷന്മാർ പൂർണ ന​ഗനരായോ അൽപ്പ വ്സ്ത്രധാരികളായോ ആണ് പങ്കെടുക്കുക. ഉത്സവത്തിന്‍റെ ഭാ​ഗമായി അന്നേദിവസം ന​ഗ്നരായ പുരുഷന്മാർ തണുത്തുറഞ്ഞ താപനിലയിൽ തെരുവുകളിലൂടെ നടക്കും. ഈ സമയം കാഴ്ചക്കാരായി കൂടിനിൽക്കുന്നവർ അവരുടെ ശരീരത്തിലേക്ക് തണുത്ത വെള്ളം ഒഴിക്കും. ഈ സമയമത്രയും ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷന്മാർ ജാസ്സോ, ജോയസ ("തിന്മ, പോയി") എന്ന ​ഗാനം ആലപിച്ചുകൊണ്ടേയിരിക്കും. 

വീട്ടില്‍ പ്രേതബാധയുണ്ടോ? പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥികള്‍ !

ഈ ഉത്സവം ഇപ്പോഴും ജനപ്രിയമാണെങ്കിലും യുവാക്കൾ നഗരങ്ങളിലേക്ക് കുടിയേറിയതോടെ പങ്കെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്ഥിരമായി പങ്കെടുത്തിരുന്നവരാകട്ടെ വാർദ്ധക്യത്തിന്‍റെ അവശതകളിലാണ്. ഇതോടെ ഏറെ ശാരീരിക ക്ഷമത ആവശ്യമുള്ള ചടങ്ങിൽ പങ്കെടുക്കാൻ ആളുകൾ ഇല്ലാതായി. അതിനാൽ ഈ വർഷത്തോടെ ഉത്സവം അവസാനിപ്പിക്കാനാണ് കൊകുസെക്കി ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം. അടുത്ത വർഷം മുതൽ, കൊകുസെക്കി ക്ഷേത്രത്തിൽ ഉത്സവത്തിന് പകരം പ്രാർത്ഥനാ ചടങ്ങുകളും ആത്മീയ ആചാരങ്ങളും മാത്രമാകും നടക്കുക. സ്ത്രീകള്‍ക്ക് ഈ ഉത്സവ ചടങ്ങുകളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും ഉത്സവം നടത്തികൊണ്ട് പോകാനായി ഇടയ്ക്ക് സ്ത്രീകളെയും ഉത്സവത്തില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ആ പദ്ധതിയും ലക്ഷ്യം കണ്ടില്ല. ഇതോടെയാണ് ഉത്സവ ചടങ്ങുകള്‍ അവസാനിപ്പിക്കാന്‍ ക്ഷേത്രഭാരവാഹികള്‍ തീരുമാനിച്ചത്. ഓരോ വർഷവും നൂറുകണക്കിന് പങ്കാളികളെയും ആയിരക്കണക്കിന് വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന ഉത്സവം സംഘടിപ്പിക്കുന്നത് പ്രായമായ പ്രാദേശിക വിശ്വാസികൾക്ക് വലിയ ഭാരമായി മാറിയിരിക്കുന്നുവെന്നാണ് 729-ൽ തുറന്ന ക്ഷേത്രത്തിലെ ഇപ്പോഴത്തെ സന്യാസിയായ ഡെയ്ഗോ ഫുജിനാമി പറയുന്നത്.

3,000 ഒഴിവുകള്‍; ഇന്ത്യയിലെ യുവ പ്രൊഫഷണലുകളെ ബ്രിട്ടന്‍ വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ ?

click me!