20 ലക്ഷം രൂപയോളം ടിപ്പായി നൽകിയതായും ബില്ലിൽ പറയുന്നു. ഏതായാലും സാൾട്ട് ബേയുടെ ഈ ആഡംബരബില്ലിനോട് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും വലിയ നീരസമാണ് ഉണ്ടായിട്ടുള്ളത്.
സെലിബ്രിറ്റി സ്റ്റീക്ക് ഷെഫ് സാൾട്ട് ബേ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹോട്ടൽ ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ യൂസർമാർ. കാരണം മറ്റൊന്നുമല്ല, തന്റെ ദുബായ് റെസ്റ്റോറന്റിൽ ഒരു തവണ ഭക്ഷണം കഴിച്ചതിന് നൽകിയ 90 ലക്ഷം രൂപയുടെ ഒരു ബില്ലാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. 40 -കാരനായ ടർക്കിഷ് ഷെഫ് 'പണം വരും പോകും' എന്ന കുറിപ്പോടെയാണ് ഈ ബില്ല് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നുസ്രെത് ഗോക്‌സെ എന്നാണ് സാൾട്ട് ബേയുടെ യഥാർത്ഥ പേര്. 'പണപ്പെരുപ്പവും തൊഴിലില്ലായ്മയും നേരിടാൻ പാടുപെടുന്ന കഠിനാധ്വാനികളായ തുർക്കികളെ പരിഹസിക്കുന്നതിനു തുല്യമാണ് ഈ ഭീമൻ ബില്ല്' എന്നായിരുന്നു അദ്ദേഹത്തിൻറെ പോസ്റ്റിനു താഴെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ കുറിച്ചത്. ജനുവരി 20 -ന് ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലെ സാൾട്ട് ബെയുടെ നസ്ർ-ഇറ്റ് സ്റ്റീക്ക്ഹൗസ് സന്ദർശിച്ച ഏതാനും അതിഥികൾ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് ആയിരുന്നു ഇത്.
ബില്ലിലെ വിവരങ്ങൾ അനുസരിച്ച് ആഡംബരപൂർണ്ണമായ ഭക്ഷണങ്ങളുടെ നീണ്ടനിര തന്നെയാണ് അതിലുള്ളത്. 20 ലക്ഷം രൂപയോളം ടിപ്പായി നൽകിയതായും ബില്ലിൽ പറയുന്നു. ഏതായാലും സാൾട്ട് ബേയുടെ ഈ ആഡംബരബില്ലിനോട് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും വലിയ നീരസമാണ് ഉണ്ടായിട്ടുള്ളത്.
undefined
ഇതാദ്യമായല്ല അമിതവില ഈടാക്കുന്നതിന്റെ പേരിൽ സാൾട്ട് ബേ വിമർശനങ്ങൾ നേരിടുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണ് ഒരു സ്പ്രൈറ്റിന് 800 രൂപ ഈടാക്കിയതിന് റെസ്റ്റോറന്റിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം