പ്രിയപ്പെട്ട സാന്താ നിങ്ങൾക്ക് അസുഖമാണോ? 10 വയസ്സുകാരിയുടെ കത്തു വായിച്ചാൽ നിങ്ങളുടെ കണ്ണ് നനയും

By Web TeamFirst Published Dec 21, 2023, 6:55 PM IST
Highlights

ഹായ് സാന്താ, താങ്കൾക്ക് അസുഖമാണെന്നും അതുകൊണ്ട് ഈ വർഷം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ കഴിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. താങ്കൾ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ക്രിസ്മസ് ഇങ്ങെത്തി. സമ്മാനവുമായി സാന്താക്ലോസ് എത്തുന്നതും കാത്തിരിക്കുന്ന അനേകം കുട്ടികൾ ലോകത്തുണ്ട്. മാതാപിതാക്കളാണ് മിക്കവാറും സാന്തോക്ലോസായി കുട്ടികൾക്ക് സമ്മാനം നൽകുന്നത്. എന്നാൽ, എല്ലാ മാതാപിതാക്കൾക്കും കുട്ടികൾക്ക് സമ്മാനം വാങ്ങി നൽകാനുള്ള സാമ്പത്തികസ്ഥിതിയുണ്ടാകണം എന്നില്ല. അതുപോലെ ഒരു കുട്ടി സാന്താക്ലോസിനെഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ലില്ലി എന്ന 10 വയസ്സുകാരിയാണ് ഹൃദയത്തെ തൊടുന്ന ഈ കത്ത് എഴുതിയിരിക്കുന്നത്. ദരിദ്ര കുടുംബത്തിൽ നിന്നുള്ള ലില്ലി എഴുതിയ ഈ കുറിപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത് ലണ്ടനിലെ കെൻസിംഗ്ടൺ ആസ്ഥാനമായുള്ള ചാരിറ്റി ട്രസ്റ്റായ ബിഗ് ഹെൽപ്പ് പ്രൊജക്‌റ്റാണ്. ഇത്തരം ആഘോഷസമയങ്ങളിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ കാണിക്കുന്നതിനും അവർക്ക് സഹായമെത്തിക്കുന്നതിനും ലക്ഷ്യമിട്ട് 'ഡിയർ സാന്താ' എന്ന പേരിൽ ട്രസ്റ്റ് ഒരു കാമ്പെയ്‌ൻ നടത്തുന്നുണ്ട്. അതിന്റെ ഭാ​ഗമായിട്ടാണ് അവർ ലില്ലിയുടെ കത്ത് പങ്കുവച്ചിരിക്കുന്നത്. 

Latest Videos

കത്തിൽ ലില്ലി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; “ഹായ് സാന്താ, താങ്കൾക്ക് അസുഖമാണെന്നും അതുകൊണ്ട് ഈ വർഷം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ കഴിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. താങ്കൾ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് എന്റെ കുഞ്ഞു സഹോദരനെ ശരിക്കും സന്തോഷിപ്പിക്കുമെന്നും ഞാൻ കരുതുന്നു! ലവ് ലില്ലി (വയസ്സ് 10). പി.എസ്. ഈ വർഷം ഞങ്ങൾ വളരെ നന്നായിരിക്കുന്നു". കത്തിന്റെ അവസാനം, ലില്ലി സാന്താക്ലോസിന്റെയും റെയിൻഡിയറിന്റെയും ഒരു ചിത്രവും വരച്ചിട്ടുണ്ട്. 

കാമ്പയിനെ കുറിച്ചും ട്രസ്റ്റ് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്. കം ടുഗെദർ ക്രിസ്മസ് എന്ന ചാരിറ്റി സംഘടനയും ഈ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ക്രിസ്മസിന് കുഞ്ഞുങ്ങൾക്ക് സമ്മാനം നൽകാനാവാത്ത, ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ അവ സംഭാവന ചെയ്യണമെന്നും സംഘടനകൾ അഭ്യർത്ഥിക്കുന്നു. നിരവധിപ്പേരാണ് പോസ്റ്റുകളുടെ താഴെ എവിടെയാണ് സമ്മാനം എത്തിക്കേണ്ടത് എന്ന് ചോദിച്ചിരിക്കുന്നത്. 

വായിക്കാം: കൺഫേം ടിക്കറ്റുണ്ടായിട്ടും കാര്യമില്ല, 22,000 രൂപ പിഴയീടാക്കി, 40000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
 

click me!